കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിഭാഗീയതയില്‍ വി.എസിനൊപ്പം നിന്ന അന്ത്യനാളില്‍ പിണറായിയെ കാണാന്‍ കൊതിച്ച ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

Google Oneindia Malayalam News

കണ്ണൂര്‍: ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ നിര്യാണത്തോടെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നഷ്ടമാകുന്നത് മറ്റൊരു മുതിര്‍ന്ന നേതാവിനെ. പ്രത്യയശാസ്ത്രപരമായി ഇടത് രാഷ്ട്രീയം എന്താകണം എന്ന് ഉറച്ച ബോധ്യമുള്ളയാളായിരുന്നു ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. മുംബൈയില്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത 12 പേരില്‍ ഒരാളായിരുന്നു ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍.

പി കൃഷ്ണപിള്ളയുടെയും കെ പി ആര്‍ ഗോപാലന്റെയും നേതൃത്വത്തില്‍ രൂപംകൊണ്ട ബാലസംഘത്തിന്റെ സെക്രട്ടറിയെന്ന നിലയിലാണ് കുഞ്ഞനന്തന്‍ നായര്‍ പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധിയായത്. ആഗോള കമ്യൂണിസ്റ്റ് നേതാക്കളുമായുള്ള ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ ബന്ധം അദ്ദേഹത്തിന്റെ ഉള്ളിലെ രാഷ്ട്രീയ കാഴ്ചപാടിനേയും വിശാലമാക്കി.

dsd

പിണറായി വിജയനെ കാണണം എന്ന ആഗ്രഹം ബാക്കിയാക്കിയാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ മടങ്ങുന്നത്. 2005 ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും 2015 ല്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തിരുന്നു. എന്നാല്‍ സി പി ഐ എമ്മില്‍ വിഭാഗീയത കൊടി കുത്തി വാണ കാലത്ത് വി എസ് അച്യുതാനന്ദനൊപ്പമായിരുന്നു ബര്‍ലിന്‍ നിന്നത്.

 കോണ്‍ഗ്രസ്, സിപിഎം, ബിജെപി, തിരികെ സിപിഎമ്മില്‍..; മാമ്പഴത്തറ സലിം വീണ്ടും പാര്‍ട്ടി മാറി, ഇനി ബിജെപിയില്‍ കോണ്‍ഗ്രസ്, സിപിഎം, ബിജെപി, തിരികെ സിപിഎമ്മില്‍..; മാമ്പഴത്തറ സലിം വീണ്ടും പാര്‍ട്ടി മാറി, ഇനി ബിജെപിയില്‍

അക്കാലത്ത് പിണറായി വിജയനെ കടന്നാക്രമിക്കാനും അദ്ദേഹം മടിച്ചില്ല. പൊളിച്ചെഴുത്ത് എന്ന തന്റെ ആത്മകഥയില്‍ അതിരൂക്ഷമായി പിണറായി വിജയനെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ വിമര്‍ശിച്ചു. മുതലാളിത്തത്തിന്റെ ദത്തുപുത്രന്‍, ഏകാധിപതി എന്നൊക്കെ പല അവസരങ്ങളിലും പിണറായിയെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ വിശേഷിപ്പിച്ചിരുന്നു.

ഇതാ ശരിക്കുള്ള 'ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍'; കാലമെത്ര കഴിഞ്ഞാലും സംവൃതയുടെ ആ ലുക്ക് എങ്ങും പോകില്ല, കിടിലന്‍ ചിത്രങ്ങള്‍

2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം കെ സുധാകരന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. അതേസമയത്ത് തന്നെ വി എസ് അച്യുതാനന്ദന്‍ ബര്‍ലിന്‍ കുഞ്ഞനന്തനെ രോഗ കിടക്കയില്‍ പോയി കണ്ടത് പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചു. ഇ എം എസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കുമ്പോള്‍ തുടങ്ങിയതാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരും വി എസ് അച്യുതാനന്ദനും തമ്മിലുള്ള സൗഹൃദം.

ദിലീപിന്റെ തിരക്കിട്ട നീക്കത്തിന് പിന്നില്‍ നടിയുടെ ഹര്‍ജി തടയല്‍? പാളിപ്പോയാല്‍ വീണ്ടും സിബിഐ?ദിലീപിന്റെ തിരക്കിട്ട നീക്കത്തിന് പിന്നില്‍ നടിയുടെ ഹര്‍ജി തടയല്‍? പാളിപ്പോയാല്‍ വീണ്ടും സിബിഐ?

പിന്നീട് പിണറായിയെ കുറിച്ചുള്ള അഭിപ്രായം ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ തിരുത്തി. അവസാന നാളുകളില്‍ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടിരുന്നു. എന്നാലും പിണറായി വിജയനെ അടുത്തിരുന്ന് കേള്‍ക്കണം എന്ന് അതിയായി ആശിച്ചിരുന്നു. 1958 ല്‍ റഷ്യയില്‍ പോയി പാര്‍ട്ടി സ്‌കൂളില്‍ നിന്ന് മാര്‍ക്സിസം ലെനിനിസത്തിലും രാഷ്ട്രീയ മീമാംസയിലും ബിരുദമെടുത്തയാളാണ് കുഞ്ഞനന്തന്‍ നായര്‍.

English summary
Berlin Kunjananthan Nair wanted to see Pinarayi Vijayan on his last day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X