കണ്ണൂരിൽ ഇക്കുറിയും ബിജെപിക്ക് നിരാശ തന്നെ: ഒരൊറ്റ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ഭരണമില്ല
കണ്ണൂർ: കണ്ണൂരിൽ ബിജെപിക്ക് ഇക്കുറിയും നിരാശ തന്നെ. ജില്ലയിലെ ഗ്രാമപഞ്ചായത്ത്, ബ്ളോക്ക് നഗരസഭ ഭരണത്തിൽ ഒന്നിൽപ്പോലും ഒറ്റയ്ക്ക് നേടാൻ ദേശീയ പാർട്ടിയായ ബിജെപിക്ക് കഴിഞ്ഞില്ല. ചില ഗ്രാമ പഞ്ചായത്ത് വാർഡുകളിലും തലശേരി നഗരസഭയിലും ഏതാനും സീറ്റുകൾ വർധിപ്പിക്കാൻ കഴിഞ്ഞതല്ലാതെ തികച്ചും നിരാശജനകമാണ് പാർട്ടിയുടെ പ്രകടനം.
കണ്ണൂർ കോർപറേഷനിലെ പള്ളിക്കുന്ന് വാർഡിൽ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞതും തലശേരി നഗരസഭയിൽ പ്രധാന പ്രതിപക്ഷമായതുമാണ് പാർട്ടിയുടെ നേട്ടങ്ങൾ യുഡിഎഫിനും അടി പറ്റിയ തെരഞ്ഞെടുപ്പാണ് നടന്നത്. കഴിഞ്ഞ നാൽപതു വർഷം ഭരിച്ച നടുവിൽ പഞ്ചായത്ത് ഉൾപ്പെടെ കൈ വെടിയേണ്ടിവന്നു. വിമതശല്യവും പരസ്പരം കാലുവാരലുമാണ് കോൺഗ്രസിന്റെയും ലീഗിന്റെയും അടിത്തറയിളക്കിയത്.

എന്നാൽ ത്രിതല പഞ്ചായത്ത് ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടതുപക്ഷം തിളക്കമാർന്ന നേട്ടം കൈവരിക്കുകയും ചെയ്തു കണ്ണൂർ . ജില്ലാ പഞ്ചായത്തിലും പത്തു ബ്ലോക്കു പഞ്ചായത്തിലും ഭരണസാരഥ്യം കരസ്ഥമാക്കിയ എൽഡിഎഫ് ആകെയുള്ള 71 ഗ്രാമപഞ്ചായത്തുകളിൽ 58ലും ആധിപത്യം സ്ഥാപിച്ചു. ഇരിട്ടി ബ്ലോക്കു പഞ്ചായത്തും 13 ഗ്രാമപഞ്ചായത്തുകളും മാത്രമാണ് യുഡിഎഫിന് ലഭിച്ചത്.
2015ൽ ജില്ലാ പഞ്ചായത്തും 11 ബ്ലോക്കു പഞ്ചായത്തും 52 ഗ്രാമപഞ്ചായത്തുകളുമാണ് എൽഡിഎഫിന് ഉണ്ടായിരുന്നത്. ഇക്കുറി ഒരു ബ്ലോക്ക് പഞ്ചായത്ത് നഷ്ടമായപ്പോൾ ആറു ഗ്രാമപഞ്ചായത്തുകൾ പുതുതായി പിടിച്ചെടുക്കാനായി.
മുഴുവൻ സീറ്റും നേടിയ തലശേരി, പാനൂർ എന്നിവയ്‌ക്കൊപ്പം പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശേരി, കണ്ണൂർ, എടക്കാട്, കൂത്തുപറമ്പ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്തുകളിലും എൽഡിഎഫ് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ഈ ഒമ്പതു സ്ഥാപനങ്ങളിലും അനായാസ വിജയം നേടി. എൽഡിഎഫും യുഡിഎഫും തുല്യസീറ്റു നേടിയ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിലും നറുക്കെടുപ്പിൽ പ്രസിഡന്റ് സ്ഥാനം എൽഡിഎഫിനു ലഭിച്ചു.
അതേസമയം, വൈസ് പ്രസിഡന്റു സ്ഥാനത്തേക്കുള്ള നറുക്കെടുപ്പ് യുഡിഎഫിനെ തുണച്ചു. ഗ്രാമപഞ്ചായത്തുകളിൽ 56 എണ്ണത്തിൽ എൽഡിഎഫിന് ഭൂരിപക്ഷമുണ്ടായിരുന്നു. ഇവയിൽ എൽഡിഎഫിലെ ഒരംഗം അസുഖം ബാധിച്ച് ആശുപത്രിയിലായതിനാൽ തുല്യത വന്ന ആറളം എൽഡിഎഫിനൊപ്പം തന്നെ നിന്നു. നറുക്കെടുപ്പിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റു സ്ഥാനങ്ങൾ മുന്നണിക്കു ലഭിച്ചു.
യുഡിഎഫിന് ഭൂരിപക്ഷമുണ്ടായിരുന്ന നടുവിൽ പഞ്ചായത്തിൽ ഡിസിസി ജനറൽ സെക്രട്ടറിസ്ഥാനം രാജിവച്ച് കേരള കോൺഗ്രസ്(എം)ൽ ചേർന്ന ബേബി ഓടംപള്ളിയുടെ നേതൃത്വത്തിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി.
ആർക്കും കേവലഭൂരിപക്ഷമില്ലാതിരുന്ന മുഴപ്പിലങ്ങാട് പഞ്ചായത്തിലും പ്രസിഡന്റ്- വൈസ് പ്രസിഡന്റു സ്ഥാനങ്ങളിലേക്ക് എൽഡിഎഫ് പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിനും യുഡിഎഫിനും തുല്യസീറ്റായിരുന്ന കൊട്ടിയൂരിൽ പ്രസിഡന്റ് പദം യുഡിഎഫിനും വൈസ് പ്രസിഡന്റ് എൽഡിഎഫിനുമാണ്. കരിവെള്ളൂർ– പെരളം, രാമന്തളി, കാങ്കോൽ– ആലപ്പടമ്പ്, എരമം– കുറ്റൂർ, പെരിങ്ങോം- വയക്കര, ചെറുപുഴ, ഉദയഗിരി, നടുവിൽ, ചെങ്ങളായി, പയ്യാവൂർ, പടിയൂർ– കല്യാട്, മലപ്പട്ടം, കുറുമാത്തൂർ, പരിയാരം, പട്ടുവം, കുഞ്ഞിമംഗലം, കടന്നപ്പള്ളി- പാണപ്പുഴ, ചെറുതാഴം, ഏഴോം, പാപ്പിനിശേരി എന്നിവിടങ്ങളിലും എൽഡിഎഫാണ് അധികാരത്തിലേറിയത്.
ചെറുകുന്ന്, കണ്ണപുരം, കല്യാശേരി, മയ്യിൽ, കുറ്റ്യാട്ടൂർ, നാറാത്ത്, അഴീക്കോട്, ചിറക്കൽ, മുഴപ്പിലങ്ങാട്, പെരളശേരി, അഞ്ചരക്കണ്ടി, ചെമ്പിലോട്, മുണ്ടേരി, പിണറായി, ധർമടം, കോട്ടയം, വേങ്ങാട്, എരഞ്ഞോളി, കതിരൂർ, ന്യൂമാഹി, ചൊക്ലി, മൊകേരി, കുന്നോത്തുപറമ്പ്, പന്ന്യന്നൂർ, മാങ്ങാട്ടിടം, പാട്യം, ചിറ്റാരിപ്പറമ്പ്, മാലൂർ, തില്ലങ്കേരി, കൂടാളി, കീഴല്ലൂർ, പായം, ആറളം, പേരാവൂർ, കണിച്ചാർ, കേളകം, മുഴക്കുന്ന്, കോളയാട്. യുഡിഎഫ് പഞ്ചായത്തുകൾ: മാടായി, മാട്ടൂൽ, ചപ്പാരപ്പടവ്, ആലക്കോട്, ഇരിക്കൂർ, എരുശേരി, കൊളച്ചേരി, ഉളിക്കൽ, കടമ്പൂർ, തൃപ്പങ്ങോട്ടൂർ, അയ്യങ്കുന്ന്, വളപട്ടണം, കൊട്ടിയൂർ എന്നിവയാണ് എൽ ഡി എഫ് അധികാരത്തിലേറിയ ഗ്രാമ പഞ്ചായത്തുകൾ.












Click it and Unblock the Notifications