ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി ക്രൈസ്തവ വീടുകളിലെത്തിച്ചത് 10000 ആശംസാ കാര്‍ഡുകള്‍
ഇരിട്ടി: കേരളത്തില്‍ ബിജെപി സീറ്റുകള്‍ നേടുമെന്ന പ്രധാനമന്ത്രിനരേന്ദ്രമോദിയുടെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ക്രൈസ്തവ സമുദായത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഭാരതീയ ജനതാപാര്‍ട്ടി നീക്കം തുടങ്ങി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിന്‍തുണ ലക്ഷ്യമിട്ട് ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി സൗഹൃദ കൂടിക്കാഴ്ച്ച നടത്തുകയും ആശംസാകാര്‍ഡുകള്‍ ബിജെപി നേതാക്കള്‍ കൈമാറി.
കണ്ണൂരില്‍ ജില്ലയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ബി.ജെ.പി മണ്ഡലം കമ്മിറ്റി പതിനായിരത്തോളം ആശംസാകാര്‍ഡുകളാണ് കൈമാറിയത്. യേശുവിന്റെ കുരിശുമരണവും ഉയര്‍ത്തെഴുന്നേല്‍പ്പും അനുസ്മരിച്ചു കൊണ്ടു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെആശംസാകുറിപ്പും ഒപ്പും ചിത്രവുമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ വീടുകളിലും പളളികളിലുമെത്തി കൈമാറിയത്. ഇതിന്റെ ഭാഗമായി. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പംപ്ലാനിയുമായി ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.

പി കെ കൃഷ്ണദാസ്, എപി അബ്ദുള്ളക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ബിജെപി നേതാക്കള്‍ ബിഷപ്പിനെ കണ്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ന്യൂനപക്ഷവിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് ബിജെപി നേതാക്കളുടെ നടപടിയെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.അതേസമയം ബിഷപ്പിനെ കണ്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പി കെ കൃഷ്ണദാസ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
ബിഷപ്പിന്റെ പ്രസ്താവനകള്‍ വ്യക്തിപരമായ അഭിപ്രായമല്ല. പൊതു സമൂഹത്തിന്റെ ആഗ്രഹമാണ്. ബിജെപിക്കും ആ അര്‍ത്ഥത്തില്‍ പ്രതീക്ഷയുണ്ടെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. വിവിധ മതമേലധ്യക്ഷന്‍മാരുമായി ബി.ജെ.പി നേതാക്കള്‍ സാധാരണഗതിയില്‍ കൂടിക്കാഴ്ച്ചനടത്താറാത്തത്തതാണ്. തലശേരി ബിഷപ്പ് ഉള്‍പ്പെടെയുളളവരെ ആഘോഷവേളകളില്‍ ബി.ജെ.പി നേതാക്കള്‍ സന്ദര്‍ശിക്കുകയും സൗഹൃദം പുതുക്കുകയും ചെയ്യാറുണ്ട്.
ബിഷപ്പ് തന്റെ ആലക്കോട്ടെ പ്രസംഗത്തില്‍ ഉന്നയിച്ച കര്‍ഷക പ്രശ്നങ്ങള്‍ പാര്‍ട്ടി പരിഗണിച്ചിട്ടുണ്ട്. ഈക്കാര്യം എന്‍ഡിഎ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കൃഷ്ണദാസ് വ്യക്തമാക്കി. ഇതിനിടെ ഈസ്റ്റര്‍ ദിനത്തില്‍ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ ലത്തീന്‍ അതിരൂപതാ ആസ്ഥാനത്തെത്തി ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കൂടിക്കാഴ്ച നടത്തി. വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഈസ്റ്റര്‍ ആശംസ നേരാനാണ് ബിഷപ്പ് ഹൗസിലെത്തിയതെന്നായിരുന്നു മുരളീധരന്റെ പ്രതികരണം.
പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ കുടുക്കുന്നത് വര്‍ധിക്കുന്നുവെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പംപ്ലാനി ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. സ്ത്രീധനമെന്ന സ്ത്രീ വിരുദ്ധ സമ്പ്രദായം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിന്മയുടെ ശക്തികള്‍ നേടുന്ന വിജയങ്ങള്‍ താല്‍ക്കാലികമാണെന്നും ആത്യന്തികമായ വിജയം നേടുന്നത് ദൈവമാണെന്നും ഈശോയുടെ ഉത്ഥാനം നമ്മെ പഠിപ്പിക്കുന്നുവെന്നും അദ്ദേഹം സന്ദേശത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടു പ്രധാനമന്ത്രി നേേര്രന്ദാദിയുടെ ചിത്രവും ഒപ്പുമുളള പതിനായിരക്കണിന് ആശംസാകാര്‍ഡുകളാണ് ബിജെപി പ്രവര്‍ത്തകര്‍ ക്രിസ്തീയ ഭവനങ്ങളില്‍ എത്തിച്ചത്.












Click it and Unblock the Notifications