Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രം വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനസങ്കല്പങ്ങളെ മാറ്റിമറിക്കുന്നു: കാനം രാജേന്ദ്രന്‍

ഒരു പുതിയ സമൂഹത്തെ വളര്‍ത്തി കൊണ്ടുവരുമ്പോള്‍ അത് യുക്തിചിന്തയും ശാസ്ത്രബോധവുമുള്ള ഒരു തലമുറയാവണം എന്ന സങ്കല്പം കുറഞ്ഞുകുറഞ്ഞുവരുന്നതായി നമ്മുക്ക് കാണാന്‍ സാധിക്കും

KANAM

കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ നയങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍ അതിനനുസരിച്ച് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സങ്കല്പങ്ങളിലും മാറ്റം വരികയാന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍(എകെഎസ് ടി യു)ഇരുപത്തിയാറാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിന്റെ നവലിബറല്‍ നയങ്ങള്‍, കമ്പോളത്തിനനാവശ്യമുള്ളത് ഉല്പാദിപ്പിക്കുന്ന മേഖലയായി വിദ്യാഭ്യാസമേഖലയെ മാറ്റിയിരിക്കുകയാണ്. വിദ്യാഭ്യാസം സാമൂഹ്യപുരോഗതിക്ക് എന്നുള്ള ആശയത്തില്‍ നിന്ന് വ്യവസായലോകം ആവശ്യപ്പെടുന്നതെന്തോ അത് കൊടുക്കാനുള്ള ബാധ്യതയാണ് വിദ്യാഭ്യാസത്തിനുള്ളത് എന്ന നിലയിലേക്ക് മാറിയിരിക്കുന്നു.

ഒരു പുതിയ സമൂഹത്തെ വളര്‍ത്തി കൊണ്ടുവരുമ്പോള്‍ അത് യുക്തിചിന്തയും ശാസ്ത്രബോധവുമുള്ള ഒരു തലമുറയാവണം എന്ന സങ്കല്പം കുറഞ്ഞുകുറഞ്ഞുവരുന്നതായി നമ്മുക്ക് കാണാന്‍ സാധിക്കും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുവാനും മിത്തുകളെ യാഥാര്‍ത്ഥ്യങ്ങളുമായി ഇണക്കിചേര്‍ക്കാനും നമ്മുടെ രാജ്യത്തെ ഭരണാധികാരികള്‍ ശ്രമിക്കുന്നതായി കാണാന്‍ സാധിക്കും.

KANAM

ഇന്ത്യയുടെ പുരോഗതി നമ്മുടെ രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ സംരക്ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലുമാണ്. എന്നാല്‍ ആ വൈവിധ്യങ്ങളെ സംരക്ഷിക്കുന്നതിന് പകരം മറ്റൊരു തലത്തിലേക്ക് നമ്മുടെ സമൂഹത്തെ കൊണ്ടുപോകാന്‍ ഭരണകൂടം ആഗ്രഹിക്കുന്നു. മതനിരപേക്ഷത എന്നത് ഇന്ത്യ പോലുള്ള രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശക്തിസ്രോതസ്സാണ്. എന്നാല്‍ മതരാഷ്ട്രസങ്കല്പം അടിച്ചേല്‍പ്പിക്കാന്‍ ഇന്ന് ഭരണകൂടം ശ്രമിച്ച് കൊണ്ടിരിക്കുന്നു. ഇതെല്ലാം നമ്മുടെ പരിഷ്‌കൃതസമൂഹം നേരിടുന്ന പ്രശ്‌നങ്ങളാണ്.

ആ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പോരാട്ടമാണ് ഈ മേഖലയിലെല്ലാം നമ്മുക്ക് ആവശ്യമായിട്ടുള്ളത്. വിദ്യാഭ്യാസ മേഖലയില്‍ വളരെ വലിയ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞ സംസ്ഥാനമാണ് കേരളം. എന്നാല്‍ കേരളം പോലുള്ള സംസ്ഥാനത്ത് മനുഷ്യകുരുതി പോലുള്ള കാര്യങ്ങള്‍ നടക്കുന്നു. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ സംസ്ഥാനം മുന്നോട്ടാണോ അതോ പിന്നോട്ടാണോ സഞ്ചരിക്കുന്നത് എന്ന് ഗൗരവത്തോടെ ചിന്തിക്കേണ്ടയിരിക്കുന്നു.

ഇത്തരം വിഷയങ്ങളിലെല്ലാം സന്ധിയില്ലാതെ മുന്നോട്ട് പോയാല്‍ മാത്രമെ മാറ്റങ്ങള്‍ കൈവരിക്കാനാവുകയുള്ളു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിയമനിര്‍മാണം ഏര്‍പ്പെടുത്തണമെന്ന ആശയം സജീവമായി നമ്മുടെ സമൂഹത്തിലുണ്ട്. മഹാരാഷ്ട്രയ്ക്കും കര്‍ണാടകത്തിനും അത്തരം നിയമം ഉണ്ടാക്കാന്‍ സാധിച്ചെങ്കില്‍ അവരേക്കാള്‍ ഏറെ പുരോഗമനചിന്താഗതി പുലര്‍ത്തുന്ന കേരളത്തിന് എന്തുകൊണ്ട് സാധിക്കുന്നില്ല എന്ന ചോദ്യവും ഉയര്‍ന്നുവരുന്നുണ്ട്.

പാഠ്യപദ്ധതി, സ്‌കൂള്‍ സമയം, സ്‌കൂള്‍ യൂണിഫോം എന്നിവ പരിഷ്‌കരിക്കുമ്പോള്‍ ഇത്തരം പ്രയാസങ്ങള്‍ നമ്മുടെ മുന്നിലേക്ക് വരുന്നു. കേരളത്തിലെ പുരോഗമന സമൂഹം യഥാര്‍ത്ഥത്തില്‍ മുന്നോട്ടോ പിന്നോട്ടോയെന്ന ഏറെ പ്രസക്തിയുളവാക്കുന്ന ചിന്ത ഉയര്‍ന്നുവരികയാണ്.

സ്വന്തം അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഈ മൂല്യച്യുതിക്കെതിരെ ശക്തമായി സംസാരിക്കാനും സമരം ചെയ്യാനും അധ്യാപകപ്രസ്ഥാനങ്ങള്‍ക്ക് സാധിക്കണം. മലബാര്‍ അധ്യാപകപ്രസ്ഥാനങ്ങളുടെ പോരാട്ടങ്ങളുടെ സമരഭൂമിയാണ്. ടി സി നാരായണന്‍ നമ്പ്യാര്‍, പി ആര്‍ നമ്പ്യാര്‍ തുടങ്ങി എത്രയോ നേതാക്കളുടെ ത്യാഗോജജ്വലമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് അധ്യാപകരെ സംഘടിപ്പിക്കാനും മറ്റും നമ്മുക്ക് കഴിഞ്ഞത്.

ജന്‍മിത്വത്തിനെതിരെ മാത്രമല്ല വിദ്യാഭ്യാസപരിഷ്‌കാരങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നിട്ട് നിന്നു. എന്നാല്‍ അത്തരം പ്രസ്ഥാനത്തിനെതിരെ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും വന്നപ്പോള്‍ ആ ശ്രമത്തിനെതിരെ ഒരു മിച്ച് നിന്ന് പൊരുതാനും അതിജീവിക്കാനും കഴിഞ്ഞത് കൊണ്ടാണ് നമ്മുക്കിന്ന് പുരോഗതി കൈവരിക്കാന്‍ സാധിച്ചത്.

സാമ്പത്തികപ്രതിസന്ധിയുള്ളപ്പോഴും വിദ്യഭാസമേഖലയുടെ നവീകരണത്തിനായി അനവധി നടപടികളാണ് കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് വേണ്ടി നിരവധി നടപടികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൈകൊണ്ടു. എന്നാല്‍
വിദ്യാഭ്യാസമേഖലയില്‍ പുരോഗതിയുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അത്തരം നടപടികളെ തകിടം മറിക്കുന്ന നീക്കങ്ങളാണ് സംസ്ഥാനങ്ങളുടെ അറിവോ സമ്മതമോയില്ലാതെ ദേശീയ വിദ്യാഭ്യാസ നയമെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍നടപ്പാക്കുന്നത്.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ അവര്‍ അവരുടെ അജണ്ട നടപ്പാക്കുന്നു. ഉന്നതവിദ്യാഭ്യാസ മേഖല അതിന്റെ ജനാധിപത്യസ്വഭാവം നിലനിര്‍ത്തി മുന്നോട്ട് പോകുമ്പോള്‍ യു ജി സിയിലൂടെയും ഗവര്‍ണറെ ഉപയോഗിച്ചും ഈ മേഖലയെ സ്വാധിനിക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്നും ഇതിനെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് അത്യാവശ്യമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+