'മൂത്ത മകനെ ജീവനോടെ കെട്ടിത്തൂക്കി, രണ്ട് മക്കളെ കൊന്നശേഷവും'; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
ചെറുപുഴ: ചെറുപുഴ പാടിയോട്ടും ചാലില്‍ ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മൂന്ന് മക്കളെയയും കൊലപ്പെടുത്തി അമ്മയും രണ്ടാം ഭര്‍ത്താവും ആത്മഹത്യ ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം കേരളത്തെ ഞെട്ടിച്ച സംഭവങ്ങളില്‍ ഒന്നായിരുന്നു ഇത്.
മൂത്ത മകനെ ജീവനോടെ കെട്ടിത്തൂക്കുകയായിരുന്നെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മറ്റ് രണ്ട് പേരെ കൊലപ്പെടുത്തിയ ശേഷമാണ് കെട്ടിത്തൂക്കിയത്. ഇതിന് ശേഷമാണ് ശ്രീജയും ഷാജിയും ആത്മഹത്യ ചെയ്തത്. മൂന്ന് കുട്ടികളായ സൂരജ്, സുരഭി, സുജിന്‍ എന്നിവരാണ് മരിച്ചത്. പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞ ശേഷമായിരുന്നു കുടുംബം ജീവനൊടുക്കിയത്.

ശ്രീജയുടെ ആദ്യ ഭര്‍ത്താവ് സുനില്‍ നല്കിയ പരാതിയെ കുറിച്ച് സംസാരിക്കാൻ പൊലീസ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് ശ്രീജ ആദ്യ ഭര്‍ത്താവ് സുനിലിനെ ഉപേക്ഷിച്ച് ഷാജിക്കൊപ്പം താമസം ആരംഭിച്ചത്. ശ്രീജയുടെ ആദ്യ ഭര്‍ത്താവിന്റെ പേരിലുള്ള വീട്ടിലായിരുന്നു താമസം. ഈ വീട്ടില്‍ നിന്നും ഇറങ്ങാന്‍ സുനില്‍ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കങ്ങള്‍ ആരംഭിച്ചത്.
ഷാജിയുടെ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സഹായത്തിന് എത്തിയതോടെയാണ് ശ്രീജയും ഷാജിയും അടുപ്പത്തിലാകുന്നത്. ഈ ബന്ധം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ 16ന് ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവര്‍ വിവാഹിതരായത്. തുടര്‍ന്ന് ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.
മരിച്ച അഞ്ച് പേരുടെയും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. മൂന്ന് മക്കളെയും കെട്ടിത്തൂക്കി മരണം ഉറുപ്പുവരുത്തിയ ശേഷമാണ് ശ്രീജയും ഷാജിയും തൂങ്ങിമരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഷാജിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇവരുമായി അകന്നു കഴിയുകയായിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ശ്രീജ ചെറുപുഴ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് കൂട്ടത്തോടെ ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചത്. സംഭവം അറിഞ്ഞയുടന്‍ പാടിയോട്ടുചാലിനടുത്ത വാച്ചാലിലേക്ക് പൊലീസ് എത്തിയിരുന്നു. എന്നാല്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
മൂന്ന് കുട്ടികളെ സ്റ്റെയര്‍ കേസിന്റെ കമ്പിയിലും ശ്രീജയെയും ഷാജിയെയും കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. ആ സമയത്താണ് അയല്‍വാസികള്‍ വിവരം അറിയുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച വൈകിട്ടോടെ സംസ്കരിച്ചു.
-
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല












Click it and Unblock the Notifications