Get Updates
Get notified of breaking news, exclusive insights, and must-see stories!

പനിബാധിച്ച് കുട്ടി മരിച്ച സംഭവം, പിതാവും ഇമാമും അറസ്റ്റില്‍; ഇമാമിനെതിരെ കൂടുതല്‍ അന്വേഷണം

കണ്ണൂര്‍: പനിബാധിച്ച് കണ്ണൂര്‍ സിറ്റിയില്‍ കുട്ടി മരിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവിനേയും പുരോഹിതനേയും പൊലീസ് അറസ്റ്റ് ചെയ്തു. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് പൊലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മനപൂര്‍വം ആശുപത്രിയിലേക്ക് കൊണ്ടുപോകാതിരിക്കുക, കുട്ടിയെ മെഡിക്കല്‍ ചികിത്സക്ക് വിധേയയാക്കാതിരിക്കാന്‍ അച്ഛനോട് പറയുക തുടങ്ങിയ കുറ്റകൃത്യത്തിനാണ് ഉസ്താദിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. ജുവൈനല്‍ ജസ്റ്റിസ് വകുപ്പ് ഉള്‍പ്പെടെ പിതാവിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

PH

സമാനസംഭവത്തില്‍ അഞ്ച് പേര്‍ നേരത്തെ ഇവിടെ കൊല്ലപ്പെട്ടിരുന്നുവെന്ന് പുരോഹിതന്റെ ബന്ധു കൂടിയായ സിറാജ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങാനുണ്ടായ കാരണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൊല്ലപ്പെട്ടവര്‍ തങ്ങള്‍ക്ക് ചികിത്സ വേണ്ടയെന്ന് പറഞ്ഞാണ് പുരോഹിതനെ സമീപിച്ചതെന്നും ആ സംഭവത്തില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ടെന്നും അത് കിട്ടുന്ന മുറക്ക് കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിച്ചൂതിയ വെള്ളം മാത്രമാണ് ഇയാള്‍ നല്‍കിയതെന്നും അല്ലാതെ മരുന്നുകളോ മറ്റോ നല്‍കിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

നിങ്ങള്‍ ഈ വെള്ളം മാത്രം കുടിച്ചാല്‍ മതിയെന്നും ഖുര്‍ആന്‍ വായിച്ചാല്‍ മതി ആശുപത്രിയിലേക്ക് പോകേണ്ട എന്ന് അച്ഛനോട് പലപ്രാവശ്യം പുരോഹിതന്‍ പറഞ്ഞതായും പൊലീസ് പറഞ്ഞു. പടിക്കല്‍ ഹൗസ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും കൂടാതെ ഈ പുരോഹിതന്‍ ആര്‍ക്കൊക്കെ ചികിത്സ നടത്തിയിട്ടുണ്ടെന്നും എവിടെയൊക്കെ പോയിട്ടുണ്ടെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇവരുടെ ചികിത്സ നല്ലതാണെന്ന് പറഞ്ഞ് നടക്കുന്നവരിലേക്കും അന്വേഷണമെത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേസമയം മന്ത്രിച്ച വെള്ളം നല്‍കിയെന്നല്ലാതെ മന്ത്രവാദം നടത്തിയതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മരിച്ചയാളുകള്‍ പ്രായമുള്ളവരായത്‌കൊണ്ടും, ആശുപത്രിയില്‍ ചികിത്സതേടാത്തത് കൊണ്ടും, ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കാത്തതിനാലുമാണ് ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെടാതെ പോയത്. ഇനി ജില്ലയിലെവിടെയെങ്കിലും ഇത്തരം സംഭവങ്ങള്‍ ആരുടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ അറിയിക്കുന്നത് നന്നായിരിക്കുമെന്നും കമ്മീഷ്ണര്‍ പറഞ്ഞു. വിശ്വാസത്തിനെതിരെ അന്വേഷണം നടത്താന്‍ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കുട്ടിയുടെ മാതാപിതാക്കള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നില്ല. എങ്കിലും കേസെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. കാരണം കുട്ടിയുടെ പ്രതി അച്ഛന്‍ തന്നെയാണെന്നത് കൊണ്ട് പരാതിയില്ലാതെ കേസെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ എടുക്കേണ്ടെന്ന് പുരോഹിതന്‍ മറ്റുള്ളവരോട് പറഞ്ഞിട്ടില്ലെന്നും എന്നാല്‍ തന്റെ കുടുംബത്തോട് അദ്ദേഹം പറഞ്ഞിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയുട്ടുണ്ടെന്ന് ജില്ലാ പോലീസ് കമ്മീഷ്ണര്‍ ആര്‍ ഇളങ്കോ മാധ്യമങ്ങളോട് പറഞ്ഞു.

കുഞ്ഞിപ്പള്ളിയിലെ പള്ളിയിലെ ഇമാമാണ് അറസ്റ്റിലായ പുരോഹിതന്‍ ഉവൈസ്. മരിച്ചവരുടെ ബന്ധുക്കളില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഫാത്തിമ എന്ന് പതിനൊന്ന് കാരി പനി ബാധിച്ച മരിച്ചത്. ചികിത്സാ നിഷേധമാണ് മരണ കാരണമെന്ന് കാണിച്ച് പൊലീസ് കുടുംബത്തിനെതിരെ കേസെടുത്തിരുന്നു. ആദ്യഘട്ടത്തില്‍ തന്നെ കുട്ടിക്ക് ചികിത്സ നിഷേധിച്ചരുന്നുവെന്ന് നാട്ടുകാര്‍ പൊലീസിന് വിവരം നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് ഇത് മുഖ വിലക്കെടുത്തിരുന്നില്ല. പിന്നീട് എന്നാല്‍ അന്വേഷണത്തിലാണ് പൊലീസ് ചികിത്സ നിഷേധിച്ചതായി കണ്ടെത്തിയത്. പനി ബാധിച്ച കുട്ടിയെ ആശുപത്രിയില്‍കൊണ്ടുപോകാതെ പുരോഹിതന്റടുത്ത് കൊണ്ടുപോകുകയാണ് ചെയ്തത്. ആശുപത്രിയില്‍ കൊണ്ടുപോയാല്‍ നരകത്തില്‍ പോകുമെന്നും ചികിത്സക്കായി ആശുപത്രികളില്‍ ഒരിക്കലും കൊണ്ടുപോകരുതെന്നും ഇയാള്‍ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ആദ്യമായി പരാതി ഉന്നയിച്ചിരുന്ന സിറാജിനെതിരെ ഇയാള്‍ മദ്യപാനിയാണെന്നും ഇയാള്‍ മദ്യപിച്ച് പറയുന്നതാണ് ഇതൊക്കെയെന്നുമാണ് ഇമാം ഉവൈസ് പറഞ്ഞ് പരത്തിയത്. കണ്ണൂര്‍ സിറ്റിയിലെ പള്ളിക്കല്‍ ഹൗസ് എന്ന വീട് കേന്ദ്രീകരിച്ചാണ് ഇയാള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ചതെന്നും ഈ വീട് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

'സ്ത്രീത്വം വിളങ്ങുന്ന മുഖം, അഴിഞ്ഞു വീണ കേശഭാരം'.. ഇത് ലാലേട്ടൻ പറഞ്ഞ ലുക്ക് അല്ലേ?.. ഞെട്ടിച്ച് മാളവിക

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+