Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണത്തില്‍ പാര്‍ട്ടിക്കാര്‍ അനാവശ്യമായി ഇടപെടല്‍ നടത്തരുത്; പ്രവര്‍ത്തകര്‍ക്ക് പിണറായിയുടെ നിര്‍ദ്ദേശം

കണ്ണൂര്‍: ഭരണത്തില്‍ പാര്‍ട്ടിക്കാര്‍ അനാവശ്യമായി ഇടപെടല്‍ നടത്തരുതെന്ന് സംസ്ഥാനത്തെ സിപിഎം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ബംഗാളിലെയും ത്രിപുരയിലെയും സിപിഎം നേരിട്ട തകര്‍ച്ച ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. പൊലീസ് സ്റ്റേഷനുകളിലേക്ക് അനാവശ്യമായി വിളിക്കരുത്. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണത്തില്‍ പാര്‍ട്ടി ഇടപെടരുത് എന്നീ കാര്യങ്ങളാണ് മുഖ്യമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരോട് വ്യക്തമാക്കിയത്.

kerala

ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രതിനിധികളോട് ചില നിര്‍ദ്ദേശങ്ങള്‍ എന്ന നിലയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു കാര്യത്തിന് വേണ്ടിയും പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിക്കരുതെന്ന് പാര്‍ട്ടി നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തദ്ദേശ ഭരണത്തിലും ഇടപെടേണ്ട ആവശ്യമില്ല. അങ്ങനെ ഇടപെടേണ്ട സാഹചര്യമുണ്ടായാല്‍ പാര്‍ട്ടി ഘടകത്തെ അറിയിച്ചാല്‍ മതിയെന്നാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം.

ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നേരിട്ട തിരിച്ചടി ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഭരണത്തുടര്‍ച്ചയുണ്ടായ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭരണ കയ്യാളി എന്ന ആരോപണം ഉയര്‍ന്നിരുന്നു. കേരളത്തില്‍ ഭരണത്തുടര്‍ച്ച നിലനിര്‍ത്താന്‍ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+