നിയമം കൈയ്യിലെടുക്കാന്‍ തുനിഞ്ഞാല്‍ വലിയ വില നല്‍കേണ്ടിവരും: മുഖ്യമന്ത്രി
കണ്ണൂര്‍: നിയമം കൈയ്യിലെടുക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ അതിന് അവര്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര ഉന്നതാരായാലും വിട്ടുവീഴ്ച ഇല്ലാത്ത നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശാന്തമായ അന്തരീക്ഷം നിലനില്‍ക്കുന്ന ഒരു നാടാണ് കേരളം. സര്‍ക്കാരിന്റെ നയമാണ് ഇതിന് പ്രധാന കാരണം. സാമൂഹ്യവിരുദ്ധരോട് ഒരു വിട്ടുവീഴ്ചയും സര്‍ക്കാര്‍ കാണിക്കല്ല. എല്‍ഡിഎഫ് ഭരണത്തില്‍ ജനങ്ങളുടെ സന്തത സഹചാരിയായി പൊലിസ് മാറിയിട്ടുണ്ട്. ഏതു കാര്യത്തിനും നിര്‍ഭയമായി പൊലീസിനെ ആശ്രയിക്കുന്ന സ്ഥിതിയിലേക്ക് ജനങ്ങള്‍ മാറിയിരിക്കുകയാണ്.

എന്നാല്‍ ചെറിയ വിഭാഗം ഇതിന് എതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരക്കാരെ സേനയില്‍ നിന്ന് ഒഴിവാക്കുന്ന നടപടി സ്വീകരിച്ചു വരികയാണ്. സേനയിലുളള ഓരോരുത്തരും അച്ചടക്കം പാലിക്കേണ്ടതുണ്ട്. ഔദ്യോഗിക ജീവിതത്തില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും ഇതുണ്ടാകണം. അച്ചടക്കവും സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സേനയാണ് നമ്മുടെ സങ്കല്‍പത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാവിലെ 8.30ന് പതാക ഉയര്‍ത്തല്‍, രക്തസാക്ഷി അനുസ്മരണം, ഒന്‍പതിന് രജിസ്ട്രേഷന്‍ എന്നിവ നടന്നു. ഉദ്ഘാടന പരിപാടിയില്‍ കെപിഎ സംസ്ഥാന പ്രസിഡന്റ് എസ്ആര്‍ ഷിനോദാസ് അധ്യക്ഷനായി. സംസ്ഥാന പൊലിസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹേബ് മുഖ്യപ്രഭാഷണം നടത്തി. എഡിജിപി എംആര്‍ അജിത്ത് കുമാര്‍, നോര്‍ത്ത് സോണ്‍ ഐജി നീരജ് ഗുപ്ത, കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി പുട്ട വിമലാദിത്യ, കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍ അജിത്ത് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാന നിര്‍വാഹക സമിതിയംഗം എംകെ സാഹിദ അനുശോചന പ്രമേയവും ജനറല്‍ സെക്രട്ടറി കെപി പ്രവീണ്‍ സംഘടനാ റിപ്പോര്‍ട്ടും സംസ്ഥാന ട്രഷറര്‍ എം സുധീര്‍ഖാന്‍ വരവ് ചെലവ് കണക്കും സംസ്ഥാന നിര്‍വാഹക സമിതിയംഗം കെവി പ്രവീഷ് പ്രമേയങ്ങളും അവതരിപ്പിച്ചു.












Click it and Unblock the Notifications