സ്കൂൾ തിരഞ്ഞെടുപ്പിന് പിന്നാലെ പാനൂരിൽ അക്രമം : കെ.എസ്.യു ജില്ലാ നേതാവിന് പൊലീസ് മർദ്ദനമേറ്റു
തലശേരി: യു.ഡി. എസ്. എഫ് വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ഡി.വൈ.എഫ്.ഐ അക്രമത്തിൽ പ്രതിഷേധിച്ച കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുലിനെ പൊലിസ് കൈയ്യേറ്റം ചെയ്തതായി പരാതി. അതുലിനെ പൊലീസ് അസഭ്യവർഷത്തോടെ ലാത്തി കൊണ്ടു അടിക്കുകയുംറോഡിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തുവെന്നാണ് പരാതി.
സ്കൂൾ തെരഞ്ഞെടുപിനെ തുടർന്നുണ്ടായ പരാജയത്തിൽ വെറളി പൂണ്ട് എസ്.എഫ്.ഐ പ്രവർത്തകരും പുറമേ നിന്നെത്തിയ സി.പി.എം പ്രവർത്തകരും വ്യാപകമായി അക്രമം അഴിച്ചു വിട്ടെന്ന് കെ.എസ്.യു ആരോപിച്ചു. സ്കൂൾ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ്.
പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂൾ,കെ.കെ.വി ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ യു.ഡി.എസ്.എഫ് സാരഥികൾ വിജയിച്ചതിൽ വിറളിപൂണ്ട എസ്.എഫ്. ഐ
ഭീകര അക്രമം അഴിച്ചു വിടുകയായിരുന്നുലെന്നാണ് പറയുന്നത്.

വിജയഹ്ലാദ പ്രകടനം കഴിഞ്ഞ് പിരിഞ്ഞ് പോയ പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. മൂന്ന് യു.ഡി.എസ്.എഫ് പ്രവർത്തകരെ തലശ്ശേരി ഇന്ദിര ഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.ഏകപക്ഷീയമായ പോലീസ് നടപടിയിലും ഡി.വൈ.എഫ്.ഐ അക്രമത്തിലും യു.ഡി.എസ്.എഫ് പ്രവർത്തകർ റോഡുപരോധിച്ച് പ്രതിഷേധിച്ചു.പ്രതിഷേധത്തിനിടെ നേതാക്കളെ വളഞ്ഞിട്ട് തല്ലുകയും റോഡിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു.
എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്,കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ എന്നിവരുൾപ്പെടെയുള്ള യു.ഡി.എസ്.എഫ് നേതാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാനൂർ അഞ്ചരക്കണ്ടി തുടങ്ങി ജില്ലയിലെവിവിധ ഭാഗങ്ങളിൽ എം എസ് എഫ് ,കെ എസ് യു പ്രവർത്തകർക്ക് നേരെ നടന്ന ഡിവൈഎഫ്ഐ, എസ്.എഫ്.ഐ. അതിക്രമവുംപാനൂരിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് നിഷ്ക്രൂരമായി മർദ്ദിച്ചതും റോഡിലൂടെ വലിച്ചിഴച്ചതുംഅപലപനീയമാണെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ളയും പറഞ്ഞു.
പാനൂർ പി ആർ എം ഹയർ സെക്കൻഡറി സ്കൂളിലും കെ കെ വി ഹയർ സെക്കൻഡറി സ്കൂളിലും നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എംഎസ്എഫ് കെഎസ്‌യു സ്ഥാനാർത്ഥികൾ വിജയിച്ചതിൽ വിറളി പൂണ്ട എസ്എഫ്ഐ പ്രവർത്തകർ പുറമേ നിന്നു മെത്തിയ ഡി.വൈ.എഫ്. ഐ പ്രവർത്തകരുടെ ഒത്താശയോടെഭീകരാക്രമം അഴിച്ചുവിടുകയായിരുന്നു. ആഹ്ലാദപ്രകടനം കഴിഞ്ഞു തിരിച്ചു പോകുന്ന പ്രവർത്തകരെ ഇവർ വളഞ്ഞിട്ട് മർദ്ദിച്ചു.
ആദ്യംമുസ്ലിം ലീഗ് മണ്ഡലം കമ്മറ്റി ഓഫീസിനു നേരേ ആക്രമമയിച്ചു വിടാനാണ് ഇവർ ശ്രമിച്ചത് എന്നാൽ പ്രവർത്തകരുടെയും നേതാക്കളുടെയും ചെറുത്തുനിൽപിനെ തുടർന്ന് ഇത് നടന്നില്ല.പിന്നീടാണ് പ്രവർത്തകർക്ക് നേരേ ഇവർ ആക്രമമഴിച്ചുവിട്ടത്.ഇതിനെ തുടർന്ന് ഏതാനും പ്രവർത്തകർ തലശ്ശേരിയിലെ ഇന്ദിരാ ഗാന്ധി ഹോസ്പിറ്റലിൽപരിക്കുകളോടെ ചികിത്സയിലാണ്. എംഎസ്എഫ് ,കെഎസ്‌യു പ്രവർത്തകരെ മർദ്ദിക്കുന്നത് നിഷ്ക്രിയരായി നോക്കി നിന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് യു.ഡി.എസ്എഫിന്റെ പ്രവർത്തകന്മാർ റോഡ് ഉപരോധിച്ചത്.
എന്നാൽ അവിടെയുണ്ടായിരുന്ന പോലീസുകാർ എം എസ് എഫ് സംസ്ഥാന സെക്രട്ടറി സി.കെ. നജാഫ് കെഎസ്‌യു ജില്ലാ പ്രസിഡണ്ട് എംസി അതുൽ എന്നിവ ഉൾപ്പെടെയുള്ള യുഡി എസ്എഫ് നേതാക്കളെ വളഞ്ഞിട്ട് തല്ലുകയും തെറിയഭിഷേകത്തോടെ റോഡിലൂടെ വലിച്ചിഴച്ച് പോലീസ് വാഹനങ്ങളിൽ കയറ്റുകയുമാണുണ്ടായത് . പാനൂർ ബി ആർ എം ഹയർ സെക്കൻഡറി സ്കൂളിലും കെ കെ വി ഹയർസെക്കൻഡറി സ്കൂളിലും നേരത്തെ എബിവിപി ക്കാർ നോമിനേഷൻ നൽകിയിരുന്നു.
എന്നാൽ എസ്എഫ്ഐയുമായി ഉണ്ടാക്കിയ അന്തർധാരയുടെ ഭാഗമായി അവരെ വിജയിപ്പിക്കുന്നതിന് എബിവിപി കാർ നോമിനേഷൻ പിൻവലിക്കുകയാണ് ഉണ്ടായതെന്നാണ് ആരോപണം. എന്നിട്ടുകൂടി ഭൂരിപക്ഷം സീറ്റുകളിലും എംഎസ്എഫ് കെഎസ്‌യു മുന്നണി വിജയിച്ചതിൽ വിളറി പൂണ്ടാണ് എസ്.എഫ്.ഐ പ്രവർത്തകർ എംഎസ്എഫ് കെഎസ്‌യു മുന്നണി പ്രവർത്തകർക്ക് നേരെ ആക്രമിച്ചു വിട്ടത് . പോലീസ്ഈ ആക്രമത്തെ നോക്കി നിൽക്കുകയായിരുന്നു.
ഇതിൽ പ്രതിഷേധിച്ച എംഎസ്എഫ് ,കെഎസ്‌യു നേതാക്കളെ ആക്രമിച്ച പോലീസ് രീതി എന്തുതന്നെയായാലും ജനാധിപത്യ മര്യാദകൾക്കെതിരാണ്. 'പ്രവർത്തകന്മാരെ മർദ്ദിച്ച ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പ്രതിഷേധിച്ച പ്രവർത്തകരെ തെറിയഭിഷേകത്തോടെ കൂടി മർദ്ദിക്കുകയും അവരെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്ത പോലീസുകാർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അതിനു തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് മുസ്ലിം ലീഗ് മുന്നിട്ടിറങ്ങുമെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.












Click it and Unblock the Notifications