ഭീഷണിക്ക് മുന്നിൽ കീഴടങ്ങാത്ത കവിയാണ് മുരുകൻ കാട്ടാക്കട: ഇനിയും ഉറക്കെ പാടും: എംവി ജയരാജന്‍
കണ്ണൂര്‍: കവി മുരുകന്‍ കാട്ടാക്കടയ്ക്കെതിരായ വധ ഭീഷണിയില്‍ പ്രതികരിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. " മനുഷ്യനാകണം, ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ നിനക്ക് നമ്മൾ പേരിടുന്നു അതാണ് മാർക്സിസം". എന്ന മുരുകൻ കാട്ടാക്കടയുടെ ഗാനം ചിലരെ വിറളി പിടിപ്പിച്ചിരിക്കുന്നു. കവിക്കെതിരെ വധഭീഷണി മുഴക്കിയത് അതാണ് തെളിയിക്കുന്നത്. വധ ഭീഷണി ഉയർത്തിയ ആൾ മൃഗമായി മാറാൻ ആഗ്രഹിക്കുന്നു എന്ന് സ്വന്തം ചെയ്തിയിലൂടെ തെളിയിച്ചു. ഇത്തരം ഭീഷണിക്ക് മുന്നിൽ കീഴടങ്ങാത്ത കവിയാണ് മുരുകൻ കാട്ടാക്കട. ഇനിയും ഉറക്കെ കവി പാടിക്കൊണ്ടിരിക്കുമെന്നും എംവി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം
മനുഷ്യനല്ല, മൃഗമാണോ ആകേണ്ടത്.?
" മനുഷ്യനാകണം, ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ നിനക്ക് നമ്മൾ പേരിടുന്നു അതാണ് മാർക്സിസം". എന്ന മുരുകൻ കാട്ടാക്കടയുടെ ഗാനം ചിലരെ വിറളി പിടിപ്പിച്ചിരിക്കുന്നു. കവിക്കെതിരെ വധഭീഷണി മുഴക്കിയത് അതാണ് തെളിയിക്കുന്നത്. വധ ഭീഷണി ഉയർത്തിയ ആൾ മൃഗമായി മാറാൻ ആഗ്രഹിക്കുന്നു എന്ന് സ്വന്തം ചെയ്തിയിലൂടെ തെളിയിച്ചു. 'ചോപ്പ്' എന്ന സിനിമക്ക് വേണ്ടി കവി എഴുതി ആലപിച്ച ഗാനമാണിത്. മാർക്സിസം ഒഴിവാക്കണം എന്നാണ് ഭീഷണിപ്പെടുത്തിയവരുടെ ആവശ്യം.

സ്റ്റൈലിഷ് ആയി നടി ജാൻവി കപൂർ, ഫോട്ടോകൾ കാണാം
അത് മർക്സിസത്തെ കുറിച്ച് അറിയാത്തതുകൊണ്ടല്ല മാർക്സിസ്റ്റ് വിരോധം മൂലമാണ് . മാർക്സിസം മനുഷ്യത്വമാണ്. ഉരുവിടാനുള്ള മന്ത്രങ്ങളല്ല. പ്രയോഗിക്കാനുള്ള തത്വശാസ്ത്രമാണ്. മഹാ ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ മോചനം ലക്ഷ്യമാക്കിയുള്ള തത്വ ശാസ്ത്രം. ചൂഷണരഹിത സമൂഹ സൃഷ്ടിയാണ് മാർക്സിസം വിഭാവനം ചെയ്യുന്നത്. സ്നേഹവും സാഹോദര്യവും സമത്വവുമാണ് ലക്ഷ്യം. ഇതൊന്നും ആഗ്രഹിക്കാത്തവർ മൃഗ തുല്യരാണെന്ന് പറഞ്ഞാൽ മൃഗങ്ങൾ പോലും നാണിച്ചുപോവും. ഇത്തരം ഭീഷണിക്ക് മുന്നിൽ കീഴടങ്ങാത്ത കവിയാണ് മുരുകൻ കാട്ടാക്കട. ഇനിയും ഉറക്കെ കവി പാടിക്കൊണ്ടിരിക്കും.












Click it and Unblock the Notifications