Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടകങ്ങളിൽ ഒറ്റപ്പെടുന്നവർക്ക് ആശ്വാസമേകാൻ ചിറക്കലിൽ പകൽ വീട് ഒരുങ്ങി

'വളപട്ടണം: വീടകങ്ങളിൽ ഒറ്റപ്പെടുന്ന മനുഷ്യർക്ക് ആശ്വാസമായി ചിറക്കൽ ഗ്രാമം.
കൊ വിഡ് കാലം അണുകുടുംബങ്ങളിൽ നിറച്ച വൈരസ്യമകറ്റാൻ കൂട്ടുകുടുംബമായി ചേക്കേറാൻ ഒരു ഇടമൊരുക്കിയാണ് ചിറക്കൽ ഗ്രാമം വ്യത്യസ്തമാകുന്നത്.

ചിറക്കൽ റസിഡന്റ്സ് അസോസിയേഷൻ ചിറ കൂട്ടുകുടുംബമെന്ന പേരിൽ തറവാട് വീടൊരുക്കിയത് ' തികച്ചും പ്രകൃതി സൗഹാർദ്ദമായി മുളകൊണ്ട് നിർമ്മിച്ച തറവാട് വീടിൻ്റെ ഗൃഹപ്രവേശനം ഉത്സവാന്തരീക്ഷത്തിലാണ് നടന്നത്.

kannur


തികച്ചും പ്രകൃതി സൗഹാർദ്ദമായി മുള കൊണ്ടും തറയോടു പാകിയും മറ്റു പ്രകൃതി വിഭവങ്ങൾ കൊണ്ടും നിർമ്മിച്ചതാണ് പകൽ വീട്. എപ്പോഴും തണുപ്പ് നിലനിൽക്കുന്നതാണ് പകൽ വീടിൻ്റെ പ്രത്യേകത.

ഇരു നിലയായി നിർമ്മിച്ച പകൽ വീട്ടിൽ വിനോദത്തിനും വിശ്രമത്തിനും ഭക്ഷണം കഴിക്കുന്നതിനും പ്രത്യേക സൗകര്യങ്ങളുണ്ട്. അണുകുടുംബങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്ന മുതിർന്ന പൗരൻമാർക്കുള്ള പകൽവീട്, വനിതാ കൂട്ടായ്മകൾക്കുള്ള ഒത്തുചേരൽ കേന്ദ്രം, യുവാക്കൾക്കും കുട്ടികർക്കും വിശ്രമത്തിനും വിനോദത്തിനുമായുള്ള കേന്ദ്രം, റീഡിങ്ങ് റും തുടങ്ങിയവയാണ് പകൽ വീടിൻ്റെ ലക്ഷ്യം അഴീക്കോട് എം എൽ എ കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു.

ഇന്നത്തെ കാലത്ത് ഗ്രാമീണ ജീവിതത്തിലെ ഒരു സൗഹൃദത്തിന്റെ കുറവ് നമ്മുടെ കുടുംബംഗങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. കേരളത്തിൽ ഈയിടെ നടന്ന അഞ്ചു കൊലപാതകങ്ങൾ ഇതാണ് സൂചിപ്പിക്കുന്നത്. ഇത് വളരെ ഗൗരവതരമായി പരിശോധനക്ക് വിധേയമാക്കണമന്ന് കെ വി സുമേഷ് പറഞ്ഞു. മൊബെൽ ഫോണിൻ്റെ ലോകത്ത് അപകടകരമായി മുഴുകുന്ന കുട്ടികളെ സ്നേഹത്തിൻ്റെ കൂട്ടായ്മയിലേക്ക് കൊണ്ടുവരാൻ ഇത്തരം അന്തരീക്ഷങ്ങൾ സൃഷ്ടിക്കുന്നതിലൂടെ കഴിയുമെന്നും സുമേഷ് പറഞ്ഞു.

ചിറ പ്രസിഡന്റ് പി വി രാംദാസ് അധ്യക്ഷത വഹിച്ചു. ചിറക്കൽ കോവിലകം വലിയരാജ സി കെ രവീന്ദ്ര വർമ്മരാജ, സിനിമ സീരിയൽ നടി ഐറിൻ എന്നിവർ മുഖ്യാതിഥിയായി. പി പ്രദീപൻ, അഡ്വ. ടി സരള , പി ശ്രുതി, എന്ന കെ വി സതീശൻ , ടി സുജിത്ത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+