ജീപ്പിനുളളിലെ ചെക്ക് ലീഫുകൾ പൊക്കി; ട്രഷറിയില്‍ എത്തി പണം പിൻവലിച്ചു; പ്രതികൾ പിടിയിൽ
കണ്ണൂര്‍: പയ്യന്നൂര്‍ ട്രഷറിയില്‍ നിന്നും പണം പിന്‍വലിച്ച കേസിലെ മൂന്നംഗ സംഘം പിടിയിൽ. രണ്ടു പ്രതികളെയാണ് കേസിൽ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്ണൂർ റെയില്‍വേ സ്‌റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ട വാഹനം കുത്തി തുറന്നാണ് പ്രതികൾ ചെക്ക് ലീഫുകൾ എടുത്തത്.
മോഷണ, വധശ്രമ കേസുകളില്‍ പ്രതിയായ നീലേശ്വരം കയ്യൂര്‍ സ്വദേശി എം. അഖില്‍(34) കണ്ണൂര്‍ സിറ്റി സ്വദേശി കെ.വി ഖാലിദ്(38) എന്നിവരാണ് പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 18 - ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്.

എന്‍ജിനിയറായി ജോലി ചെയുന്ന തളിപ്പറമ്പ് പട്ടുവം സ്വദേശി റംഷാദിന്റെ ചെക്ക് ലീഫുകളാണ് പ്രതികൾ എടുത്തത്. റംഷാദ് സഞ്ചരിച്ചിരുന്ന ജീപ്പ് റെയില്‍വേ സ്‌റ്റേഷനന്റെ പടിഞ്ഞാറ് വശത്ത് പാര്‍ക്ക് ചെയ്തിരുന്നു. ഇയാൾ കൊച്ചിയിലേക്ക് ഇന്റര്‍വ്യൂവിന് പോകനായി എത്തിയതായിരുന്നു.
ഇയാൾ ട്രെയിനില്‍ കയറി പോയിരുന്നു. എന്നാൽ, തിരിച്ചു വന്ന് വാഹനവുമായി വീട്ടിലെത്തിയ ശേഷമാണ് വാഹനത്തില്‍ നിന്നും ചെക്ക് ലീഫ് നഷ്ടപ്പെട്ടതായി ശ്രദ്ധിച്ചത്. റിട്ട. അധ്യാപകനായ പിതാവ് വിരമിച്ചതിനു ശേഷം അനന്തരാവകാശിയായ ഉമ്മയുടെ പേരില്‍ മാറേണ്ട പെന്‍ഷന്‍ തുകയുടെ ഒപ്പിട്ട ചെക്ക് ലീഫാണ് ഇത്.
തുടര്‍ന്ന് മട്ടന്നൂര്‍ ട്രഷറിയിലെത്തി അന്വേഷിച്ചപ്പോഴാണ് ഉമ്മയുടെ പേരില്‍ മാറേണ്ട 19,000 ചെക്ക് ലീഫ് ഉപയോഗിച്ചു പയ്യന്നൂര്‍ ട്രഷറിയില്‍ നിന്നും മറ്റാരോ പണം കൈപ്പറ്റിയതായി മനസിലായത്. തുടര്‍ന്ന്, കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാൽ, റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ക്യാമറ പരിശോധിച്ചപ്പോഴാണ് വാഹന ബാറ്ററി മോഷണ കേസില്‍നീലേശ്വരം സ്‌റ്റേഷനിലും വധശ്രമത്തിന് ചീമേനിയിലും പ്രതിയായ അഖിലിന്റെ ദൃശ്യം പതിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ ആദ്യം അഖിലിനെയും ഇയാള്‍ നല്‍കിയ മൊഴിയനുസരിച്ച ഖാലിദിനെയും പിടി കൂടുകയായിരുന്നു.












Click it and Unblock the Notifications