Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊന്നുതള്ളിയിട്ടും മതിയായില്ലേ: മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വികാരനിര്‍ഭരമായി ധീരജിന്റെ കുടുംബം

തളിപ്പറമ്പ്: കണ്ണൂര്‍ സര്‍വകലാശാല ഏര്‍പ്പെടുത്തിയ സഹായധനം സ്വീകരിക്കാനെത്തിയ ധീരജിന്റെ കുടുംബം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വികാര നിര്‍ഭരമായി പ്രതികരിച്ചു. മകനെ കൊന്നു തള്ളിയിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ അപമാനിക്കുകയാണെന്ന് ധീരജിന്റെ അച്ഛനും അമ്മയും.മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വികാരനിര്‍ഭരമായാണ് ധീരജിന്റെ മാതാപിതാക്കള്‍ ഈക്കാര്യത്തില്‍ പ്രതികരിച്ചത്.

കെ സുധാകരനും കോണ്‍ഗ്രസ് നേതാക്കളും തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നും മകന്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന മനസ്സിലാക്കുന്നില്ലെന്നും പിതാവ് രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ''പ്രതിഷേധിച്ച എസ്എഫ്ഐ പിള്ളേര്‍ക്ക് ധീരജിന്റെ അനുഭവമാണുണ്ടാവുകയെന്നാണ് കഴിഞ്ഞ ദിവസം ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു പറഞ്ഞത്.

kerala

ധീരജ് കള്ളും കഞ്ചാവുമടിച്ച് നടക്കുന്നവനാണെന്നും പറഞ്ഞു. സഹിക്കാവുന്നതിലുമപ്പുറമാണിത്. ഇടുക്കി ഡിസിസി പ്രസിഡന്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

ഒരു ആശ്വാസവാക്ക് പോലും പറയാത്ത ഇവര്‍ വീണ്ടും ധീരജിനെ കൊല്ലാക്കൊല ചെയ്യുകയാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞത് ഇരന്നുവാങ്ങിയ മരണമെന്നല്ലേ അതിന്റെ അര്‍ഥം എന്താ അവര്‍ തന്നെ കൊന്നുവെന്നല്ലേ. സഹിക്കാനാവാത്തുകൊണ്ടാണ് ഇപ്പോള്‍ ഇത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ടി വന്നത്. '' രാജേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്കും മക്കള്‍ക്കാണ് ഇത് സംഭവിച്ചതെങ്ക ില്‍ ഇങ്ങനെ പറയുമോ ധീരജിന്റെ അമ്മ പുഷ്‌കലയും നിറകണ്ണുകളോടെ ചോദിച്ചു.

ഇടുക്കി എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിയുംഎസ്എഫ്ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രനെ കഴിഞ്ഞ ജനുവരി പത്തിനാണ് കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ടത്.ധീരജിന്റെ കുടുംബത്തിന് കണ്ണൂര്‍ സര്‍വകലാശാലയിലെ എ.പി.ജെ അബ്ദുല്‍ കലാം ശാസ്ത്രസാങ്കേതിക വിഭാഗം സമാഹരിച്ച ധനസഹായം മന്ത്രി എം.വി ഗോവിന്ദന്‍ തളിപ്പറമ്പില്‍ നടന്ന ചടങ്ങില്‍ കൈമാറി.സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ സുരക്ഷയുടെ പേരിലുള്ള സഹായധനമാണ് കൈമാറിയത്. ധീരജിന്റെ കൊലപാതകത്തിന് ശേഷം കുടുംബത്തിന് പ്രയാസംസൃഷ്ടിക്കുന്ന ചില കള്ളപ്രചരണങ്ങളാണ് ചില രാഷ്ട്രീയ നേതാക്കളുടെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ളതെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.അഞ്ചുലക്ഷം രൂപയാണ് ധീരജിന്റെ കുടുംബത്തിനുള്ള ധനസഹായമായി നല്‍കിയത്. ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗം ജി.സഞ്ജീവ് അധ്യക്ഷനായി. പ്രൊവൈസ് ചാന്‍സലര്‍ ഡോ. എസ്അയൂബ്, കണ്ണൂര്‍ എന്‍ജിനിയറിങ് കോളജ് പ്രിന്‍സിപ്പാല്‍ വി.ഒ രജനി, ഇടുക്കി എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പല്‍ എം. ജലജ തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+