കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറളം ഫാമിലെ കാട്ടാനശല്യം: ആവര്‍ത്തിക്കുന്ന മരണങ്ങളില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍, ഇതുവരെ ആറ് മരണം!!

  • By Desk
Google Oneindia Malayalam News

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയില്‍ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധം ശക്തം. യുഡിഎഫ്-ബിജെപി- ആദിവാസി ക്ഷേമ സമിതി എന്നിവയുടെ നേതൃത്വത്തില്‍ ആറളത്ത് നടത്തിയ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ആറു മരണങ്ങളാണ് ആറളത്ത് ഉണ്ടായത്. കാട്ടാന ചവിട്ടിക്കൊന്ന ആദിവാസി ചപ്പിലി കൃഷ്ണന്റെ മൃതദേഹം സംസ്കരിച്ചു. ശനിയാഴ്ച്ചയാണ് കൃഷ്ണനെ വീടിനു സമീപം കാട്ടാന കൊന്നത്. ജനവാസ കേന്ദ്രത്തിന് സമീപം ആനയിറങ്ങിയിരുന്നു. ഇതിനെ ഓടിക്കുന്നതിനിടെ ആന കൃഷ്ണനെ കൊന്നത്.

കൃഷ്ണന്‍റെ മരണത്തെ തുടര്‍ന്ന് ആദിവാസികള്‍ മൃതദേഹം കൊണ്ടുപോകാനെത്തിയ പോലീസിനെ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് അസിസ്റ്റ്ന്‍റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. യോഗം ആവര്‍ത്തിക്കുന്നതല്ലാതെ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. ഫാമിലെ കാടു വെട്ടിത്തളിച്ചാല്‍ തന്നെ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമുണ്ടാകുമെന്ന് ഇവര്‍ പറയുന്നു.എന്നാല്‍ ഇത്രയും ചെറിയ പരിഹാരം തീര്‍ക്കാന്‍ പോലും തയ്യാറാകുന്നില്ല.മേഖലയിലെ പ്രശന്ങ്ങള്‍ മന്ത്രി സഭയുടെ പരിഗണനയിലെത്തിക്കാന്‍ ശ്രമിക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പു നല്കി.

5-elephant1-

ഫാമിലും പുനരധിവാസ മേഖലയിലും ഉള്ള ആനകളെ തുരത്താന്‍ കുങ്കിയാനകളെ ഉപയോഗിക്കുമെന്നും മരിച്ച കൃ്ഷ്ണന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നല്കുമെന്നും തീരുമാനമുണ്ടായി.ആന ഇറങ്ങിയാല്‍ വിവരം വനംവകുപ്പിനെ അറിയിക്കാന്‍ ലാന്‍ഡ് ഫോണ്‍ സംവിധാനം ഉറപ്പാക്കുമെന്നും ദ്രുതകര്‍മ്മസേവനം ഉണ്ടാക്കുമെന്നും യോഗത്തില്‍ തീരുമാനമായി.

English summary
Elephant attack in aralam farm, people protest in place demanding immediate action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X