കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറളം ഫാമിനെ വിറപ്പിച്ച് കൂട്ടാനക്കൂട്ടം: രണ്ട് വാഹനങ്ങള്‍ തകര്‍ത്തു, കാര്‍ഷിക വിളകളും നശിപ്പിച്ചു!

  • By Desk
Google Oneindia Malayalam News

ഇരിട്ടി: ആറളം ഫാമില്‍ കാട്ടന കൂട്ടത്തിന്റെ സംഹാര താണ്ഡവം. രണ്ട് വാഹനങ്ങള്‍ തകര്‍ത്ത ആനക്കൂട്ടം കാര്‍ഷിക വിളകള്‍ക്കും കനത്ത നാശം വരുത്തി. ആദിവാസി പുനരധിവാസ മിഷന്‍ ഓഫിസിന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് തകര്‍ത്ത ആനകൂട്ടം ഓഫിസ് മുറ്റത്തെ കൂറ്റന്‍ തെങ്ങും മാവും കുത്തി വീഴ്ത്തി. ഫാം വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പഴയ ജീപ്പ് ചവിട്ടിപൊളിച്ച ആന സമീപത്തു തന്നെയുള്ള കൂറ്റന്‍ ടാങ്ങും മറിച്ചിട്ടു.

'പ്രധാനമന്ത്രി' രാഹുല്‍ വയനാട്ടില്‍ തുടരും, അമേഠിയില്‍ പ്രിയങ്ക ഗാന്ധിയും, വന്‍ ട്വിസ്റ്റ്'പ്രധാനമന്ത്രി' രാഹുല്‍ വയനാട്ടില്‍ തുടരും, അമേഠിയില്‍ പ്രിയങ്ക ഗാന്ധിയും, വന്‍ ട്വിസ്റ്റ്

ആറളം ഫാം എട്ടാംബ്ലോക്ക് ഓടംതോടുള്ള ആദിവാസി പുനരധിവാസ മിഷന്‍ ഓഫിസ് മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കാണ് ആദ്യം തകര്‍ത്തത്. സൈറ്റ് മാനേജര്‍ പി.പി ഗിരീഷിന്റെ ബൈക്കാണ് നശിപ്പിച്ചത്. സമീപത്തു നിറയെ കാഴ്ഫലമുള്ള കുറ്റന്‍ തെങ്ങും കുത്തി വീഴ്ത്തി. ഇവിടെ നിന്നും നൂറുമീറ്റര്‍ അകലെയുള്ള ഫാം വര്‍ക്ക് ഷോപ്പില്‍ എത്തിയ ആനക്കൂട്ടം പഴയ ജീപ്പ് ചവിട്ടി ഉടക്കുകയും സമീപത്തുള്ള വെള്ള ടാങ്ക് കുത്തി വീഴ്ത്തുകയും ചെയ്തു. ഫാമില്‍ തീപിടുത്തവും മറ്റും ഉïാകുമ്പോള്‍ അടിയന്തിരമായി വെള്ളം എത്തിക്കുന്നതിന് ടാങ്കില്‍ വെള്ളം കരുതിവച്ചതായിരുന്നു. വര്‍ക്ക് ഷോപ്പില്‍ ആറളം ഫാമിലെ തൊഴിലാളികലേയും വിദ്യാര്‍ഥികളേയും കൊïുവരുന്ന ബസും ജീപ്പും നിര്‍ത്തിയിട്ടിരുന്നെങ്കിലും അവയെ അക്രമിച്ചില്ല. ഒരുമാസം മുമ്പ് വര്‍ക്ക് ഷോപ്പിന്റെ ഗെയിറ്റ് തകര്‍ത്ത് ഉള്ളില്‍ കടന്ന ആനക്കൂട്ടം കോമ്പൗïിനുള്ളിലെ തെങ്ങ് കുത്തി വീഴ്ത്തിയിരുന്നു.

elephant3-154

നേരത്തെ കാര്‍ഷിക വിളകളേയാണ് അക്രമിച്ചതെങ്കില്‍ ഇപ്പോള്‍ വാഹനങ്ങളും മറ്റും അക്രമിക്കുന്ന നിലയിലേക്ക് എത്തി. കഴിഞ്ഞ ദിവസമാണ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഫാമിന്റെ അധീന മേഖലയില്‍ കïെത്തിയ 14 ആനകളെ വാനത്തിലേക്ക് തുരത്തിയത്. ഇവ വീണ്ടും ഫാമിന്റെയും ആദിവാസി പുനരധിവാസ മിഷന്റെയും അധീന മേഖലയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അക്രമണകാരിയായ ഒറ്റയാന്‍ ഉള്‍പ്പെടെ 18ഓളം ആനകള്‍ ജനവാസ മേഖലയില്‍ ഉണ്ടെെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആനയുടെ ശല്യം വര്‍ധിച്ചതോടെ വൈകിട്ട് ആറു കഴിഞ്ഞാല്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ആദിവാസികള്‍ പറഞ്ഞു. ആറളം വന്യജീവി സങ്കേതത്തില്‍ നിന്നും നാലും അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ജനവാസ മേഖലയിലാണ് ആനക്കൂട്ടം താവളമാക്കിയിരിക്കുന്നത്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉïാക്കണമെന്നാണ് ആദിവാസികളുടെ ആവശ്യം.

English summary
Elephants attacks vehicles in Aaralam farm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X