ഫസല്‍ വധം: തുടരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവ് വൈകിയെത്തിയ നീതിയെന്ന് പി ജയരാജന്‍
തലശേരി: തലശേരി ഫസല്‍വധക്കേസില്‍ തുടരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവ് വൈകിയെത്തിയ നീതിയാണെന്ന് സിപിഎം നേതാവ് പി ജയരാജന്‍ പറഞ്ഞു. വിധിയെ സ്വാഗതം ചെയ്ത പി ജയരാജന്‍ ഇത്രയും നാള്‍ സിപിഎമ്മിനെതിരെ അന്വേഷണ ഏജന്‍സികള്‍ നടത്തിയത് വേട്ടയാടലാണെന്നും പറഞ്ഞു.

അനശ്വര നടന്‍ ദിലീപ് കുമാറിന്റെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍: ചിത്രങ്ങള്‍ കാണാം
പെരുന്നാളിന്റെ അടുത്ത ദിവസമായിരുന്നു ഫസല്‍ കൊല്ലപ്പെട്ടത്. എന്ന് പ്രദേശത്ത് എന്‍ ഡി എഫ് ആര്‍ എസ് എസ് സംഘര്‍ഷം നിലനിന്നിരുന്നു. ആ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കൊലപാതകം നടന്നതെന്നാണ് എന്ന് എന്‍ ഡി എഫും പ്രദേശത്തുള്ളവരും പറഞ്ഞത്. എന്നാല്‍ പൊലീസും സിബിഐയും ചേര്‍ന്ന് സിപിഎമ്മിനെ പ്രതിക്കൂട്ടുകയില്‍ നിര്‍ത്തുകയായിരുന്നെന്ന് പി ജയരാജന്‍ പറഞ്ഞു.
ആ സമയത്ത് പോപ്പുലര്‍ ഫ്രണ്ടും ആര്‍എസ്എസും യോജിച്ച് പ്രവര്‍ത്തിച്ച് സിപിഎമ്മിനെതിരെ പ്രചാരവേല നടത്തുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം പ്രവര്‍ത്തകനെ വധിച്ച കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്നാണ് കേസില്‍ വഴിത്തിരുവുണ്ടാകുന്നത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോഴാണ് കുപ്പി സുധീഷ് അടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ ഫസല്‍ വധക്കേസില്‍ ഉള്‍പ്പെട്ടിരുന്നതായി കുറ്റസമ്മത മൊഴി ലഭിച്ചതെന്ന് ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോളിളക്കം സൃഷ്ടിച്ച കേസില്‍ ഇപ്പോള്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഫസലിന്റെ സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് എന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ തുടരന്വേഷണം വേണമെന്ന് സഹോദരന്‍ ഹര്‍ജി നല്‍കിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സിബിഐയുമെല്ലാം അന്വേഷിച്ച കേസില്‍ പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കണ്ടെത്തിയിരുന്നു.
നേരത്തെ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസാണിത്. സിപിഎം നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍. ഇവര്‍ ജാമ്യത്തിലിറങ്ങിയെങ്കിലും കണ്ണൂരില്‍ പ്രവേശിക്കരുതെന്ന നിബന്ധനയുണ്ടായിരുന്നു.
ഞാന്‍ ശരീരഭാരം കുറച്ചു; വെയ്റ്റ് ലോസിന് ശേഷമുള്ള കിടിലന്‍ ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ












Click it and Unblock the Notifications