Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; ക്ഷേത്ര ജീവനക്കാരനായ മുൻ ബ്രാഞ്ച് സെക്രട്ടറി റിമാൻഡിൽ

കുഞ്ഞിമംഗലം: സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ക്ഷേത്രം ജീവനക്കാരൻ റിമാൻഡിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന്പോക്‌സോ പ്രകാരം കേസെടുത്ത സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി കൂടിയായ ക്ഷേത്രം ജീവനക്കാരൻ റിമാൻഡിലായത് .

ചെറുതാഴം ഹനുമരമ്പലത്തിലെ സ്റ്റോർ കീപ്പർ ജീവനക്കാരനും സിപിഎം കല്ലംവള്ളി മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കരയടത്ത് വീട്ടില്‍ മധുസൂദനനെയാണ് (43) വെള്ളിയാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക്പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ വെച്ച് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.

arrest

അസുഖ ബാധിതനായതിനെ തുടർന്ന് ഇയാൾ ഇവിടെ അഡ്മിറ്റായി ഒളിവില്‍ കഴിയുകയായിരുന്നു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുങ്ങി നടന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച്ച മുമ്പാണ് ഇയാള്‍ പെണ്‍കുട്ടിയെ പല തവണകളായി ലൈംഗീകാതിക്രമത്തിന് ശ്രമിച്ചത്.

പയ്യന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർ ത്ഥിനിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി അമ്മയോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അമ്മ സ്‌കൂളിലെത്തി ക്ലാസ് അധ്യാപികയോട് വിവരമറിയിക്കുകയും തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസിന് പരാതി നല്‍കുകയായിരുന്നു.

പരാതി പരിശോധിച്ച ഇന്‍സ്‌പെക്ടര്‍ സംഭവം നടന്നത് പരിയാരം സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പരാതി പരിയാരം സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പരിയാരം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.

ഒളിവില്‍ പോയ ഇയാളെ കുറിച്ച് ദിവസങ്ങള്‍ക്ക് മുമ്പേ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും സി പി എം മാറ്റിയത്.
ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയതോടെ ഇയാളുടെ സ്വഭാവ ദൂഷ്യത്തെപ്പറ്റിയുള്ള മറ്റു ചില പരാതികളും പ്രദേശത്ത് നിന്നും ഉയർന്നിട്ടുണ്ട്.


പ്രതിയെ തളിപ്പറമ്പ് പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സി.പി.എമ്മിന്റെ സൈബർ പോരാളികളിലൊരാളാണ് അറസ്റ്റിലായ കരയടം മധുസൂദനൻ. പാർട്ടി ഗ്രാമമായ ചെറുതാഴത്തെ പ്രാദേശിക നേതാവായ ഇയാൾക്കെതിരെ നേരത്തെ പരാതി ഉയർന്നിരുന്നുവെങ്കിലും നേതൃത്വം ഇടപ്പെട്ടു ഒതുക്കിയെന്നാണ് ആരോപണം.

ഇതിനെതിരെ ഒരു വിഭാഗം സി പി.എം പ്രവർത്തകർ രംഗത്തു വരികയും ചൈൽഡ് ലൈനിൽ പരാതി നൽകുകയുമായിരുന്നു. ഇതിനോടൊപ്പം കുട്ടിയുടെ മാതാവ് സ്കൂൾ അധികൃതർക്ക് പരാതി നൽകിയതോടെ പൊലിസ് അന്വേഷണമാരംഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+