വിശക്കുന്നുണ്ടോ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് വരൂ.. ഫ്രീയായി ചപ്പാത്തിയും കറിയും കഴിക്കാം
കണ്ണൂര്‍: ഫ്രീഡം ചപ്പാത്തിയും ചിപ്സും ബ്യൂട്ടിപാര്‍ലറുമായി വിജയഗാഥ രചിച്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അന്തേവാസികള്‍ മറ്റൊരു കര്‍മപദ്ധതിക്ക് കൂടി തുടക്കമിടുന്നു. ഇക്കുറി ജീവകാരുണ്യ പ്രവര്‍ത്തനമാണ് നടത്താനുദ്ദ്യേശിക്കുന്നത്. വിശക്കുന്ന ഒരാള്‍ക്ക് ഒരുനേരത്തെ ആഹാരം വാങ്ങിക്കൊടുക്കാന്‍ താല്‍പര്യമുള്ള ആര്‍ക്കും ആരുമറിയാതെ. അതുകൊടുക്കാനുള്ള പദ്ധതിക്കാണ്കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തുടക്കമിടുന്നത്. ഒപ്പം വിശക്കുന്ന ആര്‍ക്കും അവിടെ വന്ന് അത് സൗജന്യമായി കഴിക്കാനുള്ള സംവിധാനവും വരുന്നു.
ജയില്‍വകുപ്പ് ആവിഷ്‌കരിച്ച 'ഷെയര്‍മീല്‍' എന്ന പദ്ധതിപ്രകാരം വിശക്കുന്ന ആര്‍ക്കും കൂപ്പണ്‍ കാണിച്ചുകൊണ്ട് ജയില്‍ കൗണ്ടറില്‍ നിന്ന് ചപ്പാത്തിയും കറിയും വാങ്ങി കഴിക്കാം. കൗണ്ടറില്‍ ഭക്ഷണ കൂപ്പണ്‍ പിന്‍ ചെയ്തു വെച്ചിട്ടുണ്ടാവും. ആവശ്യക്കാര്‍ക്ക് ആ കൂപ്പണെടുത്ത് കൗണ്ടറില്‍ കൊടുത്താല്‍ ഭക്ഷണ പാക്കറ്റ് സൗജന്യമായി ലഭിക്കും. ഈ പദ്ധതിയില്‍ ഭക്ഷണം നല്‍കാനാഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത് ഇത്രമാത്രം: ഒരു നേരത്തെ ആഹാരത്തിന്റെ പണം കൗണ്ടറില്‍ നല്‍കുക. ജയില്‍ അധികൃതര്‍ ഒരു കൂപ്പണ്‍ ബോര്‍ഡില്‍ പിന്‍ ചെയ്യും. എത്ര കൂപ്പണ്‍ വേണമെങ്കിലും ഇതുപോലെ പണമടച്ചു വാങ്ങി പിന്‍ ചെയ്യാം. ആര് പണം നല്‍കിയെന്നോ ആര് കൂപ്പണ്‍ വാങ്ങി ഭക്ഷണം കഴിച്ചുവെന്നോ പുറത്തറിയില്ല. ജയിലിലുണ്ടാക്കുന്ന ഭക്ഷണമാണ് നല്‍കുക.

വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുകയെന്ന നന്മ നിറഞ്ഞ പ്രവൃത്തിക്കാണ് ജയില്‍വകുപ്പ് നേതൃത്വം നല്‍കുന്നത്. ഒക്ടോബര്‍ എട്ടിന് ജയില്‍ ഡിജിപി ഋഷിരാജ് സിങ് പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വഹിക്കും. അതിനിടെ ജയിലില്‍ തുടങ്ങാനുദ്ദേശിക്കുന്ന ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പദ്ധതി മാര്‍ക്കറ്റിങ് കമ്പനിയായ സൊമാറ്റോ പിന്‍വാങ്ങിയതിനെത്തുടര്‍ന്ന് തത്കാലം മാറ്റി വെച്ചിരിക്കുകയാണ്. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലെ വീടുകളിലും മറ്റും നിശ്ചിത പാക്കേജ് ജയില്‍ ഭക്ഷണമെത്തിക്കുന്നതാണ് പദ്ധതി. ഓണ്‍ലൈന്‍ വഴി ഭക്ഷണത്തിന് പണമടച്ച് ബുക്ക് ചെയ്യാം. ഫ്രൈഡ് റൈസ്, ചിക്കന്‍ കറി, ചിക്കന്‍ റോസ്റ്റ്, ചപ്പാത്തി, ലഡു, കുപ്പിവെള്ളം ഉള്‍പ്പെടെയുള്ള ഒരു പാക്കേജാണ് നല്‍കുക. 130 രൂപയായിരിക്കും ഈടാക്കുക. ആവശ്യക്കാര്‍ക്ക് ഏജന്‍സിയുടെ വിതരണക്കാര്‍ വീടുകളിലെത്തിക്കും.












Click it and Unblock the Notifications