കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജിഎസ്ടിയും ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കലും ഫെഡറിലിസത്തോടുള്ള വെല്ലുവിളി: എ.എന്‍ ഷംസീര്‍

Google Oneindia Malayalam News

കണ്ണൂര്‍: ഇന്ത്യന്‍ ഫെഡറിലിസം വെല്ലുവിളി നേരിടുന്ന കാലമാണിതെന്നും കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതും സംസ്ഥാനങ്ങളുടെ അധികാരത്തിനു മുകളിലൂടെയുള്ള ജി.എസ്.ടി നടപ്പാക്കലും ഫെഡറലിസത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്നും സ്പീക്കര്‍ എ.എന്‍ ഷംസീര്‍.

ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂനിയന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ' ഇന്ത്യന്‍ ഭരണഘടനയും ഫെഡറലിസവും' എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ 24 പ്രാദേശിക ഭാഷകളുണ്ട്. ഇവയെ പരിഗണിക്കാതെ ഹിന്ദി തന്നെ പഠിക്കണമെന്ന് നിര്‍ബന്ധിക്കുന്നത്് ഭരണഘടനാവിരുദ്ധമാണ്.

dasda

ജി.എസ്.ടിയുടെ കാര്യവും ഇതിനു സമാനമാണ്. ഇന്ത്യന്‍ യൂനിയനാണ് നമ്മുടെ രാജ്യം. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങള്‍ക്ക് അവരുടെതായ അവകാശങ്ങളുമുണ്ട്. ഇതുമാനിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ഫെഡറലിസം ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തിലാണ് രാജ്യം കടന്നുപോയി കൊണ്ടിരിക്കുന്നത്.

'ഒമറിക്കാ... ആ അഞ്ച് ലക്ഷം കൊടുത്തേക്ക്...', ബെറ്റില്‍ തോറ്റ് ഒമര്‍ ലുലു, ഫേസ്ബുക്കില്‍ കമന്റുകളുടെ പൂരം'ഒമറിക്കാ... ആ അഞ്ച് ലക്ഷം കൊടുത്തേക്ക്...', ബെറ്റില്‍ തോറ്റ് ഒമര്‍ ലുലു, ഫേസ്ബുക്കില്‍ കമന്റുകളുടെ പൂരം

എല്ലാ പൗരന്മാരെയും ഭരണഘടനാ അറിവ് നല്‍കുകയാണ് നിയമസഭയുടെ ലക്ഷ്യം. ഇത് കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പിലാക്കും. മാത്രമല്ല ഭരണഘടനയുടെ മലയാളം പരിഭാഷ ജനങ്ങളിലെക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

മെസിയുടെ കരാര്‍ തുക എത്ര? ജീവനക്കാരെ പിരിച്ചുവിട്ടത് മെസിക്ക് പണം കൊടുക്കാനോ? വെളിപ്പെടുത്തി ബൈജു രവീന്ദ്രന്‍മെസിയുടെ കരാര്‍ തുക എത്ര? ജീവനക്കാരെ പിരിച്ചുവിട്ടത് മെസിക്ക് പണം കൊടുക്കാനോ? വെളിപ്പെടുത്തി ബൈജു രവീന്ദ്രന്‍

ഫെഡറലിസത്തിന്റെ മുകളില്‍ പല തരത്തിലുള്ള കൈകടത്തലുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴുള്ള എല്ലാ പ്രശ്നത്തിനും പരിഹാരം കാണുമെന്നാണ് എന്റെ ശുഭാപ്തി വിശ്വാസം. 356 വകുപ്പ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് ദുരുപയോഗം ചെയ്യപ്പെടുന്നു. പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചയുമില്ലാതെ പപ്പടം ചുടുന്നതു പോലെ നിയമം പാസാക്കുകയാണ്.

എക്സിക്യൂട്ടീവ് ഓര്‍ഡറിലൂടെയല്ല, നിയമ നിര്‍മാണ സഭകളിലൂടെയാണ് ജനം തീരുമാനം അറിയേണ്ടത്. ജി.എസ്.ടി ഉള്‍പ്പെടെയുള്ള നിയമം ഫെഡറലിസത്തിനു നേരേയുള്ള കടന്നുകയറ്റമാണ്. ഹിന്ദി അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത് ഫെഡറലിസത്തിനു നേരേയുള്ള കടന്നുകയറ്റമാണ്. അഭിഭാഷകര്‍ ഇന്ത്യന്‍ ഭരണ ഘടന പൊതു സമൂഹത്തെ പഠിപ്പിക്കുന്ന അധ്യാപകരായി രംഗത്തിറങ്ങണം.

കടം കൊടുത്ത പണം തിരികെ കിട്ടും, വിലപിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരും...; നിങ്ങളുടെ ഈ ആഴ്ച അറിയാംകടം കൊടുത്ത പണം തിരികെ കിട്ടും, വിലപിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരും...; നിങ്ങളുടെ ഈ ആഴ്ച അറിയാം

സാക്ഷരാതാ പ്രവര്‍ത്തനം പോലെ ഭരണഘടന പൊതു സമൂഹത്തെ പഠിപ്പിക്കണ്ട ഘട്ടം അതിക്രമിച്ചിരുക്കുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. കടന്നപള്ളി രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്, സംസ്ഥാന സെക്രട്ടറി സി.പി പ്രമോദ്, ഇ.കെ നാരായണന്‍, കെ. വിജയകുമാര്‍, എം.സി രാമചന്ദ്രന്‍, കെ. വിശ്വന്‍, ബി.പി ശശീന്ദ്രന്‍, പി.കെ അന്‍വര്‍ സംസാരിച്ചു.

English summary
GST and Imposition of Hindi Language Challenge to Federalism: A.N Shamseer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X