നിപ ബാധിച്ച് മരിച്ച 12കാരനെ ചികിത്സിച്ച ആരോഗ്യ പ്രവർത്തകയുടെ ഫലം നെഗറ്റീവ്
ശ്രീകണ്ഠാപുരം: നിപ വൈറസ് രോഗബാധയെ തുടർന്ന് മരണമടഞ്ഞ കോഴിക്കോട്ടെ കുട്ടിയുമായി സമ്പർക്കത്തിലായതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന ഉദയഗിരി സ്വദേശിനിയായ ആരോഗ്യ പ്രവർത്തകയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു.കോഴിക്കോട് സ്വകാര്യാശുപ്രതിയിൽ ജീവനക്കാരിയാണിവർ.
കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ച കുട്ടിയെ പരിചരിച്ച് മെഡിക്കൽ സംഘത്തിൽ ഇവരുമുണ്ടായിരുന്നു. അതിന് ശേഷം ഉദയഗിരിയിലെ വീട്ടിൽ
തിരിച്ചെത്തിയ ഇവർക്ക് കഴിഞ്ഞ ദിവസം പനി ബാധിച്ചിരുന്നു. ഇതോടെ നിപ സംശയത്തെ തുടർന്ന് കോഴിക്കോട് മെഡി. കോളേജിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ വെച്ച് ഇന്നലെയാണ് പരിശോധന നടത്തിയത്. ഇന്ന് രാവിലെയാണ് നെഗറ്റീവാണെന്ന റിസൾട്ട് വന്നത്.

ഇതിനിടെ നിപ വൈറസ് ബാധ കേരളത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കർണാടകത്തിലെ അതിർത്തിജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി. കേരളത്തിൽനിന്നെത്തുന്നവർക്ക് നിപ ബാധയുടെ ലക്ഷണങ്ങളുണ്ടോയെന്ന് മൈസൂരു, ചാമരാജനഗർ ജില്ലകളിലെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ പരിശോധിക്കും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് ലഭിച്ചാൽ ഉടൻ പരിശോധന തുടങ്ങുമെന്നാണ് ചെക്ക്പോസ്റ്റുകളിൽനിന്നുള്ള വിവരം.
റെഡ് സാരിയില്‍ കിടിലം ലുക്കില്‍ നടി ആന്‍ അഗസ്റ്റിന്; വിഷമത്തിലാണോ എന്ന് ആരാധകര്‍
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മൈസൂരു, കുടക് ജില്ലകളിലെ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതുവരെ ഇരുജില്ലകളിലും നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കേരളവുമായി അതിർത്തിപങ്കിടുന്ന പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് കുടക് ജില്ലാ ആരോഗ്യ ഓഫീസർ ആർ. വെങ്കിടേഷ് പറഞ്ഞു. നിപ വൈറസിനെതിരായ പ്രതിരോധനടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മടിക്കേരിയിലെ രണ്ട് ആശുപത്രികളിൽ ഏഴു കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമാണ് ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളവുമായി അതിർത്തി പങ്കിടുന്ന കർണാടകത്തിലെ പ്രദേശങ്ങളിൽ ഇതുവരെ നിപ ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അതിനാൽ ആശങ്കപ്പെടേണ്ടെന്നും മൈസൂരു ജില്ലയിലെ എച്ച്.ഡി. കോട്ട താലൂക്ക് ആരോഗ്യ ഓഫീസർ രവികുമാർ പറഞ്ഞു. പ്രതിരോധനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Recommended Video
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications