Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് പായത്ത് വീടൊരുങ്ങുന്നു

പായം പഞ്ചായത്തിലെ കിളിയന്തറയില്‍ റവന്യൂ വകുപ്പ് വാങ്ങിയ ഒരേക്കര്‍ സ്ഥലത്താണ് പ്രളയ പുനരധിവാസ ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം വീടുകളുടെ നിര്‍മ്മാണപ്രവര്‍ത്തി ഊര്‍ജ്ജിതമായി നടക്കുന്നത്.

Knr

മട്ടന്നൂര്‍: കേരളത്തെ നടുക്കിയ പ്രളയത്തിന് ഇരയായവര്‍ക്ക് വീടൊരുങ്ങുന്നു.
അഞ്ചുവര്‍ഷം മുന്‍പുണ്ടായ ശക്തമായ മഴയിലും പ്രളയത്തിലും മാക്കൂട്ടം പുഴയോരത്ത് തകര്‍ന്ന 15 കുടുംബങ്ങളുടെ വീടുകളുടെ നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്.പായം പഞ്ചായത്തിലെ കിളിയന്തറയില്‍ റവന്യൂ വകുപ്പ് വാങ്ങിയ ഒരേക്കര്‍ സ്ഥലത്താണ് പ്രളയ പുനരധിവാസ ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം വീടുകളുടെ നിര്‍മ്മാണപ്രവര്‍ത്തി ഊര്‍ജ്ജിതമായി നടക്കുന്നത്.

2019 മാര്‍ച്ച് രണ്ടിനാണ് അന്ന് വ്യവസായ മന്ത്രിയായിരുന്ന ഇ. പി. ജയരാജന്‍ വീടുകളുടെ നിര്‍മ്മാണത്തിന് ശില ഇട്ടത്. മഹാരാഷ്ട്രയിലെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനിയാണ് സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച് വീട് നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരുന്നത്. ശിലാസ്ഥാപനം നാലുവര്‍ഷം മുമ്പ് നടത്തിയെങ്കിലും ഭവന പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലം ചെങ്കുത്തായ കുന്നിന്‍ പ്രദേശമായതിനാല്‍ പ്രകൃതിക്ഷോഭത്തില്‍ തകരാത്ത വിധം ഇവിടെ ഭവന പദ്ധതി നടപ്പിലാക്കുന്നതിനായി വിവിധ വകുപ്പുകളുടെ പരിശോധനയും രൂപകല്പനയും വേണ്ടിവന്നു. ഇത് കാലതാമസത്തിനിടയാക്കി. വിദഗ്ധ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ മൂന്ന് തട്ടായി തിരിച്ച് കൂറ്റന്‍ കോണ്‍ക്രീറ്റ് ഭിത്തി കൊണ്ട് സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷമാണ് വീടുകള്‍ നിര്‍മ്മിക്കുവാന്‍ സ്ഥലം നിരപ്പാക്കിയെടുത്തത്.

അഞ്ചു സെന്റ് വീതമുള്ള പ്‌ളോട്ടുകളില്‍ ഏഴു ലക്ഷത്തിന്റെ വീടുകള്‍ പണിയാനാണ് നേരത്തെ ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇപ്പോള്‍ അഞ്ചു കോടിയോളം രൂപ ഭവന പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ചെലവാകുമെന്ന് കമ്പനി പ്രതിനിധികളും അറിയിച്ചു. ഏപ്രില്‍ മാസത്തോടുകൂടി നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, വൈസ് പ്രസിഡന്റ് അഡ്വ. എം. വിനോദ് കുമാര്‍ എന്നിവര്‍ പറഞ്ഞു. പ്രളയത്തില്‍ സര്‍വ്വതും തകര്‍ന്ന കുടുംബങ്ങള്‍ക്ക് അന്ന് വാടക വീട് ലഭ്യമാക്കി റവന്യൂ വകുപ്പ് വാടക നല്‍കി അവരെ പുനരധിവസിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് വാടക നല്‍കാതായതോടുകൂടി കുടുംബങ്ങള്‍ സ്വന്തം ചെലവിലാണ് വാടക നല്‍കി ദുരിത ജീവിതം നയിക്കുന്നത്. ഇതില്‍ മാരകരോഗം ബാധിച്ചവര്‍ കൂടിയുണ്ട്. നിര്‍ധനകുടുംബങ്ങളാണ് പ്രളയത്തിന് ഇരയായവരില്‍ എത്രയും പെട്ടെന്നു വീടുനിര്‍മാണം പൂര്‍ത്തിയാകുന്നത് കാത്തിരിക്കുകയാണിവര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+