പയ്യന്നൂരില്‍ പട്ടാപ്പകല്‍ വ്യാപാരിയുടെ വീട് കുത്തിതുറന്ന് മൂന്നരലക്ഷം രൂപ കവര്‍ന്നു
പയ്യന്നൂര്‍: പയ്യന്നൂരില്‍ വ്യാപാരിയുടെ പൂട്ടിയിട്ടിരുന്ന വീട് കുത്തിതുറന്ന് മൂന്നരലക്ഷം രൂപയുടെ കവര്‍ച്ച നടത്തിയ കേസില്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
ചൊവ്വാഴ്ച്ച ഉച്ചയോടെ പയ്യന്നൂര്‍ നഗരത്തിലെ വ്യാപാരി അബ്ദുള്‍സലാമിന്റെ കൊറ്റി റെയില്‍വേ മേല്‍പാലത്തിന് സമീപത്തുള്ള ദാറുല്‍ സലാം എന്ന വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുടമയുടെ പരാതിയിലാണ് പയ്യന്നൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. അബ്ദുല്‍സലാമിന്റെ വീട്ടുകാര്‍ വീടുപൂട്ടി ബന്ധുവീടുകളില്‍ പോയിരുന്നതിനാല്‍ വീട്ടിലാരുമുണ്ടായിരുന്നില്ല.

പട്ടാപ്പകല്‍ നടന്ന മോഷണം പയ്യന്നൂരിലെ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. പ്രദേശത്തെ സി.സി.ടി. വി ക്യാമറകള്‍ പൊലിസ് പരിശോധിച്ചുവരികയാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതല്‍ താമസിക്കുന്ന സ്ഥലങ്ങളിലൊന്നാണ് കൊറ്റി. എന്നാല്‍ വീട്ടുകാര്‍ പുറത്തുപോകുന്ന വിവരമറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പ്രദേശവാസികളില്‍ ചിലര്‍ നിരീക്ഷണത്തിലാണ്. വീട്ടില്‍ നിന്നും മറ്റെന്തെങ്കിലുംനഷ്ടപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. കണ്ണൂരില്‍ നിന്നെത്തിയ ഫോറന്‍സിക് വിഭാഗവും ഡോഗ്‌സ്‌ക്വാഡും വീട്ടില്‍ പരിശോധന നടത്തിയിട്ടുണ്ട്. ബിസിനസ് ആവശ്യത്തിനായി ബാങ്കില്‍ നിന്നുമെടുത്തു സൂക്ഷിച്ച പണമാണ് നഷ്ടമായത്. ്കഴിഞ്ഞ ആറുമാസത്തിനിടെയില്‍ പയ്യന്നൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി മോഷണങ്ങളാണ് നടന്നത്. ചില ക്ഷേത്രങ്ങളില്‍ കവര്‍ച്ചയും നടന്നിട്ടുണ്ട്. പയ്യന്നൂരില്‍ മാലമോഷണ കേസുകളും നിരവധി നടന്നതായി പ്രദേശവാസികള്‍ പറയുന്നു. പൊലിസ് സുരക്ഷയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.












Click it and Unblock the Notifications