Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ ഡെപ്യൂട്ടി മേയർ സ്ഥാനത്തെച്ചൊല്ലി തർക്കം: മുതിർന്ന നേതാക്കളെ തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കണ്ണൂർ കോർപ്പറേഷൻ മേയറെ തിരഞ്ഞെടുത്തതിന് പിന്നാലെ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുപ്പിനെച്ചൊല്ലി മുസ്ലിം ലീഗിൽ തർക്കം. പാർട്ടിയിൽ നിന്ന് തന്നെയുള്ള വനിതാ നേതാവിനെ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ഇതോടെ മുസ്ലിം ലീഗിൽ തർക്കം രൂക്ഷമായിട്ടുണ്ട്. പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ വികെ അബ്ദുൾ ഖാദർ മൌലവിയുടെ വാഹനം യൂത്ത് ലീഗ് പ്രവർത്തകർ തടയുകയായിരുന്നു.

ഡെപ്യൂട്ടി മേയറെച്ചൊല്ലി

ഡെപ്യൂട്ടി മേയറെച്ചൊല്ലി


കണ്ണൂർ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തത് സംബന്ധിച്ച തർക്കമാണ് പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾക്കുള്ള കാരണം. ഞായറാഴ്ച രാത്രി വരെ ഡെപ്യൂട്ടി മേയർ ആരായിരിക്കണമെന്നത് സംബന്ധിച്ച് ചർച്ച നടന്നിരുന്നു. തുടർന്നാണ് കെ ഷബീനയെ തൽസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. മൂന്ന് പേരെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും രണ്ടുപേരെയും തള്ളി ഷബീനയെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

 നേതാക്കളെ തടഞ്ഞു

നേതാക്കളെ തടഞ്ഞു

പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യാതെ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗിലെ ഒരു വിഭാഗം യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ അബ്ദുൾ ഖാദർ മൌലവിലെ തടഞ്ഞുവെച്ചത്. 15 മിനിറ്റോളം തടഞ്ഞുവെച്ച ശേഷമാണ് പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ വിട്ടയച്ചത്. ജില്ലാ സെക്രട്ടറി അബ്ദുൾ കരീം ചേലേരിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ജനാധിപത്യം പാലിച്ചില്ല

ജനാധിപത്യം പാലിച്ചില്ല



ജനാധിപത്യം പാലിച്ചില്ലെന്ന് ആരോപിച്ച പ്രവർത്തകർ കോൺഗ്രസിൽ കഴിഞ്ഞ ദിവസം നടന്നതുപോലുള്ള വോട്ടെടുപ്പ് നടത്താൻ പോലും തയ്യാറായില്ലെന്നും പ്രവർത്തകർ ആരോപിക്കുന്നു. അബ്ദുൾ ഖാദർ മൌലവി മുസ്ലിം ലീഗിനെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അവർ ആരോപിക്കുന്നു. പ്രവർത്തകർ അനുനയ ചർച്ചകൾക്ക് പാർട്ടി പ്രവർത്തകർ വഴങ്ങിയെങ്കിലും ചർച്ചകളില്ലാതെ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തതാണ് വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുള്ളത്.

തർക്കം ബാക്കി

തർക്കം ബാക്കി


കണ്ണൂൂരിലെ കസാനക്കോട്ട ഡിവിഷനിൽ നിന്ന് വിജയിച്ച ഷമീമ ടീച്ചർക്ക് വേണ്ടി മുസ്ലിം ലീഗിൽ നിന്നുള്ള ഒരു വിഭാഗവും ആയിക്കര ഡിവിഷനിൽ നിന്ന് മത്സരിച്ച് വിജയിച്ച കെ എം സാബിറ ടീച്ചറിന് വേണ്ടി പാർട്ടിയിലെ മറ്റൊരു വിഭാഗവും രംഗത്തെത്തിയതാണ് തർക്കത്തിനിടയാക്കിയത്. കണ്ണൂർ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുക്കുന്നതിനായി ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചർച്ച ഇതോടെ രാത്രി വരെ നീളുകയായിരുന്നു. ഏറ്റവും ഒടുവിലാണ് താണ ഡിവിഷനിൽ നിന്ന് വിജയിച്ച കെ ഷബീനയെ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറാക്കാൻ തീരുമാനിച്ചത്. 11 മണിയോടെയാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുന്നത്. രാത്രി വൈകി ഈ തീരുമാനം പുറത്തുവന്നതാണ് പാർട്ടിയ്ക്കുള്ളിലെ ഈ വിഭാഗത്തെ ചൊടിപ്പിച്ചിട്ടുള്ളത്.

Recommended Video

cmsvideo
    കണ്ണൂര്‍; ഒടുവിൽ തീരുമാനമായി;കെ ഷബീന ടീച്ചർ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ
     മേയറുടെ കാര്യത്തിൽ ധാരണ

    മേയറുടെ കാര്യത്തിൽ ധാരണ

    കേരളത്തിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച ഏക കോർപ്പറേഷനാണ് കണ്ണൂർ. 34 ഡിവിഷനുകളിലാണ് യുഡിഎഫ് വിജയിച്ചത്. കോർപ്പറേഷൻ മേയർ സ്ഥാനത്തേക്കും മൂന്ന് പേരുടെ പേരുകൾ ഉയർന്നുവന്നതോടെ വോട്ടെടുപ്പിലൂടെയാണ് അഡ്വ. ടി ഒ മോഹനനെ മേയറായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തത്. കോൺഗ്രസ് കൌൺസിലർമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുന്നത്. ഇതിന് പിന്നാലെയാണ് ലീഗിനുള്ളിൽ പൊട്ടിത്തെറി ഉടലെടുക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+