കണ്ണൂരിൽ മുസ്‌ലീം ലീഗ് ജില്ലാസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകർക്ക് മർദനം, ക്യാമറ തകർത്തു
മുസ്‌ലിംലീഗ് സമ്മേളനത്തില്‍ വിഭാഗീയതയുണ്ടെന്ന് വ്യാജവാര്‍ത്ത നല്‍കുന്നതിനെ ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.

കണ്ണൂര്‍: കണ്ണൂരില്‍ മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനത്തിനിടെ ദൃശ്യമാധ്യമപ്രവര്‍ത്തകരെ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു തല്ലിയതായി പരാതി.
താണ അമാനി ഓഡിറ്റോറിയത്തില്‍ നടന്ന മുസ്‌ലിം ലീഗ് ജില്ലാസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം റിപ്പോര്‍ട്ടു ചെയ്യുന്നതിനിടെ ചാനല്‍റിപ്പോര്‍ട്ടറെയും ക്യാമറാമാനെയും മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും ക്യാമറ പിടിച്ചുവാങ്ങി എറിഞ്ഞു തകര്‍ക്കുകയും ചെയ്തുവെന്ന് പരാതി.
തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ കണ്ണൂര്‍ താണയിലെ അമാനി ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌സംഭവം. മുസ്‌ലിംലീഗ് പ്രതിനിധി സമ്മേളനം ഉദ്ഘാടന റിപ്പോര്‍ട്ടിങിനെത്തിയതായിരുന്നു കണ്ണൂര്‍ വിഷന്‍ ബ്യൂറോ ചീഫായ മനോജ്മയ്യിലും ക്യാമറാമാനും. ഇതിനുശേഷം രണ്ടു മണിക്കുളള ബുളളറ്റിന് ലൈവുകൊടുക്കവേയാണ് നീ മുസ്‌ലീം ലീഗിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ വാര്‍ത്ത നല്‍കുമോയെന്നു പറഞ്ഞു ഒരു സംഘം മുസ്‌ലിംലീഗ്പ്രവര്‍ത്തകര്‍ പാഞ്ഞടുത്തത്. മനോജിനെയും സലീലിനെയും മര്‍ദ്ദിച്ച ശേഷം ലീഗ് പ്രവര്‍ത്തകര്‍ ക്യാമറ എറിഞ്ഞു തകര്‍ത്തു.
സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്പരുക്കേറ്റിട്ടുണ്ട്. അവിടെയുണ്ടായിരുന്ന മറ്റു മാധ്യമപ്രവര്‍ത്തകരാണ് അക്രമാസക്തരായ പ്രവര്‍ത്തകരെ പിടിച്ചു മാറ്റിയത്. നേരത്തെ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടി കേസ് അട്ടിമറിക്കാനായി ശ്രമിച്ചുവെന്ന കണ്ണൂരിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ ടി.പി ഹരീന്ദ്രന്റെ വെളിപ്പെടുത്തല്‍ ബ്രേക്കിങ് ന്യൂസായി പുറത്തുകൊണ്ടുവന്നത് മനോജ് മയ്യിലായിരുന്നു. ഇതിന്റെ വൈരാഗ്യംകാരണം മനോജിന് മുസ്‌ലിം ലീഗു പ്രവര്‍ത്തകരില്‍ നിന്നും ഭീഷണിയുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മര്‍ദ്ദനമെന്നാണ് ആരോപണം>
എന്നാല്‍ സമ്മേളനത്തിനെത്തിയ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും പിരിഞ്ഞു പോയിട്ടും മനോജും റിപ്പോര്‍ട്ടറും അവിടെ നിന്നു മുസ്‌ലിം ലീഗ് ജില്ലാസമ്മേളനത്തില്‍ വിഭാഗീയതയുണ്ടെന്നു പറഞ്ഞു റിപ്പോര്‍ട്ടു ചെയ്യുകയും ഇവരോട്് പലതവണ ആവശ്യപ്പെട്ടിട്ടു പുറത്തു പോകാത്തതിനാല്‍ തളളിമാറ്റുകമാത്രമേ ചെയ്തിട്ടുളളുവെന്നാണ് മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ വിശദീകരണംഎന്നാല്‍ മനോജ് മയ്യിലിനെയും ചാനല്‍ക്യാമറാമാനെയും ആസൂത്രിതമായാണ് അക്രമിച്ചതെന്നാണ് സൂചന. നേരത്തെ അരിയില്‍ ഷുക്കൂര്‍ കേസ് പി.കെകുഞ്ഞാലിക്കുട്ടി അട്ടിമറിച്ചുവെന്ന വാര്‍ത്തനല്‍കിയതിനു ശേഷം മനോജ് മയ്യിലിന് രാത്രികാലങ്ങളില്‍ ഗള്‍ഫില്‍ നിന്നടക്കം വധഭീഷണി ഉയരുകയും ഈക്കാര്യം കണ്ണൂ
ര്‍ വിഷന്‍ ചാനല്‍ അധികൃതര്‍ നമ്പര്‍ സഹിതം കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ഈക്കാര്യത്തില്‍ നേതൃത്വം നടപടിയെടുക്കാതെ മൗനം പാലിക്കുകയായിരുന്നു.
ഇതിനിടെ
കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനത്തോടനുബന്ധിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചു എന്ന വാര്‍ത്ത തികച്ചും വാസ്തവ വിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ അബ്ദുല്‍ കരീം ചേലേരിയും ജനറല്‍ സെക്രട്ടരി കെ.ടി. സഹദുല്ലയും പ്രസ്താവനയില്‍ പറഞ്ഞു.
അമാനി ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ ഉദ്ഘാടന പ്രസംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയിരുന്നു. അതിന് ശേഷം സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മാധ്യമ പ്രവര്‍ത്തകരോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ കണ്ണൂര്‍ വിഷന്‍ ചാനലിന്റെ റിപ്പോര്‍ട്ടറും ക്യാമറമാനും പുറത്ത് പോകുകയുണ്ടായില്ല. അതെ തുടര്‍ന്ന് പ്രവര്‍ത്തകരുമായുണ്ടായി വാക്ക് തര്‍ക്കമുണ്ടായപ്പോള്‍ മുസ്ലിംലീഗ് നേതാക്കളെ അധിക്ഷേപിക്കുകയും പ്രവര്‍ത്തകരെ കണ്ണൂര്‍ വിഷന്‍ റിപ്പോര്‍ട്ടര്‍ കയ്യേറ്റം ചെയ്യുകയാണുണ്ടായത്. മുസ്ലിം ലീഗിന്റെ സംഘടനാ തെരഞ്ഞെടുപ്പില്‍ ചേരിതിരിവുണ്ടെന്നും മത്സരം ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് ചെയ്തതാണ് കണ്ണൂര്‍ വിഷന്‍ ചാനല്‍. എന്നാല്‍ യാതൊരു അ ലോസരവുമില്ലാതെ തെരഞ്ഞെടുപ്പ് കഴിഞ്ഞതില്‍ നിന്നുണ്ടായ നിരാശയില്‍ നിന്ന് ഉടലെടുത്തതാണ് അക്രമമെന്ന കല്‍പിത കഥയെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ കണ്ണൂര്‍ വിഷന്‍ റിപ്പോര്‍ട്ടര്‍ മനോജ് മയ്യില്‍, ക്യാമറാമാന്‍ സനല്‍ എന്നിവരെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയും കാമറ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സമ്മേളന സ്ഥലത്ത് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ഒരു സംഘം മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയും കാമറ നശിപ്പിക്കുകയും ചെയ്തത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അതിക്രമം സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനും ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും നേരെയുള്ള വെല്ലുവിളിയാണ്. സംഭവത്തില്‍ കുറ്റക്കാര്‍ ക്കെതിരേ മാതൃകാപരമായ നടപടിയെടുക്കാനും നശിപ്പിക്കപ്പെട്ട കാമറയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാനും പാര്‍ട്ടി നേതൃത്വം തയാറാകണം. അക്രമം കാട്ടിയവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നും ജില്ലാ പ്രസിഡന്റ് സിജി ഉലഹന്നാനും സെക്രട്ടറി കെ.വിജേഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications