• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണുരിൽ കള്ളവോട്ട് ചെയ്യാൻ ഇടതു യുണിയൻകാരെ തിരഞ്ഞെടുപ്പ് നടത്തിപ്പിന് നിയോഗിച്ചു: കെ സുധാകരൻ

  • By Desk

കണ്ണൂർ: കണ്ണുരിൽ കള്ളവോട്ടു ചെയ്യാൻ ഇടതു യുനിയൻ പ്രവർത്തകരെ സിപിഎം ഉപയോഗപ്പെടുത്തുകയാണെന്ന് കെ.സുധാകരൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ് തപാൽ വോട്ട് ചെയ്യിക്കുന്നത്. പേരാവൂരിൽ തപാൽ വോട്ട് ചെയ്യിക്കാൻ വന്ന ഉദ്യോഗസ്ഥർക്ക് തിരിച്ചറിയൽ കാർ ഡോ മറ്റു സംവിധാനങ്ങളോയില്ല. ഈ കാര്യം അവിടുത്തെ യുഡിഎഫ് സ്ഥാനാർത്ഥി ചുണ്ടിക്കാണിച്ചിട്ടും നടപടിയുണ്ടായില്ല. എൺപതു വയസിനു മുകളിൽ പ്രായമായവർക്ക് തപാൽ വോട്ട് വേണമെന്നാണ് ഇലക്ഷൻ കമ്മിഷൻ പറഞ്ഞിരിക്കുന്നത്. എന്നാൽ ഈ മാനദണ്ഡങ്ങളും പാലിക്കപ്പെട്ടിട്ടില്ല.

കണ്ണൂർ ജില്ലാ പഞ്ചായത്തിന് തിരിച്ചടി നൽകി മേയർ: കഫേശ്രീ ഹോട്ടലിൽ ആരോഗ്യ വകുപ്പ് റെയ്ഡ്

ഇത്തവണ കള്ളവോട്ടിന് കൂട്ടുനിന്നവരെയും നേരത്തെ ശിക്ഷിക്കപ്പെട്ടവരെയുമാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിട്ടിരിക്കുന്നതെന്നും കെ.സുധാകരൻ എം.പി ആരോപിച്ചു. തെരഞ്ഞെടുപ്പിൻ്റെ തലപ്പത്തുള്ള ഉദ്യോഗസ്ഥരെല്ലാം ഇടതു യൂണിയനുകളിൽ ഉൾപ്പെട്ടവരാണ്. മറ്റുള്ളവരെയെല്ലാം ചുമതലകളിൽ നിന്നും മാറ്റിയിരിക്കുകയാണ്. കള്ളവോട്ട് ചെയ്ത് ഇടതുഭരണം ഉറപ്പാണെന്ന് പറയുകയാണ് സി.പി.എം. ഇപ്പോൾ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിലുള്ളതല്ല. ഈ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്ന തെന്നും അവരത് പണ്ടെ ചെയ്തു വരുന്നതാണെന്നും സുധാകരൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സ്ത്രീകളെ മാത്രം നിയോഗിച്ചത് അവരെ വിരട്ടി ഭയപ്പെടുത്തി കള്ളവോട്ട് ചെയ്യാനാണെന്ന് കെ.സുധാകരൻ എം.പി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കണ്ണുർ ജില്ലയിലെ ചില മണ്ഡലങ്ങളിൽ ഈ സ്ഥിതിയാണെന്ന് സുധാകരൻ പറഞ്ഞു. സ്ത്രീകൾ മാത്രമുള്ള ബൂത്തിൽ അവർക്ക് കള്ളവോട്ട് ഒരിക്കലും ചോദ്യം ചെയ്യാൻ കഴിയില്ല. എൻ്റെ അമ്മയായാലും സഹോദരിമാരായാലും ഇതു തന്നെയാണ് അവസ്ഥ. അപുർവ്വം ചില സ്ത്രീകൾ എതിർത്തു നിൽക്കുന്നുണ്ടാവാം എന്നാൽ എല്ലാവർക്കും അതിന് കഴിഞ്ഞെന്ന് വരില്ല. പാർട്ടി ഗ്രാമങ്ങളിലെ ഗുണ്ടകളോടാണ് അവർക്ക്‌ എതിർത്തു നിൽക്കേണ്ടത്. എല്ലാവർക്കും അതിന് കഴിഞ്ഞെന്നു വരില്ലെന്നും സുധാകരൻ പറഞ്ഞു. മാന്യൻ മരോട് കാര്യങ്ങൾ പറഞ്ഞാൽ മനസിലാകും എന്നാൽ ബുത്തുകളിൽ നേരിടേണ്ടി വരിക അത്തരക്കാരോടെല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സി പി എം ഭരണ തുടർച്ച അവകാശപ്പെടുന്നത് ഇങ്ങനെ കള്ളവോട്ട് ചെയ്ത് ജയിക്കാമെന്ന് കരുതിയാണ്. ജനാധിപത്യത്തെ അട്ടിമറിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് ജയം നേടാമെന്നാണ് അവർ കരുതുന്നുന്നത്.സ്ത്രീകളെ മാത്രം തെരഞ്ഞെടുപ്പ് ചുമതല ഏൽപ്പിക്കുന്നത് കള്ളവോട്ടു ചെയ്യാനിടയാക്കുമെന്ന് ഞാൻ പറയുന്നത് സ്ത്രീ വിരുദ്ധ പരാമർശമായല്ല.പുരുഷൻമാർക്കു പോലും ഇത്തരം ഭീഷണികൾക്കു മുൻപിൽ പിടിച്ചു നിൽക്കാനാവില്ല. തെരഞ്ഞെടുപ്പ് നീതിപൂർവ്വമാക്കണമെങ്കിൽ വോട്ടേഴ്സ് കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ ഇലക്ഷൻ കമ്മിഷൻ തയ്യാറാകണം. എങ്കിൽ മാത്രമേ ഒരു പരിധി വരെയെങ്കിലും ജനാധിപത്യ പ്രക്രിയ ശുദ്ധീകരിക്കപ്പെടുകയുള്ളു. രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും എ.ഐ.സി.സി വാക്താവ് ഷമാ മുഹമ്മദിനും ഇരട്ട വോട്ടുണ്ടെന്നാണ് സി.പി.എം ആരോപിക്കുന്നത്.

ഉദ്യോഗസ്ഥരെ വെച്ച് ബോധപുർവ്വം വോട്ട് ചേർത്തതാണിത്. ചെന്നിത്തലയുടെ അമ്മയ്ക്ക് ഉള്ള വോട്ടു പോലും ചെയ്യാൻ കഴിയാറില്ല.ഷമാ മുഹമ്മദിന് മറ്റൊരു വോട്ട് സി.പി.എം അനുകൂല ജീവനക്കാർ ചേർത്തതാണ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ തൊണ്ണൂറ് ശതമാനവും സി.പി.എം അനുകുല സംഘടനകളിൽ ഉൾപ്പെട്ടവരാണ് ഇവർ മുഖേനെയാണ് ബുത്തിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പേരും വിലാസങ്ങളും സി.പി.എം ലോക്കൽ കമ്മിറ്റികൾക്ക് കൈമാറുന്നത്. ഇങ്ങനെ കൈമാറുന്നവരെ ഫോണിൽ വിളിച്ച് പ്രാദേശിക നേതൃത്വം കള്ളവോട്ടിന് കുട്ടു നിൽക്കാൻ ആവശ്യപ്പെടുകയാണ്.ഇതിന് വഴങ്ങുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവുമൊക്കെ പാർട്ടി നേതൃത്വം നൽകും. അല്ലാത്തവരെ ഭീഷണിപ്പെടുത്തുകയാണെന്ന് സുധാകരൻ പറഞ്ഞു.

ഇനിയെങ്കിലും ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണം. ടിക്കാറാം മിണയെ കുറിച്ച് ഞങ്ങൾക്ക് പരാതികളൊന്നുമില്ല.എങ്കിലും ഞങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾ ശരിയാണെന്ന് പറയുമ്പോഴും ഇലക്ഷൻ കമ്മിഷൻ്റെ ഭാഗത്തു നിന്നും നടപടിയൊന്നുമുണ്ടാകുന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കരാർ അഴിമതിയിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. നുണ മാത്രം പറയുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സുധാകരൻ കുറ്റപ്പെടുത്തി.

English summary
K Sudhakaran against CPM over fake votes in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X