കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍; പിടികൂടിയത് പയ്യന്നൂരിലെ ഒളിസങ്കേതത്തില്‍ നിന്ന്

Google Oneindia Malayalam News

മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ കണ്ണൂരിലെ ക്വട്ടേഷന്‍ നേതാവ് അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പൊലീസ് അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ ഒന്നാം പ്രതിയാണ് അര്‍ജുന്‍ ആയങ്കി. ഉമ്മര്‍കോയ എന്ന ആളുമായി ചേര്‍ന്ന് നടന്ന സ്വര്‍ണം പൊട്ടിക്കല്‍ കേസിലാണ് അറസ്റ്റ്. ദുബായില്‍ നിന്നെത്തുന്ന 975 ഗ്രാം സ്വര്‍ണം കരിപ്പൂരില്‍ എത്തിച്ച് തട്ടിയെടുക്കുക എന്നതായിരുന്നു പദ്ധതി. കേസില്‍ ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. കരിപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അര്‍ജുന്‍ ആയങ്കിക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

'രാഹുല്‍ ഗാന്ധി, ബിജെപിയുടെ ഐശ്വര്യം'; പരിഹാസവുമായി അസം മുഖ്യമന്ത്രി'രാഹുല്‍ ഗാന്ധി, ബിജെപിയുടെ ഐശ്വര്യം'; പരിഹാസവുമായി അസം മുഖ്യമന്ത്രി

1

അന്വേഷണവുമായി അന്യസംസ്ഥാനത്തും പൊലീസ് എത്തിയിരുന്നു. 2021-ല്‍ രാമനാട്ടുകാര സ്വര്‍ണക്കള്ളക്കടത്ത് ക്വട്ടേഷന്‍ അപകടക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ജുന്‍ ആയങ്കിയുടെ പേര് ആദ്യം ഉയര്‍ന്ന് വരുന്നത്. അന്ന് വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ച സംഭവത്തിന്റെ ദുരൂഹതകള്‍ തേടി നടത്തിയ അന്വേഷണമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്.

2

ഈ കേസില്‍ റിമാന്‍ഡിലായിരുന്ന അര്‍ജുന്‍ ആയങ്കി പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു. ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന അര്‍ജുന്‍ ആയങ്കി പാര്‍ട്ടിയുടെ മറ പിടിച്ച് സ്വര്‍ണക്കടത്തും ഗുണ്ടാപ്രവര്‍ത്തനവും നടത്തുകയായിരുന്നു. പിന്നീട് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ സ്വാധീനമുണ്ട്.

ആഹാ... മികച്ച ഒരു കോമ്പിനേഷന്‍.. ഇതൊക്കെ എങ്ങനെ സാധിക്കുന്നു? ഐമയുടെ പുതിയ ചിത്രങ്ങള്‍ കണ്ടാലോ

3

അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ ഡി വൈ എഫ് ഐ നേതൃത്വത്തിനെതിരേ അര്‍ജുന്‍ ആയങ്കി രംഗത്ത് വന്നിരുന്നു. അര്‍ജുന്‍ ആയങ്കിക്കെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു. സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിന് പുറമേ അടിപിടി കേസുകളിലും പ്രതിയാണ് അര്‍ജുന്‍ ആയങ്കി.

4

ഗള്‍ഫിലും കേരളത്തിലുടനീളവും അര്‍ജുന്‍ ആയങ്കി സ്വര്‍ണകടത്ത് ക്വട്ടേഷനായി നെറ്റ് വര്‍ക്ക് ഉണ്ടാക്കിയിരുന്നു. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണ്ണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അര്‍ജുനും സംഘവും ചെയ്തിരുന്നത്. ഇതിനായി ടി പി വധക്കേസ് പ്രതികളായ കൊടി സുനി, ഷാഫി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരുമായി ചേര്‍ന്നിരുന്നു.

നിതീഷ് മുഖ്യമന്ത്രി സ്ഥാനത്ത് എത്ര നാള്‍? തേജസ്വിയുടെ പദ്ധതി എന്ത്? ബീഹാറില്‍ അവസാനിക്കാത്ത സാധ്യതകള്‍നിതീഷ് മുഖ്യമന്ത്രി സ്ഥാനത്ത് എത്ര നാള്‍? തേജസ്വിയുടെ പദ്ധതി എന്ത്? ബീഹാറില്‍ അവസാനിക്കാത്ത സാധ്യതകള്‍

English summary
Kannur: Arjun Ayanki arrested in gold looting case centered around Kozhikode International Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X