• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

റിജില്‍ മാക്കുറ്റി പാലം വലിച്ചു; കെ സുധാകരന് അലംഭാവം... പരാതിക്കെട്ടഴിച്ച് മുസ്ലിം ലീഗ്

Google Oneindia Malayalam News

കണ്ണൂര്‍: യുഡിഎഫിന് കണ്ണൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ സാധിക്കാതെ പോയത് എന്തുകൊണ്ട്? ഈ ചര്‍ച്ചകള്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും അവസാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തല്‍ പ്രകാരം തോല്‍വിക്ക് കാരണം ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്.

സതീശന്‍ പാച്ചേനി ഇത്തവണ ഇറങ്ങിയത് വിജയിക്കുമെന്ന ഉറപ്പിലായിരുന്നു. എന്നാല്‍ ചിലരുടെ കളികള്‍ വീണ്ടും അദ്ദേഹത്തിന് തോല്‍വി സമ്മാനിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ കുറ്റപ്പെടുത്തിയാണ് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട്. വിശദാംസങ്ങള്‍ ഇങ്ങനെ....

ബിഗ് ബോസ് വീണ്ടും; മോഹന്‍ലാല്‍ പ്രഖ്യാപിച്ച മലയാളം സീസണ്‍ 4 ഫെബ്രുവരിയില്‍? പുതിയ വിവരങ്ങള്‍ബിഗ് ബോസ് വീണ്ടും; മോഹന്‍ലാല്‍ പ്രഖ്യാപിച്ച മലയാളം സീസണ്‍ 4 ഫെബ്രുവരിയില്‍? പുതിയ വിവരങ്ങള്‍

1

റിജില്‍ മാക്കുറ്റിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് മുസ്ലിം ലീഗ് യോഗത്തില്‍ ഉയര്‍ന്നത്. ഇത്തവണ കണ്ണൂര്‍ മണ്ഡലത്തില്‍ റിജില്‍ മല്‍സരിക്കാന്‍ സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവെ സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഒടുവില്‍ നറുക്ക് വീണത് സതീശന്‍ പാച്ചേനിക്ക് തന്നെ. വാശിയേറിയ മല്‍സരത്തില്‍ തുടര്‍ച്ചയായ രണ്ടാംതവണയും പാച്ചേനി തോറ്റു. കോണ്‍ഗ്രസ് എസ് അധ്യക്ഷന്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി 2016ലേക്കാള്‍ കൂടുതല്‍ വോട്ട് നേടിയാണ് ജയിച്ചത്.

2

റിജില്‍ മാക്കുറ്റി യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെന്നാണ് മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന ആദ്യ മണ്ഡലം കമ്മിറ്റി യോഗത്തിലാണ് മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം കോണ്‍ഗ്രസ് നേതാക്കളെ പഴിചാരിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്തിയ പ്രദേശങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിന്നാക്കം പോയത് ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

3

എടക്കാട്, കണ്ണൂര്‍ സിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ വോട്ട് ചോര്‍ച്ചയുണ്ടായത് വീഴ്ചയായി മുസ്ലിം ലീഗ് വിലയിരുത്തുന്നു. സംഘടനാ സംവിധാനത്തിന് വിരുദ്ധമായി റിജില്‍ മാക്കുറ്റി പ്രവര്‍ത്തിച്ചു. അത് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയം എളുപ്പമാക്കി. പാച്ചേനിയെ പരാജയപ്പെടുത്താന്‍ റിജില്‍ ചില തല്‍പ്പര കക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചോ എന്ന സംശയവും ലീഗ് യോഗത്തില്‍ നേതാക്കള്‍ പ്രകടിപ്പിച്ചു.

4

സതീശന്‍ പാച്ചേനിയുടെ വിജയത്തിന് വേണ്ടി കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ അരയും തലയും മുറുക്കി ഇറങ്ങിയില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം സാധ്യമാണ് എന്ന പ്രതീക്ഷയിലായിരുന്നു മുസ്ലിം ലീഗ്. എന്നാല്‍ കെ സുധാകരന്‍, കണ്ണൂര്‍ മേയര്‍ ടിഒ മോഹനന്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷ് തുടങ്ങിയവരും സജീവമായില്ല എന്ന് ലീഗ് യോഗം വിലയിരുത്തി.

ഡേറ്റിങ് ആപ്പിലൂടെ പരിചയം; പിന്നീട് പ്രണയം... നടി വിദ്യുലേഖയും സഞ്ജയും ഒന്നിച്ചു... വിവാഹ ചിത്രങ്ങള്‍

5

മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ അവലോകന റിപ്പോര്‍ട്ട് വൈകാതെ സംസ്ഥാന കമ്മിറ്റിക്ക് കൈമാറും. അതേസമയം, ജില്ലയില്‍ മുസ്ലിം ലീഗിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ വൈകാതെ ആരംഭിക്കുമെന്ന് ലീഗ് പ്രാദേശിക നേതാക്കള്‍ സൂചിപ്പിച്ചു. മുന്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ മൗലവി വീണ്ടും സജീവമായി രംഗത്തുള്ളത് ഇതിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു.

6

പി കുഞ്ഞുമുഹമ്മദിന് കീഴില്‍ ശക്തമായ മുന്നേറ്റം സാധ്യമല്ല എന്നാണ് ഒരു വിഭാഗം ലീഗ് നേതാക്കളുടെ വികാരം. അഴീക്കോട്ടെ തോല്‍വിയോടെ കണ്ണൂര്‍ ജില്ലയില്‍ കെഎം ഷാജിയുടെ പ്രഭാവം പൂര്‍ണമായും മങ്ങിയിരിക്കുകയാണ്. അഡ്വ. അബ്ദുല്‍ കരീം ചേലേരിയും അബ്ദുല്‍ ഖാദര്‍ മൗലവിയുമാകും ഇനി മുസ്ലിം ലീഗിനെ ജില്ലയില്‍ നയിക്കുക എന്നാണ് സൂചനകള്‍.

7

ജില്ലയില്‍ സമര രംഗത്ത് മുസ്ലിം ലീഗ് കൂടുതല്‍ ഇടപെടുകയാണ്. കണ്ണൂര്‍ സര്‍വകലാശാല വിവാദ സിലബസ് വിഷയത്തില്‍ ആദ്യം സമരം തുടങ്ങിയവരില്‍ മുസ്ലിം ലീഗുമുണ്ടായിരുന്നു. ഷാജി പിന്നാക്കം പോയതോടെ കരീം ചേലേരി ജില്ലയില്‍ മുസ്ലിം ലീഗിന്റെ മുഖമായി മാറുകയാണ്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് പാര്‍ട്ടിയുടെ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ആലോചനയും നടക്കുന്നുവെന്ന് നേതാക്കള്‍ സൂചിപ്പിച്ചു.

cmsvideo
  കത്തിക്കുത്ത് കിട്ടാതെ പിണറായി രക്ഷപെട്ടത് തലനാരിഴയ്ക്കെന്ന് കെ സുധാകരൻ
  English summary
  Kannur Assembly Election: Muslim League Criticized Congress Leaders Did not Campaign At Full Strength
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X