സെന്‍ട്രല്‍ ജയിലിലെ ജയില്‍ചാട്ടം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി, നടപടിക്ക് സാധ്യത
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മയക്കുമരുന്ന് കേസിലെ ശിക്ഷാതടവുകാരന്‍ ചാല കോയ്യോട് സ്വദേശി ഹര്‍ഷാദ് തടവുചാടി രക്ഷപ്പെട്ട സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട്് ജയില്‍ ഡിജിപി ബല്‍റാംകുമാര്‍ ഉപാധ്യായക്ക് കൈമാറി. വകുപ്പുതല അന്വേഷണത്തില്‍ ഭാഗമായി തവനൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് വി. ജയകുമാര്‍ ഉത്തര മേഖല ഡിഐജി ബി.സുനില്‍കുമാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ജയില്‍ ഡിജിപിക്ക് കൈമാറിയത്. ജയിലിന് പുറത്തേക്ക് തടവുകാരെ ഇറക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ലെന്നു പറയുന്ന റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥരുടെ ജാഗ്രതകുറവാണ് പ്രതി രക്ഷപ്പെടാനിടയാക്കിയതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേ സമയം ജയിലിലെ ജീവനക്കാരുടെ കുറവും പ്രതിയുടെ രക്ഷപ്പെടലിനു സഹായിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ആവശ്യത്തിന്ജീവനക്കാരില്ലാത്ത അവസ്ഥ പരിഹരിക്കപ്പെടണമെന്ന പരാര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥയും പരിഹരിക്കപ്പെടണമെന്ന് പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനും ജീവനക്കാര്‍ക്കുമെതിരെ ശിക്ഷാ നടപടിയുണ്ടാകുമെന്നാണ് സൂചന.

ഇതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ നിന്നും ദേശീയ പാതയിലേക്ക് ഓടിരക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്ക് അന്വേഷണ സംഘം ബംഗ്ളൂരില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതുകസ്റ്റഡിയിലെടുത്ത് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലേക്ക് എത്തിച്ചു. കണ്ണൂര്‍ സിറ്റി എ.സി.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് ബെംഗളൂരില്‍ നിന്നും കര്‍ണാടക രജിസ്ട്രേഷനുളള ബൈക്ക് കസ്റ്റഡിയിലെടുത്ത് വാടകയ്ക്ക് എടുത്ത ബൈക്ക് കണ്ണൂരിലെത്തിച്ചാണ് തടവ ചാട്ടത്തിന് വഴിയൊരുക്കിയതെന്നു നേരത്തെ കണ്ടെത്തിയിരുന്നു.
ബൈക്ക് വാടകയ്ക്കു നല്‍കിയ സ്ഥാപനം കേന്ദ്രീകരിച്ചു നടത്തിവരുന്ന അന്വേഷണത്തില്‍ ബൈക്ക് വാടകയ്ക്കു എടുത്തയാളെ കണ്ടെത്താനുളള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന്സംഘമാണ് ജയില്‍ ചാട്ടത്തിന്സൗകര്യങ്ങളൊരുക്കിയതെന്നാണ് കണ്ടെത്തല്‍. ജയിലില്‍ വരുന്ന പത്രക്കെട്ടുകളെടുക്കാനെന്ന വ്യാജേനെ ഹര്‍ഷാദ് റോഡിലേക്ക് ഇറങ്ങി റോഡരികില്‍ കാത്തു നില്‍ക്കുന്നയാളോടൊപ്പം ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.കഴിഞ്ഞ ജനുവരി പതിനാലിന് പുലര്‍ച്ചെ ആറരമണിയോടെയാണ് സംഭവം.












Click it and Unblock the Notifications