കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണുർ കോർപറേഷനിൽ നടക്കുന്നത് മേയറുടെ തരം താണ രാഷ്ട്രീയക്കളി; എം.വി ജയരാജൻ

Google Oneindia Malayalam News

കണ്ണുർ: കണ്ണുർ പയ്യാമ്പലത്ത് മൃതദേഹങ്ങൾ സംസ്കരിക്കുന്നതിൽ അനാസ്ഥ കാണിക്കുന്നുവെന്നും തിലാന്നൂർ വാർഡിലെ കാപ്പാട് ജനകീയഹോട്ടൽ തുടങ്ങിയത് ചട്ടവിരുദ്ധമായാണെന്നും ആരോപിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ കോർപറേഷന് മുൻപിൽ പ്രതിഷേധ ധർണ നടത്തി.സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു
പയ്യാമ്പലത്ത് കൊവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കുന്നതിൽ അനാദരവ് കാണിച്ചതിനെ തുടർന്ന് മനുഷ്യാവകാശ കമ്മിഷന് വരെ കേസെടുക്കേണ്ടി വന്ന നാണംകെട്ട ഭരണമാണ് കണ്ണുർ കോർപറേഷനിൽ നടക്കുന്നതെന്ന് എം.വി ജയരാജൻ ആരോപിച്ചു.

mvjayarajan1-1


തിലാന്നുരി ലെ ഒരു കൊ വിഡ് രോഗിയുടെ മൃതദേഹമാണ് ഇങ്ങനെ സംസ്കരിക്കാതെ കാത്തുകെട്ടി കിടക്കേണ്ടി വന്നത്.സാധാരണ കൗൺസിലർമാരുടെ കത്തോ ഫോൺ വിളിയോയുണ്ടായാൽ ഇ പി ലത മേയറായ കാലത്ത് പയ്യാമ്പലത്ത് മൃതദേഹങ്ങൾ സൗജന്യമായി സംസ്കരിച്ചിരുന്നുവെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. പരിശീലനം ലഭിച്ച ഐ.ആർ.പി.സി വളൻ ഡിയർമാർ പയ്യാമ്പലത്ത് കഴിഞ്ഞ ഒരു വർഷത്തിലേറെയായി മൃതദേഹങ്ങൾ സംസ്കരിച്ചു വരികയായിരുന്നു .ജില്ലയിലെമ്പാടും 250-ഓളം മൃതദേഹങ്ങൾ ഇങ്ങനെ സംസ്കരിച്ചിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിനായി ഐ.ആർ.പി.സിയെ ഈ വിഷയത്തിൽ മേയർ ഒഴിവാക്കുകയായിരുന്നു. പകരം കോർപറേഷനിലെ ശുചീകരണ തൊഴിലാളികളെ വെച്ചാണ് കൊ വിഡ് രോഗികളുടെ മൃതദേഹം സംസ്കരിച്ചത്. ഇതിൻ്റെ ഭാഗമായാണ് സംസ്കരിച്ച മൃതദേഹങ്ങളുടെ അസ്ഥികളുടെ അവശിഷ്ടങ്ങൾ ബീച്ചിൽ ജെ.സി.ബി ഉപയോഗിച്ച്, കോരിയിട്ട് തള്ളിയത്.തികച്ചും പ്രാകൃതമായ നടപടിയാണ് ഇത്തരം നടപടികൾ പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ലെന്നും ജയരാജൻ പറഞ്ഞു.

കണ്ണുർ കോർപറേഷൻ ഭരണത്തിൽ സങ്കുചിതമായ കക്ഷിരാഷ്ട്രീയം കളിക്കുകയാണ് മേയർ ചെയ്യുന്നത്. കൗൺസിലിനെ മറികടന്ന് തികച്ചും ഏകാധിപത്യപരമായാണ് മേയർ തീരുമാനങ്ങൾ നടപ്പിലാക്കുന്നത്. ജനകീയ ഹോട്ടലുകൾ തുടങ്ങുന്നതിന് കുടുംബശ്രീ കളുടെയും മറ്റും അപേക്ഷകളുണ്ടായിട്ടും അതിനെ അട്ടിമറിക്കുകയാണ് ചെയ്തത്.

മേയറുടെ തന്നിഷ്ടപ്രകാരമാണ് കോർപറേഷനിൽ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ഇതിനെതിരെ ജനകീയ സമരം ഉയർന്നു വരുമെന്നും ജയരാജൻ മുന്നറിയിപ്പു നൽകി. കണ്ണുർ ജില്ലയിൽ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സർക്കാരിൻ്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ജനകീയ ഹോട്ടലുകൾ തുടങ്ങിയിട്ട് വർഷം രണ്ട് പിന്നിട്ടിട്ടും ഇതുവരെ കണ്ണുർ നഗരത്തിൽ ഇത്തരമൊരു സംരംഭം തുടങ്ങാൻ കോർപറേഷന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ചില്ലിക്കാശുപോലും സംഭാവന ചെയ്യാൻ കഴിയാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് കണ്ണൂർ കോർപറേഷനെന്നും ജയരാജൻ ആരോപിച്ചു.കൊ വിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കളിക്കുകയാണ് മേയർ ചെയ്യുന്നത്.വിവിധ സംഘടനകളെയും പാർട്ടികളെയും സഹകരിപ്പിച്ചു നടത്തേണ്ട ഇത്തരം പ്രവർത്തനങ്ങൾ പുർണ്ണമായും രാഷ്ട്രീയവൽക്കരിക്കുകയാണ് മേയർ ചെയ്യുന്നതെന്നും ജയരാജൻ ആരോപിച്ചു.

പ്രതിഷേധസമരത്തിൽ എൽ.ഡി.എഫ് ജില്ലാ ചെയർമാൻ കെ.പി സഹദേവൻ അധ്യക്ഷനായി.എൽ.ഡി.എഫ് നേതാക്കളായ എം.പ്രകാശൻ, എൻ.സുകന്യ, സി.രവീന്ദ്രൻ, കെ.പി പ്രശാന്ത്, എം.രാജേഷ്, അസ്ലം പിലാക്കുൽ എന്നിവർ സംസാരിച്ചു.

English summary
kannur corporation mayor playing bad politics says mv jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X