കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡിൽ നിന്നും കരുതൽ: അലഞ്ഞുതിരിയുന്നവരെ പുനരധിവസിപ്പിച്ച് കണ്ണൂർ കോർപ്പറേഷൻ

  • By Desk
Google Oneindia Malayalam News

കണ്ണുർ: നഗരം ലോക്ക് ഡൗണിൽ നിശ്ചലമായിരിക്കെ ആരോരുമില്ലാതെ തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിച്ച് കണ്ണുർ കോർപറേഷൻ അധികൃതർ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോർപ്പറേഷൻ പരിധിയിലെ അലഞ്ഞുതിരിയുന്ന വരെയും യാചകരെ യും പുനരധിവസിപ്പി ക്കുന്നതിനുള്ള നടപടികൾ കോർപ്പറേഷൻ ശക്തമാക്കി.

മണിക്കുട്ടൻ ഭ്രാന്തനെപ്പോലെ ഇറങ്ങിപ്പോയെന്ന് ഫിറോസ്: പിന്തുണച്ച് റംസാൻ, ചോദ്യം ചെയ്ത് മണിക്കുട്ടൻമണിക്കുട്ടൻ ഭ്രാന്തനെപ്പോലെ ഇറങ്ങിപ്പോയെന്ന് ഫിറോസ്: പിന്തുണച്ച് റംസാൻ, ചോദ്യം ചെയ്ത് മണിക്കുട്ടൻ

ഇതിനായി കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനന്റെ നേതൃത്വത്തിൽ പോലീസുമായി ചേർന്ന് ടൗണിൽ നടത്തിയ പരിശോധനയിൽ ഒമ്പതോളം പേരെ കണ്ടെത്തുകയും അവരെ ആംബുലൻസിൽ കയറ്റി ആന്റിജൻ ടെസ്റ്റ് നടത്തുന്നതിനായി കണ്ണൂർ താവക്കര യുപി സ്കൂളിൽ എത്തിക്കുകയും ചെയ്തു. ടെസ്റ്റിനുശേഷം കണ്ണൂർ ടൗൺ ഹൈസ്കൂളിൽ ഇവർക്കായി സജ്ജീകരിച്ച കേന്ദ്രത്തിലേക്ക് മാറ്റി.

kannur-16207

ഇവർക്ക് ഭക്ഷണത്തിനും താമസത്തിനും ആയുള്ള എല്ലാ കാര്യങ്ങളും കോർപ്പറേഷൻ നേതൃത്വത്തിൽ നടത്തും. പോസിറ്റീവ് ആയി കണ്ടെത്തിയ ഒരാളെ ഡോമിസൈൽ കെയർ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. കോർപ്പറേഷൻ കൊവിഡ് ജാഗ്രതാ സമിതി കഴിഞ്ഞ ആഴ്ച യോഗം ചേർന്ന്‌ എടുത്ത തീരുമാനത്തിന്റെ ഭാഗമാണ് ഈ നടപടിയെന്നും, അലഞ്ഞുതിരിയുന്ന വരിൽ പോസിറ്റീവായവർ ഉണ്ടെങ്കിൽ അവർ മറ്റുള്ളവരിലേക്ക് രോഗം പകർത്തുന്നത് തടയാൻ ഇതുവഴി കഴിയുമെന്നും മേയർ പറഞ്ഞു.

ഡെപ്യൂട്ടി മേയർ കെ. ഷബീന സ്ഥിരം സമിതി അധ്യക്ഷൻമാരായ അഡ്വ. മാർട്ടിൻ ജോർജ് , സിയാദ് തങ്ങൾ, കൗൺസിലർമാർ, ഹെൽത്ത് സൂപ്പർവൈസർ എം കെ ദാമോദരൻ, ടൗൺ എസ് ഐ ഷൈജു എന്നിവർ നേതൃത്വം നൽകി. ഇതു കൂടാതെ ' കൊ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുണയായി കണ്ണൂർ കോർപറേഷൻ ഹെൽപ്പ് ഡെസ്ക് തുടങ്ങിയിട്ടുണ്ട്. കൊ വിഡ് രോഗവ്യാപനം കോർപറേഷനിൽ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങൾക്ക് സഹായവുമായി കണ്ണൂർ കോർപറേഷനെത്തിയത്' 24 വിഭാഗവും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കാണ് കോർപറേഷനിൽ ഒരുക്കിയിട്ടുള്ളത് ആരോഗ്യ വിഭാഗമാണ് ഹെൽപ്പ് ഡെസ്കിന് നേതൃത്വം നൽകി വരുന്നത്.കൊ വിഡ് രോഗികൾക്ക് വൈദ്യസഹായം, മരുന്നുകൾ, ഭക്ഷണം, ആംബുലൻസ് സർവീസ്, ഡോക്ടർമാരുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.


കണ്ണൂര്‍ കോര്‍പറേഷന്‍ കൂടാതെ തലശേരി, പാനൂര്‍, കൂത്തുപറമ്പ്, ഇരിട്ടി നഗരസഭകളും ഒന്‍പതോളം ഗ്രാമപഞ്ചായത്തുകളും അതിതീവ്ര കൊവിഡ് വ്യാപന ഭീഷണിയിലാണ്. ലോക്ക് ഡൗണ്‍ കര്‍ശനമാക്കിയിട്ടും ഇവിടങ്ങളില്‍ രോഗവ്യാപനം പടരുന്നത് തടയാന്‍ കഴിയുന്നില്ലെന്നാണ് സൂചന. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കില്‍ തന്നെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളിലൊന്നായി കണ്ണൂര്‍ മാറിയിട്ടുണ്ട്.

English summary
Kannur Corporation rehabilitates peoples during Covid crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X