Get Updates
Get notified of breaking news, exclusive insights, and must-see stories!

ജവഹര്‍ സ്റ്റേഡിയം മലിനമാക്കിയതിന് പിഴ; വാക്‌പോരുമായി സിപിഎമ്മും കോണ്‍ഗ്രസും

കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസ് നടത്തിയതിന്റെ ഭാഗമായി കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം മലിനമാക്കിയതിന് സി.പി.എം സംഘാടക സമിതിക്ക് പിഴ ചുമത്തിയ കണ്ണൂര്‍ കോര്‍പറേഷന്റെ നടപടിയില്‍ വാക്‌പോരുമായി കോണ്‍ഗ്രസും സിപിഎമ്മും. പിഴ ചുമത്തിയ കണ്ണൂര്‍ കോര്‍പറേഷന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് വിമര്‍ശിച്ച എം.വി ജയരാജനെതിരെ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ മോഹനന്‍ രംഗത്തു വന്നു.

പാര്‍ട്ടി സമ്മേളനത്തെ തുടര്‍ന്ന് അവശേഷിപ്പിച്ച ജവഹര്‍ സ്റ്റേഡിയത്തിലെ മാലിന്യം നീക്കം ചെയ്യാത്തതിന് കോര്‍പ്പറേഷന്‍ ചട്ടപ്രകാരം സ്വീകരിച്ച നടപടിയില്‍ മേല്‍ കോര്‍പ്പറേഷനു എതിരെ അവാസ്തവമായ ആരോപണങ്ങള്‍ ഉന്നയിച്ചു സത്യം മറച്ചുപിടിച്ച് രക്ഷപ്പെടാനാണ് എം വി ജയരാജന്‍ ശ്രമിക്കുന്നതെന്ന് മേയര്‍ അഡ്വ. ടി ഒ മോഹനന്‍ പറഞ്ഞു.

DZDF

ഇത് കള്ളനെ പിടിക്കാന്‍ ഓടുന്ന ഉത്സവപ്പറമ്പിലെ പോക്കറ്റ് അടിക്കാരന്റെ കുതന്ത്രമാണ്. ജവഹര്‍ സ്റ്റേഡിയം വാടകക്ക് നല്‍കുന്നതിന് കൃത്യമായ ബൈലോ നിലവിലുണ്ട്. അതുപ്രകാരമുള്ള നടപടികള്‍ മാത്രമാണ് കോര്‍പ്പറേഷന്‍ സ്വീകരിച്ചത്. പാര്‍ട്ടി സമ്മേളനത്തെ തുടര്‍ന്ന് പ്രചരണ സാമഗ്രികളും ചപ്പുചവറുകളും കൊണ്ട് മലിനമാക്കിയ കോര്‍പ്പറേഷന്‍ സ്റ്റേഡിയം രണ്ട് ദിവസം കോര്‍പ്പറേഷനിലെ 20 ലധികം ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ചാണ് വൃത്തിയാക്കിയത്.

ഇത് ഉള്‍പ്പെടെയുള്ള ചെലവുകള്‍ കണക്കാക്കിയാണ് 42700 രൂപ കോര്‍പ്പറേഷനില്‍ അടക്കണമെന്ന് സംഘാടകസമിതിയെ രേഖാമൂലം അറിയിച്ചത്. തുടര്‍ന്നാണ് ഇന്നലെ ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം മുഴുവന്‍ തുകയും ഈടാക്കാതെ ഡെപ്പോസിറ്റ് ആയി അടച്ച 25000 രൂപ തിരികെ നല്‍കേണ്ടതില്ല എന്ന തീരുമാനമെടുത്തത്.

ഇത് ചട്ടപ്രകാരമുള്ള സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗം മാത്രമാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ ഇതിനെ മറച്ചുപിടിച്ച് മറ്റ് പല ആരോപണങ്ങളും ഉന്നയിച്ചുകൊണ്ട് കോര്‍പ്പറേഷന്‍ ഭരണസമിതിയെ ഇകഴ്ത്തി കാണിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കിഫ്ബി അനുവദിച്ചു എന്ന് പറയുന്ന 11 കോടി രൂപ വേണ്ടെന്നു വെച്ചത് സിപിഎം പ്രതിനിധിയായ ഇ.പി ലത മേയര്‍ ആയിരിക്കുമ്പോഴാണ്.

അതിലെ വ്യവസ്ഥകള്‍ പ്രകാരം സ്പോര്‍ട്സ് കൗണ്‍സിലിന് ജവഹര്‍ സ്റ്റേഡിയത്തിന്റെ നടത്തിപ്പ് പൂര്‍ണമായി കൈമാറേണ്ടി വരുന്നു എന്നതിനാലാണ് ഇത്തരത്തില്‍ തീരുമാനമെടുത്തത്. പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച് കായിക മന്ത്രിയുമായി നിരവധി തവണ നേരിട്ട് സംസാരിച്ചിരുന്നു.

ഇത്തരം വ്യവസ്ഥകള്‍ ഒഴിവാക്കി ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് സര്‍ക്കാര്‍ ആണ്. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ചരടുകളില്ലാതെ സ്റ്റേഡിയം നവീകരണത്തിന് ആവശ്യമായ സഹായം വാങ്ങിത്തരുന്നതിനാണ് ജയരാജന്‍ മുന്‍കൈയെടുക്കേണ്ടത്.

കോര്‍പ്പറേഷന്റെ വാഹനങ്ങള്‍ സ്റ്റേഡിയത്തിനകത്ത് പാര്‍ക്ക് ചെയ്യുന്നത്, നേരത്തെ പാര്‍ക്ക് ചെയ്തുകൊണ്ടിരുന്ന കോര്‍പ്പറേഷന്‍ കോമ്പൗണ്ടില്‍ പുതിയ കെട്ടിടത്തിന്റെ പണി നടക്കുന്നതിനാലാണ് എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സ്റ്റേഡിയം പോലെ സുരക്ഷിതമായ മറ്റൊരു സ്ഥലം കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലില്ല.

ഇക്കാര്യങ്ങളൊക്കെ മറച്ചുവെച്ച് എന്തോ പുതിയ കാര്യം പോലെ അവതരിപ്പിക്കുകയാണ് ജയരാജന്‍ ചെയ്യുന്നത്. കോര്‍പ്പറേഷന്റെ നടപ്പു വര്‍ഷത്തെ ബജറ്റില്‍ സ്റ്റേഡിയത്തിനകത്ത് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ആവശ്യമായ തുക വകയില്‍ എത്തിയിട്ടുണ്ട്. അതിന്റെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍തന്നെ പൂര്‍ത്തിയാകും. കാര്യങ്ങള്‍ ഇത്തരത്തില്‍ ആയിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയില്‍ നിന്ന് ജയരാജനും സിപിഎം നേതൃത്വവും പിന്മാറണമെന്നും മേയര്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+