എസ്പിസിഐ ഏറ്റെടുക്കൽ വിഷയം: കോർപറേഷനും ജില്ലാ പഞ്ചായത്തും രാഷ്ട്രീയ പോരിലേക്ക്
കണ്ണൂർ: എസ്പിസിഐ ഏറ്റെടുത്ത വിഷയത്തിൽ ജില്ലാ പഞ്ചായത്തും കണ്ണൂർ കോർപറേഷനും തമ്മിൽ ശീതസമരം തുടങ്ങി. കോർപറേഷൻ മേയറും അഭിഭാഷകനുമായ ടി.ഒ.മോഹനന്റെ സഹപ്രവർത്തകർ വർഷങ്ങളായി കണ്ണൂർ നഗരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഏറ്റെടുത്തത്. കോർപറേഷൻ കാര്യാലയത്തിന്റെ ഏതാനും വിളിപ്പാടകലെ പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണിത്.
മൃഗ സംരക്ഷണത്തിനായി പ്രവർത്തിക്കേണ്ട എസ്‌പിസിഎ (സൊസൈറ്റി ഫോർ പ്രിവൻഷൻ ആൻഡ് ക്രുവെൽറ്റി ടു ആനിമൽസ്) ചുമതല നിർവഹിക്കുന്നതിൽ വീഴ്‌ചവരുത്തിയെന്നാണ് ജില്ലാ പഞ്ചായത്തിന്റെ വിലയിരുത്തൽ. പൊതു ജനങ്ങളിൽ നിന്നും നിരന്തരം പരാതിയുയർന്നതിന്റെ സാഹചര്യത്തിലാണ് മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ നടപടികൾ സ്വീകരിച്ചതെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ വിശദീകരണം.

ഇതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ചെയർമാനും ജില്ലാ വെറ്ററിനറി ഓഫീസർ ഡോ. എം രാജലക്ഷ്‌മി കൺവീനറുമായ കമ്മിറ്റിക്കായിരിക്കും ഇനി സൊസൈറ്റിയുടെ ചുമതലയെന്നാണ് അറിയിപ്പ്. കഴിഞ്ഞ ദിവസമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയും വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നേരിട്ടെത്തി ഏറ്റെടുക്കുന്നതായി ഓഫീസിന്റെ ചുമരിൽ നോട്ടീസ് പതിച്ചത്.. വിവരമറിഞ്ഞ്
ഏറ്റെടുക്കുന്നത് തടയാൻ മേയർ ടി ഒ മോഹനനും എസ്‌പിസിഎ സെക്രട്ടറി അഡ്വ. പി സി പ്രദീപും അഭിഭാഷാറും ശ്രമിച്ചതോടെ ഏറെ നേരം സ്ഥലത്ത് വാക് പോരുണ്ടായി. ജില്ലാ പഞ്ചായത്തിന്റെ കൃത്യനിർവഹണം. തടയാൻ ശ്രമിച്ചതിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
തെരുവിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ സംരക്ഷിക്കുന്നതിന് എസ്‌പിസിഎയ്‌ക്ക് നഗരഹൃദയത്തിൽ എൺപത് സെന്റ് സ്ഥലം വർഷങ്ങൾക്കുമുമ്പേ സർക്കാർ നൽകിയിരുന്നു. ഇവിടെ കെട്ടിടങ്ങളും ടെന്നീസ് കോർട്ടും ഉയർന്നപ്പോൾ മൃഗസംരക്ഷണത്തിനുള്ള സൗകര്യങ്ങൾ പേരിനുമാത്രമായി. താണയിലെ രാജീവ് എന്നയാളാണ് നഗരത്തിൽ അവശരായി കിടക്കുന്ന നായകളെ ശുശ്രൂഷിക്കുന്നത്. ഇദ്ദേഹത്തിന്റെ വീട്ടിൽ നാൽപതോളം നായകളുണ്ടെന്നും സൗകര്യമില്ലാത്തതിനാൽ ഇത് രൂക്ഷമായ പരിസരമലിനീകരണം ഉണ്ടാക്കുന്നതായും അയൽവാസികൾ പരാതിപ്പെട്ടിരുന്നു. ഇതു കൂടാതെ
എസ്‌പിസിഎ കെട്ടിടങ്ങളിലുള്ള വ്യാപാരസ്ഥാപനങ്ങളിൽനിന്ന് വാടകയിനത്തിൽ മാസംതോറും വൻതുക ഈടാക്കുന്നുണ്ടെന്നും. എന്നാൽ, ഈ പണംകൊണ്ട് മൃഗങ്ങൾക്കായി ഒന്നും ചെയ്യുന്നില്ലെന്ന്.
മൃഗസ്‌നേഹികളുടെ പരാതികൾ വർധിച്ചതോടെ സംസ്ഥാനത്താകെ എസ്‌പിസിഎ നടത്തിപ്പിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ജില്ലാ വെറ്ററിനറി ഓഫീസർ കൺവീനറുമായി മാനേജിങ് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ നിർദേശിച്ചത്. എന്നാൽ ജനാധിപത്യപരമായി വർഷങ്ങളായി നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനയെ തകർക്കുന്നതിനാണ് ജില്ലാ പഞ്ചായത്ത് ശ്രമിക്കുന്നതെന്നാണ് കോർപറേഷൻ മേയർ ടി.ഒ.മോഹനൻ ആരോപിക്കുന്നത്. ഇതേ സമയം. എസ്‌പിസിഎയെക്കുറിച്ച് ധാരാളം പരാതികളാണ് ജില്ലാപഞ്ചായത്തിൽ ലഭിച്ചതെന്നും ഇതാണ് നടപടി സ്വീകരിക്കാൻ കാരണമെന്നും പി പി ദിവ്യ മറുപടി പറഞ്ഞു.
സാമ്പത്തിക അരാജകത്വം, കെടുകാര്യസ്ഥത, ഉത്തരവാദിത്തം നിറവേറ്റാതിരിക്കൽ എന്നിവയാണ് സംഘടനയ്ക്കെതിരെ ഉയർന്ന പ്രധാന പരാതികൾ. ഏറ്റെടുക്കുന്നതിന്റെ ഭാഗമായി രേഖകളും മറ്റും പരിശോധിച്ചപ്പോൾ കണക്കുകളും മിനുട്‌സും വ്യക്തമല്ലെന്ന് കണ്ടെത്തിയതായും ദിവ്യ പറഞ്ഞു. കെട്ടിടത്തിന്റെ മുകൾഭാഗത്ത് സ്ഥിരമായി മദ്യപാനവും ചീട്ടുകളിയുമാണെന്ന് കോൺഗ്രസ് നേതാവ് തന്നെ മുമ്പ് നഗരസഭാ കൗൺസിലിൽ പരാതി ഉന്നയിച്ചിരുന്നു. പിന്നീട് ഈ പരാതി ഒതുക്കിത്തീർത്തു.
നഗരത്തിലെ അഭിഭാഷകരടക്കമുള്ള സമിതിയാണ് നിലവിൽ എസ്‌പിസിഎക്കുള്ളത്. ജില്ലാ പഞ്ചായത്ത് സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വി കെ സുരേഷ് ബാബു, അഡ്വ. ടി സരള, അംഗങ്ങളായ കെ വി ബിജു, മുഹമ്മദ് അഫ്‌സൽ എന്നിവരും എസ്‌പിസിഎയിൽ എത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തതിനെതിരെ പ്രസിഡന്റ് സി കെ രത്‌നാകരനും സെക്രട്ടറി പി സി പ്രദീപും ടൗൺ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ഇതോടെ കണ്ണൂർ നഗര ഹൃദയത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ ചൊല്ലി കോൺഗ്രസ് ഭരിക്കുന്ന കോർപറേഷനും സി.പി.എമ്മിന് മേധാവിത്വമുള്ള ജില്ലാ പഞ്ചായത്തും തമ്മിൽ രാഷ്ട്രീയ പോര് തുടങ്ങിയിരിക്കുകയാണ്. ജില്ലാ പഞ്ചായത്തിന്റെ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കാനും അഭിഭാഷകരുടെ സംഘടന തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications