'കാറില്‍ സൂക്ഷിച്ചത് പെട്രോള്‍ അല്ല, മണം വരുന്നതായി പ്രജിത്ത് പറഞ്ഞു, തീ ആളിക്കത്തി'; മൊഴി ഇങ്ങനെ
ഒരു വിളിപ്പാടകലെ നിന്ന് ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കുമ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു.

കണ്ണൂര്‍: പ്രസവത്തിനായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാര്‍ കത്തി യുവതിയും ഭര്‍ത്താവും മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദുരന്തത്തില്‍പ്പെട്ട കാറില്‍ സൂക്ഷിച്ചത് പെട്രോള്‍ ആണെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് പെട്രോള്‍ അല്ലെന്നും കുടിവെള്ളമാണെന്നും മരിച്ച റീഷയുടെ അച്ഛന്‍ കെ കെ വിശ്വനാഥന്‍ പറഞ്ഞു. വിദഗ്ദ പരിശോധനയില്‍ പെട്രോള്‍ ആണെന്ന പ്രചരണം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മാഹിയില്‍ നിന്നും ഇന്ധനം നിറച്ചു
കഴിഞ്ഞ ദിവസം പാലക്കാട് നിന്ന് വരുമ്പോള്‍ കാറില്‍ മാഹിയില്‍ നിന്നും ഇന്ധനം നിറച്ചിരുന്നു. അതുകൊണ്ട് കുപ്പിയില്‍ പെട്രോള്‍ കരുതേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കാറിന്റെ പുറകിലെ സീറ്റിലിരുന്ന് യാത്ര ചെയ്തവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഇവരുടെ കണ്‍മുന്നില്‍ വച്ചാണ് യുവതിയും ഭര്‍ത്താവും വെന്തുമരിച്ചത്.

അപകടത്തിന് കാരണം
കാറിന്റെ പുറക് വശത്ത് ക്യാമറയും അതിന്റെ സിസ്റ്റവും ഘടിപ്പിച്ചതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. സ്റ്റിയറിംഗിന്‍രെ ഭാഗത്ത് നിന്നുണ്ടായ പുക നിമിഷനേരം കൊണ്ട് കത്തിപ്പടരുകയായിരുന്നു. കാറില്‍ നിന്ന് എടുത്ത് ചാടിയത് കൊണ്ടാണ് പിറകിലുള്ളവര്‍ രക്ഷപ്പെട്ടത്. റീഷ ഇരുന്ന ഭാഗത്തെ ചില്ലു തകര്‍ത്തെങ്കിലും രണ്ട് പേരെയും രക്ഷിക്കാനായില്‌സലെന്ന് വിശ്വനാഥന്‍ പറഞ്ഞു.

തീ ആളിപ്പടര്‍ന്നു
കണ്ണൂര്‍ ഫയര്‍ സ്റ്റേഷന്‍ കഴിഞ്ഞ് കുറച്ച് മുമ്പോട്ട് എത്തിയപ്പോല്‍ കാറിനുള്ളില്‍ നിന്ന് എന്തോ മണം വരുന്നതായി പ്രജിത്ത് പറഞ്ഞുന്നു. വണ്ടി ഓഫ് ചെയ്തിട്ട് സൈഡ് ആക്കണമെന്ന് പറഞ്ഞപ്പോഴേക്കും തീ ആളിപ്പടര്‍ന്നു. പിന്നെ ഒന്നും ഓര്‍മ്മിയില്ല, ഞാന്‍ ഒരു ഡോര്‍ തള്ളിത്തുറന്ന് പുറത്തേക്ക് ചാടി. വണ്ട് കുറച്ച് ദൂരം നിയന്ത്രണമില്ലാതെ വളഞ്ഞ് പുളഞ്ഞ് മുന്നോട്ടു പോയി. എങ്ങനെയാണ് വണ്ടി നിന്നതെന്ന് അറിയില്ല. അപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നെന്ന് വിശ്വനാഥന്‍ പറഞ്ഞു.

കാറിലെ പ്ലാസ്റ്റിക് ഭാഗങ്ങള്‍
സംഭവത്തിന് പിന്നാലെ വിദഗ്ദ സംഘം വാഹനം പരിശോധിച്ചിരുന്നു. പരിശോധനയില്‍ ഡ്രൈവിംഗ് സീറ്റിനടിയില്‍ നിന്ന് അല്‍പം ദ്രാവകം അടങ്ങിയ പ്ലാസ്റ്റിക് ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. കാറിലെ പ്ലാസ്റ്റിക് ഭാഗങ്ങള്‍ ഇതിന് മേല്‍ ഉരുകി വീണിരുന്നു. വ്യാഴാഴ്ചയും സമാനമായ അവശിഷ്ടം കാറില്‍ നിന്നും ശേഖരിച്ചിരുന്നു.

പെട്രോള്‍ ആയിരുന്നെങ്കില്‍
കുപ്പിയിലെ ദ്രാവകം എന്താണെന്ന് മനസിലാക്കാന്‍ വിദഗ്ദ പരിശോധന വെണമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. കാറില്‍ കണ്ടത് പെട്രോളാണെന്ന വാദം ഉദ്യോഗസ്ഥരും നിഷേധിച്ചിട്ടുണ്ട്. പെട്രോള്‍ ആയിരുന്നെങ്കില്‍ കാര്‍ പൂര്‍ണമായും കത്തുമെന്നാണ് ഉദ്യോഗസ്ഥരും പറയുന്നത്. അതേസമയം, സ്റ്റിയറിംഗിന്റെ അടിഭാഗത്ത് ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്നുണ്ടായ തീപ്പൊരിയാണ് അപകടത്തിന് കാരണമായത്.

ഡ്രൈവിംഗില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല
ഇക്കാര്യം മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവിംഗില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. ആര്‍ ടി ഒമാരായ ഇ. ഉണ്ണിക്കൃഷ്ണന്‍, എ സി.ഷീബ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കെ കെ വിശ്വനാഥന്‍, സഹോദര ഭാര്യ സജിന എന്നിവരില്‍ നിന്ന് ഇന്നലെ പൊലീസ് മൊഴിയെടുത്തിരുന്നു.

റീഷ പൂര്‍ണ്ണ ഗര്‍ഭിണി
പ്രസവ വേദനയെ തുടര്‍ന്ന് റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മരിച്ച ഇരവരും വാഹനത്തിന്റെ മുന്‍വശത്താണ് ഇരുന്നത്. മരണപ്പെട്ട റീഷ പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു. അപകടത്തിനിടെ ഓടിക്കൂടിയ നാട്ടുകാര്‍ക്ക് കാറിന്റെ അടുത്തെത്താന്‍ പോലും സാധിച്ചില്ല.












Click it and Unblock the Notifications