വിവാഹ ചടങ്ങിലെ ഭക്ഷ്യവിഷബാധ; ബാധിച്ചത് നൂറോളം പേരെ, അന്വേഷണം
ശ്രീകണ്ഠാപുരം: മലപ്പട്ടം പഞ്ചായത്തില്‍ വിവാഹവീട്ടില്‍ ഭക്ഷ്യവിഷബാധയേറ്റ് നൂറോളം പേര്‍ ചികിത്സ തേടിയ സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും അന്വേഷണമാരംഭിച്ചു. വിവാഹവീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതിനു ശേഷം അവശത അനുഭവപ്പെട്ടവര്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
നൂറോളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത് കണ്ണൂര്‍ ജില്ലാ ആശുപത്രി, തളിപറമ്പ് താലൂക്ക് ആശുപത്രി, മയ്യില്‍ സി.എച്ച്.സി, മലപ്പട്ടം കുടുംബാരോഗ്യകേന്ദ്രം, എന്നിവടങ്ങളിലും കണ്ണൂര്‍, തളിപറമ്പ്, മയ്യില്‍, എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലുമാണ് ഇവര്‍ ചികിത്സയിലുള്ളത്. ഇതില്‍ മുപ്പതോളം പേര്‍ ആശുപത്രിയില്‍ അഡ്മിറ്റാണ്.

സ്ത്രീകളും കുട്ടികളും വയോധികരും ഭക്ഷ്യവിഷബാധയേറ്റവരിലുണ്ട്. ഇവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട്. മയ്യില്‍, കൊളച്ചേരി, ശ്രീകണ്ഠാപുരം, ആലക്കോട്, തളിപറമ്പ്, കണ്ണൂര്‍ എന്നിവടങ്ങളില്‍ നിന്നും മലപ്പട്ടത്തെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തിങ്കളാഴ്ച്ച ഉച്ചയോടെ ഛര്‍ദി, പനി, വയറിളക്കം എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിവാഹത്തില്‍ പങ്കെടുത്തവര്‍ ആശുപത്രിയിലെത്തിയത്.
ഭക്ഷണത്തില്‍ നിന്നോ ശീതളപാനീയത്തില്‍ നിന്നോ വിഷബാധയേറ്റുവെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. കണ്ണൂര്‍ ആരോഗ്യവകുപ്പ് ടെക്നിക്കല്‍ അസി. ശശിധരന്‍, മലപ്പട്ടം ജെ. എച്ച്. ഐ ടി.പി നിധിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷ്യവിഷബാധയുണ്ടായ വീട്ടിലെത്തി പരിശോധന നടത്തി, ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം കിണര്‍ വെളളം ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു. ഭക്ഷ്യസുരക്ഷാവിഭാഗവും വിഷബാധയേറ്റവരെ സന്ദര്‍ശിച്ചു മൊഴിയെടുത്തു.
വിവാഹചടങ്ങില്‍ പങ്കെടുത്തു ഭക്ഷണം കഴിച്ചവരില്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നവര്‍ അടുത്തുളള ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടണമെന്നു ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കണ്ണൂരിലെ ഹോട്ടലുകളിലും ബേക്കറികളിലും പഴകിയ ഭക്ഷണം റെയ്ഡുകളില്‍ കണ്ടെത്തുന്നതിനിടെയാണ് മലപ്പട്ടത്ത് വിവാഹചടങ്ങില്‍ പങ്കെടുത്ത നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേ!റ്റു ചികിത്സയിലായത് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.












Click it and Unblock the Notifications