Get Updates
Get notified of breaking news, exclusive insights, and must-see stories!

പാനൂരില്‍ നിയന്ത്രണംവിട്ട ജീപ്പ് വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം

കണ്ണൂര്‍: പാനൂരിനടുത്ത് പാറാട് ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ് നാദാപുരം വിലങ്ങാട് സ്വദേശികളായ ദമ്പതികള്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാവിലെ ഏഴേ കാലിനാണ് അപകടം. കെഎല്‍ 18 ജെ 7516 നമ്പര്‍ ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.

കൊളവല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനും ടിപിജിഎം മെമ്മോറിയല്‍ യുപി സ്‌കൂളിനും ഇടയ്ക്കായുള്ള വളവില്‍ നിന്നും ജീപ്പ് നിയന്ത്രണം തെറ്റി സമീപത്തെ നീളപ്പറമ്പത്ത് കുഞ്ഞമ്മദിന്റെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. അപകടം രാവിലെയായതിനാല്‍ വന്‍ ദുരന്തമാണ് വഴിമാറിയത്. സ്‌കൂള്‍ കുട്ടികള്‍ അടക്കം സഞ്ചരിക്കുന്ന ഏറ്റവും തിരക്കേറിയ ജംഗ്ഷന്‍ കൂടിയാണിത്.

jeep

ഉഗ്രശബ്ദത്തോടെയാണ് ജീപ്പ് താഴേക്ക് പതിച്ചത്. ജീപ്പിലുണ്ടായിരുന്ന വിലങ്ങാട് സ്വദേശി സജി തോമസ്, ഭാര്യ റെജി എന്നിവര്‍ക്ക് പരിക്കേറ്റു. അപകടവിവരമറിഞ്ഞെത്തിയ പൊലിസും നാട്ടുകാരും വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ചാ മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവരുടെ പരുക്ക് സാരമുളളതല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കാസര്‍കോട്ടെ ഭാര്യാ വീട്ടില്‍ നിന്നും നാദാപുരം വിലങ്ങാടേക്കുള്ള യാത്രയിലായിരുന്നു ദമ്പതികള്‍.

അപകടത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകടത്തില്‍ പാനൂര്‍ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ജീപ്പിന്റെ അമിതവേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കാസര്‍കോട്ടെ ബന്ധുവീട്ടില്‍ കുടുംബപരമായ പരിപാടിയില്‍ പങ്കെടുത്തു മടങ്ങിവരികയായിരുന്ന ബന്ധുക്കളാണ് അപകടത്തില്‍പ്പെട്ടത്.

വാഹനത്തിന്റെ അമിതവേഗതയാണ് അപകടകാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ബ്രേക്ക് നഷ്ടപ്പെട്ടതാകാം ജീപ്പ് നിയന്ത്രണം വിടാന്‍ കാരണമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+