Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോ ഫസ്റ്റ് പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടലുമായി സുധാകരന്‍; വ്യോമയാന മന്ത്രിക്ക് കത്തുനല്‍കി

മട്ടന്നൂര്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സ്വകാര്യ വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ നിറുത്തിയത് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് കനത്ത തിരിച്ചടിയാണെന്നും യാത്രക്കാര്‍ക്ക് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തു നല്‍കി.

ഗള്‍ഫ് യാത്രക്കാര്‍ക്ക് വലിയ ആഘാതമാണിത്. കണ്ണൂരില്‍ നിന്നും കുവൈറ്റിലേക്കും ദമാമിലേക്കും സര്‍വീസ് നടത്തിയിരുന്ന ഏക എയര്‍ലൈന്‍ ആയിരുന്നിത്. പരിമിതമായ സര്‍വീസുകള്‍ക്കിടെ ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സര്‍വീസ് കൂടെ നിര്‍ത്തലാക്കിയത് യാത്രക്കാരെ വലിയ തോതില്‍ വലച്ചു. കണ്ണൂര്‍ വിമാനത്താവളത്തിലെ യാത്രാക്ലേശം പലതവണ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

sudhakaran

കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗോ ഫസ്റ്റിന്റെ റൂട്ടുകളില്‍ എയര്‍ വിസ്താര, എയര്‍ ഏഷ്യ, ആകാശ തുടങ്ങിയ എയര്‍ലൈന്‍ കമ്പനികള്‍ക്ക് പ്രവര്‍ത്താനുമതി നല്‍കുക, കൂടുതല്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനുള്ള നടപടികള്‍ പുനഃപരിശോധിക്കുക, ഗോ ഫസ്റ്റ് എയര്‍ലൈന്റെ അഭാവത്തില്‍ കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.

ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് പ്രതിദിനം എട്ട് സര്‍വീസുകളാണ് നടത്തിയിരുന്നത്. പ്രതിമാസം 240 സര്‍വീസുകള്‍. കമ്പനി പ്രതിസന്ധിയിലായതോടെ മൂന്നു ദിവസമായി സര്‍വീസ് നടത്തുന്നില്ല. ഇതോടെ എയര്‍ഇന്ത്യ എക്സ് പ്രസ്, ഇന്‍ഡിഗോ എന്നിവ മാത്രം സര്‍വീസ് നടത്തുന്ന വിമാനത്താവളമായി കണ്ണൂര്‍ ചുരുങ്ങി. ഇവയാകട്ടെ ആഭ്യന്തര സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്.മെട്രോ നഗരമല്ലെന്ന പേരിലാണ് കണ്ണൂരില്‍ വിദേശ വിമാന കമ്പനികളുടെ സര്‍വീസിനുള്ള അനുമതി കേന്ദ്രം നിഷേധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+