മലയാളി വിദ്യാർത്ഥിനി റഷ്യയിലെ തടാകത്തിൽ മുങ്ങിമരിച്ച സംഭവം: സമഗ്രാന്വേഷണം ആവശ്യപ്പെട്ടു മാതാവ്
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി റഷ്യയിലെ തടാകത്തില്‍ മുങ്ങിമരിച്ച സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ടു മാതാവ് രംഗത്തെത്തി. ഇതേകുറിച്ചു അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു വിദ്യാര്‍ത്ഥിനിയുടെ മാതാവ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കിസംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രസഹമന്ത്രിയും തലശേരി സ്വദേശിയുമായ വി.മുരളീധരനും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കുമാണ് പരാതി നല്‍കിയത്.
മുഴപ്പിലങ്ങാട് കൂരുംബഭഗവതിക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദക്ഷിണയില്‍ ഷേര്‍ളിയാണ് പരാതി നല്‍കിയത്.വിധവയും രോഗിയുമായ തനിക്ക് ഏകമകളെയാണ് നഷ്ടമായതെന്നും മകളുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുമാണ് പ്രത്യൂഷയുടെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചത്.

കഴിഞ്ഞ ജൂണ്‍ 24-നാണ് പ്രത്യൂഷ ഉള്‍പ്പെടെ രണ്ടുകുട്ടികള്‍ തടാകത്തില്‍ മുങ്ങിമരിച്ചത്. എട്ടുകുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. കൊല്ലം സ്വദേശികളായിരുന്നു മറ്റുളളവര്‍. സ്‌മോളന്‍സ്‌ക് സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇവര്‍. കഴിഞ്ഞ മാസം നാട്ടിലേക്ക് വരാനിരിക്കെയാണ് പ്രത്യൂഷയുടെ മരണം.
വെളളത്തില്‍ ഇറങ്ങാതെ നിന്ന മകളെ ബലംപ്രയോഗിച്ചു വെളളത്തില്‍ സഹപാഠികള്‍ തളളിയിട്ടതായും തടാകത്തിലല്ല മണലെടുത്തു രൂപപ്പെട്ടവിജനമായ കുഴിയിലാണ് സംഭവം നടന്നതന്നും ഷേര്‍ളി മുഖ്യമന്ത്രിക്കും ഉന്നത പൊലിസ് അധികൃതര്‍ക്കും നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
മകള്‍ പഠിച്ച യൂനിവേഴ്‌സിറ്റിയുടെ രാജസ്ഥാന്‍ സ്വദേശിയായ കോഴ്്സ് ഡയറക്ടര്‍ ഉത്തരവാദിത്വം തീരെയില്ലാത്ത വ്യക്തിയാണെന്നും അയാള്‍ക്ക് പണമാത്രമേ ആവശ്യമുണ്ടായിരുന്നുളളൂവെന്ന് ഷേര്‍ളിയുടെ പരാതിയില്‍ പറയുന്നു. ഈ യൂനിവേഴ്‌സിറ്റിയില്‍ നിന്നും നേരത്തെ ആറുപെണ്‍കുട്ടികള്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പാലക്കാട് സ്വദേശിയായഒരു പെണ്‍കുട്ടിക്കും മുന്‍വര്‍ഷങ്ങളില്‍ നാലുകുട്ടികള്‍ക്കും ഇതിനു സമാനമായി ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.
വെളളക്കെട്ടിന് സമീപം മകള്‍ സാധാരണ വസ്ത്രം ധരിച്ചു നില്‍ക്കുന്ന ഫോട്ടോ തനിക്ക് വാട്‌സ് ആപ്പ് വഴി അയച്ചു തന്നിരുന്നുവെന്നും മറ്റുളളവര്‍ സ്വിമ്മിങ് ഡ്രസിലാണുണ്ടായിരുന്നതെന്നും ഇവര്‍ പറയുന്നു. മകളുടെ കാല്‍പാദം മാത്രമാണ് നനഞ്ഞിരുന്നത്. സംഭവം നടന്ന ദിവസം മറ്റുകുട്ടികള്‍ക്ക് വന്ന ചില ഫോണ്‍ കോളുകളും ദുരൂഹതയുളവാക്കുന്നതാണെന്ന് ഷെര്‍ളി ആരോപിച്ചു.
സഹപാഠികളില്‍ ചിലരുടെ അമിത മദ്യപാനം ഉള്‍പ്പെടെയുളള ചിലകാര്യങ്ങള്‍ മകള്‍ സര്‍വകലാശാല അധികൃതരെ അറിയിച്ചതിന്റെ വൈരാഗ്യം ചിലര്‍ക്കുളളതായി സംശയിക്കുന്നതായി പ്രത്യൂഷയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന്റെ വിരോധത്താല്‍ യൂനിവേഴ്‌സിറ്റി ഡയറക്ടര്‍ ഉള്‍പ്പെടെയുളളവര്‍ മകളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഷേര്‍ളി പരാതിയില്‍ ആരോപിച്ചു.












Click it and Unblock the Notifications