Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ഗീയ വാദികള്‍ കെ.റെയില്‍ സമരത്തില്‍ കൈക്കോര്‍ക്കുന്നു: എം സ്വരാജ്

ശ്രീകണ്ഠാപുരം: വിശ്വാസികളെ മറയാക്കി കരിഞ്ചന്ത കച്ചവടം നടത്തുന്നവരാണ് വര്‍ഗീയ സംഘടനകളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി 'മതം- വിശ്വാസം - വര്‍ഗീയത' എന്നീ വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധികാരത്തിന് വിശ്വാസത്തെ ഉപയോഗിക്കുന്നവര്‍ രാജ്യത്തെ ഗൗരവമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. വളഞ്ഞ വഴിയില്‍ അധികാരത്തിലെത്താന്‍ മതത്തെ ഉപയോഗിക്കുകയാണ്.

kannur

ഇന്ത്യയില്‍ വര്‍ഗീയതയുടെ വിത്തുപാകിയത് ബ്രിട്ടീഷ് സാമ്രാജ്യത്വമാണ്. നാട്ടുരാജ്യങ്ങള്‍ തമ്മിലും മതവിഭാഗങ്ങള്‍ തമ്മിലും ശത്രുതയുണ്ടാക്കാന്‍ വര്‍ഗീയത ഉപയോഗിച്ചു. മലബാര്‍ സമരത്തെ മാപ്പിള ലഹളയെന്നാണ് ബ്രിട്ടന്‍ വിളിച്ചത്. അത് ഇന്ന് ആര്‍. എസ്. എസും ഏറ്റുവിളിക്കുന്നു.

പച്ചയായി വര്‍ഗീയത പറയാന്‍ ഒരു മടിയുമില്ലാത്തവരായി ഒരുകൂട്ടം ആളുകളുണ്ട്. ആര്‍എസ്എസിന് ഒപ്പം സൗഹൃദ മത്സരത്തിനിറങ്ങിയിരിക്കുകയാണ് ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും. ആര്‍എസ്എസും ഇസ്ലാമിക വര്‍ഗീയതക്കാരും കെ റെയില്‍ വിഷയത്തില്‍ കൈകോര്‍ക്കുന്നതും സൗഹൃദം കൊണ്ടാണ്.

ഭരണം ഇന്ത്യാവിരുദ്ധരുടെ കൈകളിലെത്തിയപ്പോള്‍ മതനിരപേക്ഷത വലിയ വെല്ലുവിളി നേരിടുന്നു. ഇതിനെതിരായ പ്രചാരണത്തിന് നേതൃത്വം നല്‍കേണ്ട കോണ്‍ഗ്രസ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. കോണ്‍ഗ്രസിന് മതനിരപേക്ഷതയുടെ കൊടിയുയര്‍ത്താനാവുന്നില്ല. മേഘാലയയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരു മുന്നണിയാണ്. ബിജെപി നയിക്കുന്ന എന്‍ഡിഎയിലെ മുന്നണിയായി നാളെ കോണ്‍ഗ്രസ് മാറിയാലും അതിശയമില്ല.

രാഹുല്‍ ഗാന്ധിയുടെ ജയ്പൂര്‍ പ്രസംഗം അതാണ് സൂചിപ്പിക്കുന്നത്. കേരളത്തിലെ പകുതി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി മനസ്സുള്ളവരാണെന്നും സ്വരാജ് പറഞ്ഞു. പരിപാടിയില്‍ കെ.ഇ. എന്‍ കുഞ്ഞഹമ്മദ്, മനുതോമസ്, ടി.കെ ഗോവിന്ദന്‍,പി.വി ഗോപിനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Recommended Video

cmsvideo
    KSRTC ബസ് കയറിയിറങ്ങിയിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട് കുട്ടി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+