ഞങ്ങളിലൊരാള്‍ ഒരുമാസത്തിനകം കൊല്ലപ്പെട്ടേക്കാം; വിവാദ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ജിജോ തില്ലങ്കേരി
ആകാശ് തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി എന്നിവരുടെ പ്രതികരണങ്ങളാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നത്. നാളെ പി ജയരാജന്‍ വിശദീരകരണയോഗത്തില്‍ സംസാരിക്കുന്നുണ്ട്

കണ്ണൂര്‍: ഒരു മാസത്തിനകം തങ്ങളില്‍ ആരെങ്കിലും കൊല്ലപ്പെട്ടേക്കാം എന്ന ഫേസ്ബുക്ക് പോസ്റ്റുമായി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി. ഫേസ്ബുക്കില്‍ നേരത്തെ പങ്ക് വെച്ച കുറിപ്പ് പിന്നീട് ജിജോ തില്ലങ്കേരി ഡിലീറ്റ് ചെയ്തു. തങ്ങള്‍ കൊല്ലപ്പെട്ടാല്‍ അതിന് ഉത്തരവാദി പാര്‍ട്ടി ആയിരിക്കില്ല എന്നാണ് ജിജോ തില്ലങ്കേരിയുടെ പോസ്റ്റില്‍ ഉണ്ടായിരുന്നത്.
ജിജോ തില്ലങ്കേരിയുടെ ഡിലീറ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്...
ഞങ്ങളില്‍ ഒരാള്‍ ഒരു മാസം കൊണ്ട് കൊല്ലപ്പെടും
......ഉത്തരവാദി പാര്‍ട്ടി അല്ല .....
മുതലെടുപ്പ് നടത്തി ലാഭം കൊയ്യാന്‍ രാഷ്ട്രീയ എതിരാളികള്‍ Rss ഉം മറ്റും ശ്രമിക്കുന്നുണ്ടെന്ന് ഉറപ്പ്.
-ഞങ്ങളുടെ കൊലപാതകത്തിന്റെ പാപക്കറ കൂടി ഈ പാര്‍ട്ടിയുടെ മേല്‍ കെട്ടിവച്ച് വേട്ടയാടരുതെന്ന് മാധ്യമങ്ങളോട് അപേക്ഷിക്കുന്നു -
'ഞങ്ങളുടെ ശവം നോക്കി ഒരു നിമിഷം പോലും പാര്‍ട്ടിയെ തെറ്റിദ്ധരിക്കരുത് '' എന്നാണ് പോസ്റ്റില്‍ ഉണ്ടായിരുന്നത്.
അതേസമയം ആകാശ് തില്ലങ്കേരി സോഷ്യല്‍ മീഡിയയില്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ സി പി എം പ്രതിരോധത്തിലായിരിക്കുകയാണ്. ഇതില്‍ നിന്നും രക്ഷ നേടി പി ജയരാജനെ മുന്നില്‍ നിര്‍ത്താനാണ് സി പി എം ഇറങ്ങുന്നത്. നാളെ പി ജയരാജന്‍ വിശദീകരണ യോഗത്തില്‍ സംസാരിക്കുന്നുണ്ട്.
എന്നാല്‍ സിപിഎമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് തങ്ങളല്ല മാധ്യമങ്ങളാണെന്നാണ് തില്ലങ്കേരി സഖാക്കള്‍ എന്നറിയപ്പെടുന്നത് ആകാശും സംഘവും പറയുന്നത്. ആകാശ് തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി എന്നിവരാണ് പാര്‍ട്ടിയെ നിരന്തരം പ്രതിരോധത്തിലാക്കുന്ന പ്രതികരണങ്ങള്‍ നടത്തുന്നത്.












Click it and Unblock the Notifications