Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്: ഒരാളെ കൂടി പൊലീസ് അറസ്റ്റു ചെയ്തു

കണ്ണൂര്‍: ബാങ്കില്‍ മുക്കുപണ്ടങ്ങള്‍ പണയം വെച്ചു തട്ടിപ്പുനടത്തിയ കേസില്‍ ഒരാളെ കൂടി പൊലിസ് അറസ്റ്റു ചെയ്തു. 2022-ഒക്‌ടോബര്‍ ഇരുപതു മുതല്‍ 2023- ഫെബ്രുവരി വരം പഴയങ്ങാടി ഫെഡറല്‍ ബാങ്ക്ശാഖയില്‍ വ്യാജസ്വര്‍ണാഭരണങ്ങള്‍ പണയംവെച്ചു 13,82,000 രൂപ തട്ടിയെടുത്തുവെന്ന കേസില്‍ പ്രതി ചെറുകുന്ന്പളളിക്കരസ്വദേശി കെ.പി സാജിദാ(50)ണ് പിടിയിലായത്.

ഇയാള്‍ പഴയങ്ങാടിസൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയില്‍ എത്തിയിട്ടുണ്ടെന്നരഹസ്യവിവരത്തെ തുടര്‍ന്നാണ്പഴയങ്ങാടി സി. ഐ എന്‍.സന്തോഷ്‌കുമാറും സംഘവും അറസ്റ്റു ചെയ്തത്.

arrest

പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസിലെ ഒന്നാം പ്രതി കടന്നപ്പളളി ചന്തപ്പുര സ്വദേശി മുഹമ്മദ് റിഫാസിനെ (36) എര്‍ണാകുളത്ത് വെച്ച് നേരത്തെ പഴയങ്ങാടി എസ്. ഐ രൂപാമധുസൂദനന്റെ നേതൃത്വത്തിലുളള പൊലിസ് സംഘര്‍ഷം അറസ്റ്റു ചെയ്തിരുന്നു.

മുക്കുപണ്ടത്തില്‍ കട്ടിയില്‍ സ്വര്‍ണം പൂശിയ ആഭരണങ്ങളാണ് ഇവര്‍ ബാങ്കില്‍ പണയം വെച്ചിരുന്നത്. അപ്രൈസറുടെ പരിശോധനയില്‍ വ്യാജ സ്വര്‍ണമാണെന്ന് കണ്ടെത്താനായിരുന്നില്ല. പണയ പണ്ടങ്ങള്‍ തിരിച്ചെടുക്കാന്‍ നോട്ടീസ് അയച്ചിട്ടും മറുപടിയില്ലാത്തതിനെ തുട!ര്‍ന്ന് സംശയം തോന്നി ആഭരണങ്ങള്‍ മുറിച്ചു നോക്കിയപ്പോഴാണ് തട്ടിപ്പു വ്യക്തമായത്.


ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ വി. ഹരിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. 41.2 പവന്‍ വ്യാജ സ്വര്‍ണാഭരണങ്ങളാണ് തട്ടിപ്പു നടത്തിയ സംഘം പണയം വെച്ചത്. സാജിദാണ് റിഹാസിന് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ചു നല്‍കിയതെന്നാണ് പൊലിസ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+