പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ ബൈക്ക് മോഷണ കേസിലെ പ്രതി ഓടി രക്ഷപ്പെട്ടു
പരിയാരം: സര്‍ക്കാര്‍ ഉടമസ്ഥതിയിലുളള പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന തടവുകാരന്‍ സുരക്ഷാജീവനക്കാരന്റെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ടു. കാസര്‍കോട് സ്പെഷ്യല്‍ ജയിലില്‍ നിന്നും അപസ്മാര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന റിമാന്‍ഡ് തടവുകാരനായ മുഹമ്മദ് നവാസ് (35) ആണ് വാര്‍ഡില്‍ നിന്നും ഓടിരക്ഷപ്പെട്ടത്.
ചട്ടഞ്ചാല്‍ തെക്കില്‍ പോഡൂര്‍ മഠത്തെ അബ്ദുള്‍ ഖാദറിന്റെ മകനാണ് ഇയാള്‍. ഇന്ന് വൈകുന്നേരം നാല് മണിയോടെ വാര്‍ഡില്‍ നിന്നും ഓടിരക്ഷപ്പെട്ടത്. കാസര്‍കോട് സ്പെഷ്യല്‍ സബ് ജയിലില്‍ നിന്നും അപസ്മാര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏപ്രില്‍ പത്തിനാണ് ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കാസര്‍കോട് ടൗണ്‍ പൊലിസ് സ്റ്റേഷനിലെ ബൈക്ക് കളവുകേസിലെ പ്രതിയാണ് ഇയാള്‍.

വാര്‍ഡില്‍ നിന്നും മുങ്ങിയ പ്രതിക്കായി പൊലിസ് വ്യാപക അന്വേഷണമാരംഭിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ പ്രത്യേക പ്രിസണേഴ്സ് വാര്‍ഡ് ഇല്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാന്‍ കാരണമെന്ന് പരാതിയുണ്ട്. മെഡിക്കല്‍കോളേജിലെയും പരിസരത്തെയും സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചുവരികയാണ്. പ്രതിക്കായി വ്യാപകമായി തെരച്ചില്‍ നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു.
കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ ദേശീയപാതയിലും പരിസരത്തും പൊലിസ് ബുധനാഴ്ച്ച രാത്രി തന്നെ അരിച്ചു പൊറുക്കിയിട്ടും പ്രതിയെ കണ്ടെത്താനായില്ല. ഇയാള്‍ കാസര്‍കോട് ഭാഗത്തേക്ക് ബസ് കയറി രക്ഷപ്പെട്ടുവോയെന്നതാണ് പൊലിസ് പരിശോധിക്കുന്നത്. ബൈക്ക് മോഷണ കേസിലെ പ്രതി രക്ഷപ്പെട്ടത് ഗുരുതരമായ വീഴ്ച്ചയാണെന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പലപ്പോഴും കൊലക്കേസ് പ്രതികളെ വരെ ഇവിടെ ചികിത്സയ്ക്കായി എത്താറുണ്ട്. എന്നാല്‍ വിവിധ കേസുകളിലെ പ്രതികള്‍ക്ക് മതിയായ സുരക്ഷാക്രമീകരണങ്ങള്‍ പൊലിസ് ഒരുക്കാറില്ല.
Astro Tips: സൂര്യനസ്തമിച്ചാല്‍ ഈ സാധനങ്ങള്‍ ആര്‍ക്കും കൊടുക്കരുത്... ദോഷം ഉറപ്പ്












Click it and Unblock the Notifications