വീട്ടില്‍ നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് മന്ത്രവാദതട്ടിപ്പ്; ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ കേസെടുത്തു

പയ്യന്നൂര്‍ :വീട്ടില്‍ നിധിയുണ്ടെന്നും അതെടുത്ത് നല്‍കാമെന്നും വിശ്വസിപ്പിച്ചു ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന വീട്ടമ്മയുടെ പരതിയില്‍ പയ്യന്നൂര്‍ പൊലിസ് കേസെടുത്തു. പയ്യന്നൂര്‍ കാറമേലിലെ കൊവ്വല്‍ മൂപ്പന്റെകത്ത് ജമീലയുടെ പരാതിയിലാണ് ചെറുപുഴ സഹകരണ ആശുപത്രിക്ക് സമീപത്തെ എം.ടി.പി റഷീദ്, മാതാവ് സൈനബ, ഭാര്യ ആശിഫ, സഹോദരങ്ങളായ ഷര്‍ഫുദ്ദീന്‍, ഷംസു, നിസാം,വയനാട്ടിലെ ഉസ്താദ്, അബുഹന്ന, കാസര്‍കോട്ടെ തങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് പയ്യന്നൂര്‍ പൊലിസ് കേസെടുത്തത്.
പരാതിക്കാരിയുടെ മാതാവിന്റെ പേരിലുളള പടന്നയിലെ സ്വത്തു വില്‍പനയുമായി ബന്ധപ്പെട്ട് സമീപിച്ച റഷീദുമായി കുടുംബകാര്യങ്ങള്‍ ചര്‍ച്ച ചെയ്തതോടെയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്. വീട്ടിലുണ്ടാവുന്ന പാമ്പു ശല്യം തീര്‍ക്കാനും ദാമ്പത്യത്തിലെ വിഷമങ്ങള്‍ പരിഹരിക്കാനും കഴിവുളള ഉസ്താദ് വയനാട്ടിലുണ്ടെന്ന് പറഞ്ഞ് ഉസ്താദിന്റെ ഫോണ്‍ പമ്പര്‍ റഷീദ് വീട്ടമ്മയ് നല്‍കിയതോടെയാണ് തട്ടിപ്പു തുടങ്ങുന്നത്.
ഇതേ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ റഷീദ് പരാതിക്കാരിയെ കൊണ്ടു വയനാട്ടിലെ ഉസ്താദിന്റെയടുത്ത് പോയി.ഭര്‍ത്താവിന്റെ വീട്ടുകാാര്‍ കൂടോത്രം ചെയ്തിട്ടുണ്ടെന്നും മൊത്തം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രണ്ടുലക്ഷം രൂപ ചെലവുവരുമെന്നു പറയുകയായിരുന്നു.
റഷീദിന്റെ സഹോദരനും ചെറുപുഴയിലെ മദ്രസയിലെ ഉസ്താദുമായ ഷര്‍ഫുദ്ദീന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പരാതിക്കാരിയുടെ വീട്ടിലെത്തി കര്‍മ്മങ്ങള്‍ തുടങ്ങിയത്. പിന്നീട് വീട്ടില്‍ നിധിയുണ്ടെന്നും ചെകുത്താന്‍മാര്‍ കാവലിരിക്കുന്ന അതെടുക്കാന്‍ വേറെ ആളെ വരുത്തണമെന്നും അറിയിക്കുകയായിരുന്നു. ഇതിനായി നിയോഗിച്ചത് കാസര്‍കോട്ടെ ഒരു ഉസ്താദിനെയാണ്.
ഇതിന്റെ ചെലവിലേക്കായി ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടതനുസരിച്ചു അതും വീട്ടമ്മ നല്‍കി. പലദിവസങ്ങളിലും അര്‍ധരാത്രിയില്‍ ഈസംഘം പരാതിക്കാരിയുടെ വീട്ടിലെത്തി ആഭിചാര കര്‍മ്മങ്ങള്‍ നടത്തിയിരുന്നു. കര്‍മ്മങ്ങള്‍ തുടരവെ സംഘത്തിലുളള ഉസ്താദുമായും മറ്റുളളവരുമായും വീട്ടമ്മ ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്നും നിധികിട്ടിയാല്‍ പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ടു.

നിധിയെടുക്കാമെന്ന് പറഞ്ഞ ദിവസം വീട്ടില്‍ പരാതിക്കാരിയും മകളുമല്ലാതെ മറ്റാരും ഉണ്ടാകാന്‍ പാടില്ലെന്നു പറഞ്ഞതില്‍ സംശയം തോന്നിയ വീട്ടമ്മ ബന്ധുക്കളെന്ന പേരില്‍ ചിലരെ വീട്ടിലെത്തിച്ചിരുന്നു. ജൂണ്‍ 22ന് രാത്രി പതിനൊന്നരയ്ക്ക് റഷീദും ഗൂഡല്ലൂരുളള തങ്ങളും മറ്റുചിലരും പരാതിക്കാരിയുടെ വകട്ടിലെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന ബന്ധുക്കള്‍ സംഘത്തിന്റെ ഫോട്ടോയൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് എതിര്‍കക്ഷികള്‍ ഓടിപ്പോവുകയായിരുന്നു.
പണം വാങ്ങി വഞ്ചിച്ച ശേഷം തന്നെ ജീവഹാനി വരുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും കാണിച്ചു കഴിഞ്ഞ ജനുവരി 16 ന് ഇവര്‍ പയ്യന്നൂര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ആറുലക്ഷത്തോളം രൂപയാണ് പലഘട്ടങ്ങളിലായി സംഘം തട്ടിയെടുത്തതെന്ന് പരാതിക്കാരി പറയുന്നു.












Click it and Unblock the Notifications