Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശേരിയില്‍ മുഖ്യമന്ത്രിയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധം, കേസ്

youth congress

തലശേരി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തലശ്ശേരിയില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തലശേരി ടൗണ്‍ കേസെടുത്തു. വിവ കേരളം ക്യാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിന് തലശ്ശേരിയിലേക്ക് പോകുമ്പോള്‍ ചിറക്കരയില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനെതിരെ കരിങ്കൊടി കാണിച്ചത്.

യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി നിമിഷ, ബ്ലോക്ക് പ്രസിഡന്റ് ചിന്മയ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം ഇവര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയിലാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. റോഡരികില്‍ കാത്തു നിന്നാണ് ഇവര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ശുഹൈബിനെ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ്.പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തിരുന്നു. തലശേരിയിലേക്ക് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ മൂന്ന് റൂട്ടുകള്‍ ഒരുക്കിയിരുന്നു. നാല്‍പത് വാഹനങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്.

ശനിയാഴ്ച്ച രാവിലെ മുഖ്യമന്ത്രി പാലക്കാട് നിന്നും പ്രത്യേക ഹെലികോപ്റ്ററിലാണ് കണ്ണുരില്‍ എത്തിയത്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി രണ്ട് യു.ഡി.എഫ് പ്രവര്‍ത്തകരെ പൊലിസ് മുന്‍കരുതല്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രിക്കെതിരെ തലശേരി ചിറക്കരയില്‍ കരിങ്കൊടി പ്രതിഷേധം നടന്നത്. ശനിയാഴ്ച്ച രാവിലെ പാലക്കാട് നിന്നും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+