കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാക്കൂട്ടം ചുരം റോഡ് രാത്രി യാത്രാവിലക്ക് നീക്കി, വിലക്ക് നീക്കിയത് വിമാനത്താവള യാത്രക്കാര്‍ക്ക് സഹായമാകും

  • By Desk
Google Oneindia Malayalam News

ഇരിട്ടി: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്കുണ്ടായിരുന്ന നിയന്ത്രണം പിന്‍വലിച്ചു. കര്‍ണാടക സര്‍ക്കാര്‍ രാത്രിയാത്ര വിലക്ക് പിന്‍വലിച്ചതോടെ സംസ്ഥാനാന്തര യാത്രക്കാര്‍ക്ക് സഹായമാകും. ഡിസംബര്‍ 9ന് കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കര്‍ണാടകത്തിന്‍റെ തീരുമാനം.

കണ്ണൂരില്‍ നിന്ന് കുടകിലേക്കും കുടക് വഴി മൈസൂരിലേക്കും ബെംഗളൂരിലേക്കുമുള്ള യാത്രക്കാരാണ് രാത്രിയാത്രാ വിലക്കാല്‍ ബുദ്ധിമുട്ടിയത്. ഇതുവരെ ബെംഗളുരുവില്‍ നിന്ന് ഗോണികുപ്പ കുട്ട മാനന്തവാടി വഴി കൊട്ടിയൂര്‍ പാല്‍ചുരം വഴിയോ നെടുംപോയില്‍ വഴിയോ കണ്ണൂരില്‍ വരണമായിരുന്നു. 100 കിലോമീറ്ററോളം അധികദൂരം ഓടേണ്ടിയിരുന്നു. സമയവും പണവും നഷ്ടമായിരുന്നു ഇതുവഴി.

-road-1

മടിക്കേരി ഡെപ്യൂട്ടി കമ്മീഷണര്‍ പിഎ ശ്രീവിദ്യ നിയന്ത്രണം നീക്കിയതോടെ ആശ്വാസത്തിലായിരിക്കയാണ് യാത്രക്കാര്‍.പ്രളയസമയത്ത് ഉരുള്‍പൊട്ടലില്‍ റോഡ് തകര്‍ന്നിരുന്നു.കുടക് തകര്‍ന്ന റോഡ് താത്കാലികമായി ബലപ്പെടുത്തി ഒരു മാസത്തിനകം ചെറിയ വാഹനങ്ങള്‍ കടത്തി വിട്ടിരുന്നു.കൂടുതല്‍ തകര്‍ന്നയിടങ്ങളില്‍ മണല്‍ചാക്കുകള്‍ ഇട്ട് ബലപ്പെടുത്തി സുരക്ഷ പരിശോധിച്ചതിനുശേഷമാണ് വലിയ വാഹനങ്ങള്‍ കടത്തിവിടാന്‍ ഉത്തരവിറക്കിയത്.

<strong>രാജസ്ഥാന്‍ നാളെ ബൂത്തിലേക്ക്.. നെഞ്ചിടിപ്പേറി ബിജെപി.. പ്രതീക്ഷയില്‍ കോണ്‍ഗ്രസ്.. സാഹചര്യം ഇങ്ങനെ</strong>രാജസ്ഥാന്‍ നാളെ ബൂത്തിലേക്ക്.. നെഞ്ചിടിപ്പേറി ബിജെപി.. പ്രതീക്ഷയില്‍ കോണ്‍ഗ്രസ്.. സാഹചര്യം ഇങ്ങനെ

കര്‍ണാടക സംസ്ഥാനപാത 91ന്റെ ഭാഗമാണ് 86 കിലോമീറ്ററുള്ള മാക്കൂട്ടം ചുരം റോഡ്.16 കിലോമീറ്റര്‍ ഇതില്‍ അപകടമേഖലയായി നിലനില്‍ക്കുന്നത്.ആയിരത്തോളം വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയാണിത്.റോഡ് നവീകരിക്കുന്നതിന് ആറുകോടിയാണ് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ റോഡിന്റെ പുനര്‍നിര്‍മ്മാണം വൈകുന്നതിനാല്‍ ആണ് രാത്രി യാത്ര നിരോധനം നീക്കിയത്.എന്നാല്‍ 40 കിലോമീറ്ററിലധികം വേഗത പാടില്ലെന്നാണ് നിര്‍ദേശം. പകല്‍ യാത്ര നിരോധനം രണ്ടുമാസം മുമ്പ് നീക്കം ചെയെ്‌തെങ്കിലും രാത്രി യാത്ര വിലക്ക് നീക്കം ചെയ്തിരുന്നില്ല.

English summary
karnataka makkutam road ban on night travel is with drowned.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X