കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലശ്ശേരിയിൽ നസീർ ബിജെപി പിന്തുണ നിരസിച്ചതിന് പിന്നിൽ പി ജയരാജനോ? പുതിയ വിവാദം കൊഴുക്കുന്നു...

Google Oneindia Malayalam News

കണ്ണൂർ: തലശ്ശേരിയിൽ സിഒടി നസീർ പിന്തുണ നിരസിച്ച സംഭവത്തിൽ പുതിയ ആരോപണവുമായി ബിജെപി. എൻഡിഎയുടെ പിന്തുണ സ്വീകരിക്കുന്നതിൽ നിന്ന് സിഒടി നസീറിനെ പിന്തിരിപ്പിച്ചത് സിപിഎം സ്ഥാന സമിതിയംഗം പി ജയരാജനാണെന്നാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം. തലശ്ശേരിയിൽ മത്സരിക്കാൻ ബിജെപി നേതാവ് എൻ ഹരിദാസൻ നാമനിർദേശ പത്രിക സമർപ്പിച്ചെങ്കിലും സാങ്കേതിക പിഴവ് മൂലം അവസാന നിമിഷം പത്രിക തള്ളുകയായിരുന്നു.

കഴക്കൂട്ടത്ത് യോഗി ആദിത്യനാഥിന്റെ റോഡ് ഷോ, ചിത്രങ്ങൾ കാണാം

ബോംബ് വിടാതെ പിണറായി; ചെന്നിത്തലയ്ക്ക് പരിഹാസം... ഇതാണോ ആ ബോംബുകളില്‍ ഒന്ന്? ചീറ്റിപ്പോകുംബോംബ് വിടാതെ പിണറായി; ചെന്നിത്തലയ്ക്ക് പരിഹാസം... ഇതാണോ ആ ബോംബുകളില്‍ ഒന്ന്? ചീറ്റിപ്പോകും

 പത്രിക സമർപ്പണത്തിന് മുമ്പ്

പത്രിക സമർപ്പണത്തിന് മുമ്പ്

തലശ്ശേരി മണ്ഡലത്തിൽ മത്സരിക്കുന്നതിൽ നിന്ന് സിഒടി നസീറിനെ പിന്തിരിപ്പിക്കാാൻ താൻ ശ്രമിച്ചിരുന്നതായി പി ജയരാജനും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം തലശ്ശേരിയിൽ മത്സരിക്കുന്നതിന് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പായിരുന്നു. അതിന് ശേഷം നസീറുമായി ഒരു തരത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ഗുരുതര ആരോപണം

ഗുരുതര ആരോപണം

തലശ്ശേരിയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീർ ബിജെപി പിന്തുണ തള്ളിയതിന് പിന്നാലെ ഇതിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് ബിജെപി ആരോപണമുന്നയിക്കുന്നത്. ഇത് തലശ്ശേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളിയതോടെയുണ്ടായ രാഷ്ട്രീയ വിവാദം കൊഴുക്കുകയാണ്. എൻ ഹരിദാസിന്റെ പത്രിക തള്ളിക്കളഞ്ഞതോടെയാണ് സിഒടി നസീറും ബിജെപിയും തമ്മിൽ ധാരണയിലെത്തുന്നത്. എന്നാൽ രേഖാമൂലം പിന്തുണയാവശ്യപ്പെടണമെന്ന് ബിജെപി നിർദേശം നൽകിയിരുന്നു.

 പിന്തുണ നിരസിച്ചു

പിന്തുണ നിരസിച്ചു

തലശ്ശേരിയിൽ തനിക്ക് ബിജെപിയുടെ പിന്തുണ വേണ്ടെന്ന് കഴിഞ്ഞ ദിവസമാണ് സിഒടി നസീർ വ്യക്തമാക്കിയത്. തന്നെ പിന്തുണയ്ക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കാസർഗോട്ട് വെച്ച് പറഞ്ഞതല്ലാതെ ഒരു തരത്തിലും സഹകരിച്ചില്ല. അതിനാൽ പേരിന് മാത്രം പിന്തുണ നൽകുന്നതിൽ കാര്യമില്ലെന്നും അതുകൊണ്ട് തന്നെ ബിജെപിയുടെ പിന്തുണ വേണ്ടെന്ന് വെക്കുകയാണെന്നും സിഒടി നസീർ വ്യക്തമാക്കി. എന്നാൽ ഇനിയുടെ നടപടി സഹപ്രവർത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രചാരണത്തിനോ മറ്റ് കാര്യങ്ങൾക്കോ ബിജെപി തന്നെ പിന്തുണച്ചിട്ടില്ലെന്നും നസീർ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

കരുവാക്കാൻ ശ്രമം

കരുവാക്കാൻ ശ്രമം

നിയമസഭാ തിരഞ്ഞെടുപ്പിൽ തലശ്ശേരിയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിനെ പിന്തുണയ്ക്കുന്നതായി നാല് ദിവസം മുമ്പാണ് ബിജെപി പ്രഖ്യാപിച്ചത്. ബിജെപി- എൽഡിഎഫ് ബാന്ധവത്തെക്കുറിച്ച് ആരോപണങ്ങളുയർന്നതോടെ ബിജെപി തന്നെ കരുവാക്കിക്കൊണ്ട് ഈ പ്രശ്നത്തിൽ നിന്ന് രക്ഷപ്പെടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തിൽ പാർട്ടി നേതൃത്വത്തിൽ നിന്ന് പ്രതികരണമൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും സിഒടി നസീർ ചൂണ്ടിക്കാണിക്കുന്നു. മതനിരപേക്ഷ രാഷ്ട്രീയമാണ് താനും തന്റെ പാർട്ടിയും ഉയർത്തിപ്പിടിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം വർഗ്ഗീയ ശക്തികളുടെ പിന്തുണയിലൂടെ അതില്ലാതാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി.

 രേഖാമൂലം പിന്തുണ തേടി

രേഖാമൂലം പിന്തുണ തേടി

എൻഡിഎ പിന്തുണ ആവശ്യപ്പെട്ട് സിഒടി നസീർ രേഖാമൂലം നൽകണമെന്നാവശ്യപ്പെട്ട് കത്ത് നൽകുകയും ചെയ്തിരുന്നു. രേഖാമൂലം അഭ്യർത്ഥിച്ച ശേഷമാണ് കഴിഞ്ഞ മാസം അവസാനത്തോടെ വാർത്താ സമ്മേളനം വിളിച്ച് പിന്തുണ ആവശ്യപ്പെടുന്നത്. ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതുകൊണ്ട് തന്നെ എൻഡിഎ പിന്തുണ സ്വീകരിക്കേണ്ടതില്ലെന്ന് സംഘടനയിലെ മറ്റുള്ളവർ നിർദേശിക്കുകയായിരുന്നു. ഇത് അതുപോലെ തന്നെ അനുസരിച്ചെന്നും നസീർ പറഞ്ഞു.

 പത്രിക തള്ളി

പത്രിക തള്ളി


തലശ്ശേരിയിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ എൻ ഹരിദാസനാണ് പത്രിക സമർപ്പിച്ചെങ്കിലും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഒപ്പില്ലാത്തതിനാൽ പത്രിക തള്ളിപ്പോകുകയായിരുന്നു. സൂക്ഷ്മ പരിശോധനക്കിടെ തലശ്ശേരിയടക്കം മൂന്ന് മണ്ഡലങ്ങളിലെ പത്രികയാണ് തള്ളിപ്പോയത്. സ്ഥാനാർത്ഥിയില്ലാതായതോടെയാണ് നസീറിനെ പിന്തുണയ്ക്കാൻ ബിജെപി തീരൂമാനിക്കുന്നത്. എന്നാൽ ഉപാധികളില്ലാത്ത പിന്തുണയാണെങ്കിൽ സ്വീകരിക്കുമെന്ന് അന്ന് തന്നെ നസീറും വ്യക്തമാക്കിയിരുന്നു.

ആരാധകര്‍ കാത്തിരുന്ന പവനി റെഡ്ഡിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Election 2021- BJPയില്ലാത്ത തലശ്ശേരിയിൽ മത്സരം എങ്ങോട്ട്? | Oneindia Malayalam

English summary
Kerala assembly election 2021: BJP levelled new allegation over COT Naseer denies NDA support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X