ഇരിക്കൂറില്‍ അനുനയത്തിന് ഉമ്മന്‍ ചാണ്ടി, ട്രബിള്‍ഷൂട്ടറായി 2 പേര്‍, സീറ്റില്ലാതെ എ ഗ്രൂപ്പ്
കണ്ണൂര്‍: ഇരിക്കൂറില്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മൂന്ന് സീറ്റുകള്‍ നഷ്ടമാകുമെന്ന തിരിച്ചറിവില്‍ കോണ്‍ഗ്രസ് പ്രശ്‌നപരിഹാരത്തിന് ഒരുങ്ങുന്നു. സജീവ് ജോസഫിന് സീറ്റ് നല്‍കിയ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി തന്നെ ഇടപെട്ടിരിക്കുകയാണ്. എ ഗ്രൂപ്പ് നേതാവ് ഇന്ന് എല്ലാവരുമായി നേരിട്ട് ചര്‍ച്ച നടത്തും. സോണി സെബാസ്റ്റിയനാണ് പ്രക്ഷോഭത്തിന് തിരികൊളുത്തിയത്. അദ്ദേഹത്തെ ഉമ്മന്‍ ചാണ്ടി നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിച്ചു. ഒപ്പം മുതിര്‍ന്ന നേതാവ് എകെ ആന്റണിയും അദ്ദേഹവുമായി സംസാരിച്ചിരുന്നു. നേരത്തെ പാലക്കാട്ടും ഇതേ ഫോര്‍മുല തന്നെയാണ് കോണ്‍ഗ്രസ് പ്രശ്‌നപരിഹാരത്തിന് ഉപയോഗിച്ചത്.

സോണി സെബാസ്റ്റിയനെ അനുനയിപ്പിക്കാന്‍ എംഎം ഹസനും കെസി ജോസഫും എത്തും. കെസി ജോസഫാണ് എ ഗ്രൂപ്പിനെ മുന്നില്‍ നിര്‍ത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്ന് നേരത്തെ ഐ ഗ്രൂപ്പ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശ്‌നപരിഹാരത്തിന് അദ്ദേഹവും വരുന്നത്. കണ്ണൂരില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ തകിടം മറിക്കുന്ന കടുത്ത തീരുമാനങ്ങളില്‍ നിന്ന് എ ഗ്രൂപ്പ് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ലക്ഷ്യം. ഹൈക്കമാന്‍ഡ് എത്രയും പെട്ടെന്ന് ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ജില്ലയില്‍ നിന്ന് സീറ്റില്ലാതായാല്‍, അത് വിജയസാധ്യതയെ മൊത്തത്തില്‍ ബാധിക്കും.
അതേസമയം കെ സുധാകരനും കോണ്‍ഗ്രസിനുള്ളില്‍ കലാപം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സുധാകരന് തന്നോട് ഒരു എതിര്‍പ്പുമില്ലെന്നും, എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും സജീവ് ജോസഫ് പറഞ്ഞു. സജീവ് ജോസഫിന്റെ പേര് കെസി വേണുഗോപാല്‍ നിര്‍ദേശിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. വേണുഗോപാലിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് സജീവ് ജോസഫിനെ ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. അത് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ഐ ഗ്രൂപ്പ് ഈ നീക്കത്തെ കുറച്ച് ആശങ്കയോടെയാണ് കാണുന്നത്. നേരത്തെ ഇരിക്കൂറിലെ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് കെസി ജോസഫ് നിര്‍ദേശിച്ചിരുന്നു. അദ്ദേഹം തന്നെ അനുനയത്തിന് വരുന്നത് നല്ല ഉദ്ദേശത്തോടെയായിരിക്കില്ലെന്നാണ് ഐ ഗ്രൂപ്പ് വാദം.
ലോക്ക്ഡൗണില്‍ നിശ്ചലമായി നാഗ്പൂർ- ചിത്രങ്ങള്‍ കാണാം
പ്രശ്‌ന പരിഹാരത്തിന് എന്ത് ഫോര്‍മുലയാണ് ഇവര്‍ മുന്നോട്ട് വെക്കുന്നതെന്ന് അറിയില്ല. വൈകീട്ട് മൂന്നിന് ഇരിക്കൂര്‍ മണ്ഡലത്തിലാണ് എ ഗ്രൂപ്പിന്റെ യോഗമുള്ളത്. ചര്‍ച്ച വിജയിച്ചാല്‍ അത് മാറ്റിവെക്കും. കെ സുധാകരനെ അറിയിക്കാതെയാണ് സമവായ നീക്കത്തിന് നേതാക്കളെത്തുന്നത്. ഇത് സുധാകരനെ ചൊടിപ്പിച്ചിരിക്കുകയാണ്. കണ്ണൂരില്‍ പ്രചാരണം പോലും നല്ല രീതിയിലേക്ക് വന്നിട്ടില്ല. അത് ഇരിക്കൂറിലെ പ്രശ്‌നം കാരണമാണ്. ഇരിക്കൂര്‍ നഷ്ടമായതിനാല്‍ എ ഗ്രൂപ്പിന് കണ്ണൂരില്‍ നിന്ന് എംഎല്‍എമാരില്ലാത്ത സാഹചര്യമാണ് വരാന്‍ പോകുന്നത്. പേരാവൂര്‍, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്ന് പ്രചാരണത്തില്‍ നിന്ന് വിട്ട് നില്‍കാനാണ് എ ഗ്രൂപ്പ് ശ്രമിക്കുന്നത്.
നടി സംഗീത ശൃംഗേരിയുടെ പുത്തന്‍ ഫോട്ടോകള്‍ കാണാം












Click it and Unblock the Notifications