Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ ചാണ്ടിയുടെ ഇരിക്കൂര്‍ ഫോര്‍മുല തള്ളി കെ സുധാകരന്‍, ഡിസിസി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനില്ല

കണ്ണൂര്‍: ഇരിക്കൂറില്‍ ഉമ്മന്‍ ചാണ്ടി ഇന്ന് സമവായ ഫോര്‍മുലയുമായി എത്തുകയാണ്. എ ഗ്രൂപ്പ് സജീവ് ജോസഫിനെ തോല്‍പ്പിക്കാനുറച്ചുള്ള നീക്കത്തിലാണ്. കെസി വേണുഗോപാലിന്റെ നോമിനിയെ വിജയിപ്പിക്കേണ്ടത് ഉമ്മന്‍ ചാണ്ടിയുടെ ബാധ്യതയാണ്. എന്നാല്‍ ഉമ്മന്‍ ചാണ്ടി മുന്നോട്ട് വെച്ച ഫോര്‍മുല കെ സുധാകരന്‍ തള്ളി. ഫോര്‍മുല ചര്‍ച്ച ചെയ്യാനാണ് ഇന്ന് ഉമ്മന്‍ ചാണ്ടി വരുന്നത്. ഡിസിസി പ്രസിഡന്റ് സ്ഥാനം നല്‍കുന്നത് ആ ഫോര്‍മുലയുടെ ഭാഗമല്ല. അങ്ങനെയൊരു ചര്‍ച്ചയോ ആലോചനയോ പോലും ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. എന്നാല്‍ ഇരിക്കൂറിലെ പ്രശ്‌നം തീരുമെന്നും ഇതിനേക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് തീര്‍ത്തിട്ടുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.

1

എ ഗ്രൂപ്പിന് ഡിസിസി അധ്യക്ഷ സ്ഥാനം നല്‍കി പ്രശ്‌നം ഒതുക്കാനായിരുന്നു ഉമ്മന്‍ ചാണ്ടി കണ്ടിരുന്ന ഫോര്‍മുല. എന്നാല്‍ ഇതിനെ തുടക്കം മുതലേ എതിര്‍ക്കുന്നത് സുധാകരനാണ്. ഐ ഗ്രൂപ്പിന് അവകാശപ്പെട്ട ഡിസിസി അധ്യക്ഷ സ്ഥാനം കൈമാറേണ്ട എന്നായിരുന്നു സുധാകരന്റെ വാദം. കെസി ജോസഫിനെയും എംഎം ഹസനെയും സുധാകരന്‍ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ എ ഗ്രൂപ്പിന്റെ സീറ്റാണ് ഇരിക്കൂര്‍. അത് ഐ ഗ്രൂപ്പ് നേടിയപ്പോള്‍ പകരം ഐ ഗ്രൂപ്പിന് അവകാശപ്പെട്ടത് എ ഗ്രൂപ്പിനും കിട്ടുക എന്ന ഫോര്‍മുലയാണ് ഉമ്മന്‍ ചാണ്ടി മുന്നില്‍ കണ്ടിരുന്നത്. പക്ഷേ സുധാകരന്റെ തടസ്സത്തോടെ അത് പൊളിഞ്ഞിരിക്കുകയാണ്.

അതേസമയം കണ്ണൂരില്‍ അഞ്ചിലേറെ സീറ്റ് യുഡിഎഫ് ലക്ഷ്യമിടുന്നുണ്ട്. അതിനായി തന്റെ ശ്രദ്ധ വേണം. കള്ളവോട്ട് അടക്കമുള്ളവ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രചാരണത്തിനായി എല്ലായിടത്തും ഓടിയെത്തേണ്ടതുണ്ട്. അതുകൊണ്ടാണ് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്. പ്രവര്‍ത്തകര്‍ തന്നെ ധര്‍മടത്ത് മത്സരിപ്പിക്കണമെന്ന ആവശ്യത്തിലായിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 36905 വോട്ടിന്റെ ഭൂരിപപക്ഷം എല്‍ഡിഎഫിനുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് 4099 ആയി ഇടിഞ്ഞു. ഇത് ഞാന്‍ മത്സരിച്ചപ്പോഴാണ്. ഇത്തവണയും ഞാന്‍ വന്നാല്‍ തീപ്പൊരി മത്സരമുണ്ടാകുമെന്ന് പ്രവര്‍ത്തകര്‍ കരുതുന്നു.അതാണ് അവര്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടത്.

തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തി, ഇനി ഫൈനല്‍; ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി20 ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    ചാണ്ടി സാറിനെപ്പോലെ നല്ലൊരാൾ വേറെ ആരുണ്ട്, പുതുപ്പള്ളിക്കാർ പറയുന്നു | Oneindia Malayalam

    നേമത്ത് മുരളീധരന്‍ മത്സരിക്കുന്നതോ താന്‍ ധര്‍മടത്ത് മത്സരിച്ചാലോ വലിയ പ്രാധാന്യമുണ്ടാവില്ല. 140 സീറ്റിലും ബിജെപിയും സിപിഎമ്മുമുണ്ട്. സംസ്ഥാനത്ത് വിമര്‍ശനം ശക്തമായി നേരിടുന്ന മുഖ്യമന്ത്രിക്കെതിരെയുള്ള പോരാട്ടം എന്ന നിലയ്ക്കാണ് ധര്‍മടത്തെ കണ്ടത്. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ കെപിസിസി പിന്തുണയ്ക്കാന്‍ ആലോചന നടത്തിയതില്‍ യാതൊരു തെറ്റുമില്ല. കൊലയാളികളെ രക്ഷിച്ച ഒരു സര്‍ക്കാരിന്റെ വികൃതമുഖത്തിന്റെ പ്രതീകമാണ് അവര്‍. വാളയാര്‍ വിഷയം മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് പ്രചാരണ ആയുധമാക്കുമെന്നും സുധാകരന്‍ പറഞ്ഞു.

    ഗ്ലാമറിന്റെ അങ്ങേയറ്റം, പായല്‍ രാജ്പുത് വേറെ ലെവല്‍, വൈറലായ ചിത്രങ്ങള്‍ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+