കെഎം ഷാജിയുടെ പത്രിക തള്ളുമോ? നാടകീയ നീക്കവുമായി എല്‍ഡിഎഫ്, പൊള്ളയായ വാദമെന്ന് മറുപടി
കണ്ണൂര്‍: അഴീക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ കെഎം ഷാജിയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. ഷാജിയെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് ഹൈക്കോടതി വിലക്കിയിട്ടുണ്ടെന്ന് ഇടുതപക്ഷ സ്ഥാനാര്‍ഥി കെവി സുമേഷിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വരണാധികാരി മുമ്പാകെ പറഞ്ഞു. സുപ്രീംകോടതി അഭിഭാഷകന്‍ പിവി ദിനേശ്, ഹൈക്കോടതി അഭിഭാഷകന്‍ പികെ വര്‍ഗീസ് എന്നിവരാണ് സുമേഷിന് വേണ്ടി ഹാജരായത്.

ഷാജിക്ക് വേണ്ടി സുപ്രീംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാനും ഹൈക്കോടതി അഭിഭാഷകന്‍ മുഹമ്മദ് ഷായും ഹാജരായി. 2016ല്‍ എതിര്‍സ്ഥാനാര്‍ഥിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയതിനെ തുടര്‍ന്ന് ഷാജിയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി എന്ന് സുമേഷിന്റെ അഭിഭാഷകര്‍ വാദിച്ചു. ഷാജി സമര്‍പ്പിച്ച അപ്പീലില്‍ സുപ്രീംകോടതി നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കി. എന്നാല്‍ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തിട്ടില്ല എന്നാണ് സൂക്ഷ്മ പരിശോധനാ വേളയില്‍ സുമേഷിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചത്. അതേസമയം, ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തുവെന്ന് ഷാജിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിക്കുന്നു.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍
വൈകാതെ വരണാധികാരി അന്തിമ തീരുമാനം എടുക്കും. ഈ മാസം 19 വരെ ആയിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസരം. ഇന്ന് സൂക്ഷ്മ പരിശോധന നടക്കുകയാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി 23 ആണ്. അതിന് ശേഷം മാത്രമാണ് ഓരോ മണ്ഡലത്തിലും എത്ര സ്ഥാനാര്‍ഥികള്‍ മല്‍സര രംഗത്തുണ്ടാകുമെന്ന് വ്യക്തമാകുക.
അമൃത ഖാന്‍വില്‍ക്കറുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications