കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുതിയ തന്ത്രങ്ങളുമായി സിപിഎം; കണ്ണൂരില്‍ ഇടത് ലക്ഷ്യം 35 ലേറെ സീറ്റ്, പ്രതിസന്ധിയൊഴിയാതെ യുഡിഎഫ്

Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ കോർപ്പറേഷന്‍ നിലവില്‍ വന്നതിന് ശേഷം കഴിഞ്ഞ തവണ ആദ്യമായി തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ആകെയുള്ള 55 ഡിവിഷനുകളില്‍ 27 വീതം സീറ്റുകളിലായിരുന്നു യുഡിഎഫും എല്‍ഡിഎഫും വിജയിച്ചത്. ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച കെകെ രാഗേഷും വിജയിച്ചു. കോണ്‍ഗ്രസിന് പൊതുവെ ശക്തിയുള്ള നഗരമേഖലയില്‍ പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമായിരുന്നു ഇടതുപക്ഷ നടത്തിയത്. സീറ്റ് നിലയില്‍ തുല്യനിലയില്‍ എത്തിയതോടെ കെകെ രാഗേഷിനെ ഒപ്പം നിർത്തി എല്‍ഡിഎഫ് ഭരണം പിടിക്കുകയായിരുന്നു. രാഗേഷിനെ ഡപ്യൂട്ടി മേയറുമാക്കി. കാലവധി തീരാറായപ്പോള്‍ രാഗേഷ് കോണ്‍ഗ്രസിലേക്ക് മടങ്ങിയതോടെ ഇടതിന് ഭരണം നഷ്ടമായി. പിന്നീട് ലീഗ് അംഗത്തെ കുറുമാറ്റിയതിലൂടെ രാഗേഷിനെ ഇടതുപക്ഷം ഡെപ്യൂട്ടി മേയർസ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു.

എല്‍ഡിഎഫ്

എല്‍ഡിഎഫ്

കഴിഞ്ഞ തവണ നടത്താന്‍ കഴിഞ്ഞ മുന്നേറ്റത്തിന്‍റെ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ഇത്തവണ മത്സര രംഗത്തേക്ക് ഇറങ്ങുന്നത്. മേയർ സ്ഥാനം ജനറലായ കോർപ്പറേഷനില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അസി. സെക്രട്ടറിയുമായ എൻ സുകന്യയെ മുൻനിർത്തിയാണ് സിപിഎമ്മിന്‍റെ പോരാട്ടം. സുകന്യ ഉള്‍പ്പടെ 53 സീറ്റുകളിലേക്കും എല്‍ഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു

മേയർ സ്ഥാനാർത്ഥി

മേയർ സ്ഥാനാർത്ഥി


പൊടിക്കുണ്ട് വാർഡില്‍ നിന്നുമാണ് സുകന്യ മത്സരിക്കുന്നത്. കഴിഞ്ഞ കൌണ്‍സിലില്‍ അംഗമായ ഏഴുപേർ ഇത്തവണയും മത്സര രംഗത്തുണ്ട്. എന്നാല്‍ എല്‍ഡിഎഫില്‍ നിന്നും മേയറായിരുന്ന ഇപി ലതയെ ഒഴിവാക്കി. സിപിഎം മൽസരിക്കുന്ന പള്ളിപ്രവും ആലിങ്കീലും ഒഴിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥികളെ നോക്കിയാവും ഇവിടുത്ത സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക്ക. 35 ലേറെ സീറ്റുകള്‍ നേടി വിജയം കരസ്ഥമാക്കാന്‍ കഴിയുമെന്നാണ് ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷ.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്: കണ്ണൂർ കോർപറേഷന്‍; എൽഡിഎഫ് 53 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ജനറൽ സീറ്റിലും

ജനറൽ സീറ്റിലും

രണ്ടു ജനറൽ സീറ്റിലും സിപിഎം വനിതകളെ മത്സരിപ്പിക്കുന്നു. എസ്.ഷഹീദയും കെ റോജയും ജനറൽ വാർഡുകളിൽ മത്സരിക്കും. കഴിഞ്ഞ തവണ വനിതാ സംവരണമായ വാർഡുകള്‍ ഇത്തവണ ജനറല്‍ സീറ്റുകളായെങ്കിലും അവർ വീണ്ടും സീറ്റിങ് സീറ്റില്‍ മത്സരിക്കട്ടേയെന്നായിരുന്നു പാർട്ടി തീരുമാനം. സ്വതന്ത്രരെ രംഗത്തിയുള്ള പരീക്ഷണവും സിപിഎം പയറ്റുന്നുണ്ട്.

യുഡിഎഫിലെ തർക്കം

യുഡിഎഫിലെ തർക്കം

അതേസമയം, യുഡിഎഫിന് ഇതുവരെ സീറ്റ് വിഭജനം പോലും പൂർത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായും കോർപറേഷനിൽ മുസ്‍ലിം ലീഗുമായുമാണ് സീറ്റ് വിഭജനത്തിന്‍റെ കാര്യത്തില്‍ ധാരണയിലെത്താനുള്ളത്. പ്രാദേശികമായ മറ്റു തർക്കങ്ങൾ തീർക്കാൻ ഏറെ സമയം വേണ്ടി വരുന്ന കോണ്‍ഗ്രസിനെ കൂടുതല്‍ വലച്ചു കൊണ്ടിരിക്കുകയാണ്.

 500 പേര് പോലുമില്ലാത്ത പാർട്ടിക്ക് 9 സീറ്റ്; ജോസഫിനെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി 500 പേര് പോലുമില്ലാത്ത പാർട്ടിക്ക് 9 സീറ്റ്; ജോസഫിനെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

തെറ്റുതിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം; പ്രവർത്തനശൈലി മാറ്റണമെന്നും വിഎം സുധീരൻതെറ്റുതിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം; പ്രവർത്തനശൈലി മാറ്റണമെന്നും വിഎം സുധീരൻ

 'അന്യോന്യം കൊത്തിയാട്ടുന്ന ശീലം തിരുത്താതെ ഇടതുപക്ഷത്തിന് ഭാവിയില്ല', ബീഹാർ ഫലത്തിൽ ഡോ. ആസാദ് 'അന്യോന്യം കൊത്തിയാട്ടുന്ന ശീലം തിരുത്താതെ ഇടതുപക്ഷത്തിന് ഭാവിയില്ല', ബീഹാർ ഫലത്തിൽ ഡോ. ആസാദ്

English summary
Kerala Local Body Election 2020: CPM with new strategies; left target is more than 35 seats in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X