കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇപ്പോഴത്തെ സാഹചര്യത്തില്‍ കെപിസിസിയില്‍ തുടരാന്‍ താല്‍പര്യമില്ല, തുറന്നടിച്ച് സുധാകരന്‍!!

Google Oneindia Malayalam News

കണ്ണൂര്‍: സിപിഎം തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കാരണം കൊവിഡാണെന്ന് കെ സുധാകരന്‍. കൊവിഡ് കാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സിപിഎമ്മിന്റെ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ പ്രതിഫലിക്കുന്നുണ്ട്. അവര്‍ അതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി. കൊവിഡ് കാലത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കൊന്നും വളണ്ടിയറാവാന്‍ സാധിച്ചില്ല. സര്‍ക്കാര്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് മാത്രമായി വളണ്ടിയര്‍ കാര്‍ഡ് നല്‍കി. അത് വലിയ തിരിച്ചടിയായി മാറി. യുഡിഎഫ് പ്രവര്‍ത്തകര്‍ക്കൊന്നും കൊവിഡ് കാലത്ത് വീടുകളില്‍ സഹായങ്ങള്‍ എത്തിക്കാന്‍ സാധിച്ചില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

1

എല്‍ഡിഎഫിന്റെ വിജയത്തിന് കാരണം അവരുടെ സംഘടനാ ശക്തിയാണ്. അത് കരുത്തുറ്റതാണ്. ഈ ശക്തി കോണ്‍ഗ്രസ് നേതൃത്വത്തിന് അവകാശപ്പെടാന്‍ സാധിക്കുന്നില്ല. തോല്‍വിയില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ കുറ്റപ്പെടുത്താന്‍ താനില്ലെന്നും സുധാകരന്‍ പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പ് പാര്‍ട്ടിയില്‍ ആവശ്യമാണ്. ജനാധിപത്യവും വേണം. നേതൃത്വം ശരിക്കും ഇടപെട്ടില്ല. ജംബോ കമ്മിറ്റിയില്‍ ജനസ്വാധീനമുള്ള നേതാക്കള്‍ തികച്ച് രണ്ട് ശതമാനമില്ല. ജനവിശ്വാസമുള്ളവരാണ് നേതൃനിരയില്‍ വേണ്ടതെന്നും സുധാകരന്‍ വ്യക്തമാക്കി.

ഇത്തവണ കൃത്യമായി പ്രചാരണം നടത്താന്‍ പോലും കോണ്‍ഗ്രസിന് സാധിച്ചില്ല. സിപിഎമ്മാണെങ്കില്‍ കേരളത്തിലെ എല്ലാ വര്‍ഗീയ ശക്തികളുമായും സഖ്യമുണ്ടാക്കിയവരാണ്. മാണി കോണ്‍ഗ്രസിനെ പുറത്താക്കിയത് വലിയ അബദ്ധമാണ്. ജോസ് കെ മാണിയെ തിരിച്ചുകൊണ്ടുവരണം. മുല്ലപ്പള്ളിയെ മുന്‍നിര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണോ എന്ന് തീരുമാനിക്കേണ്ടത് എഐസിസിയാണ്. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഡല്‍ഹിയിലെത്തി കാര്യങ്ങള്‍ നേതാക്കളെ അറിയിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ കെപിസിസിയില്‍ തുടരാന്‍ തനിക്കൊരു താല്‍പര്യവുമില്ല. കണ്ണൂരില്‍ മേയറെ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

നേരത്തെ സുധാകരന്‍ അതിരൂക്ഷമായിട്ടാണ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. നേതാക്കള്‍ക്ക് കഴിവില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് പോകുന്നതെന്നും സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരത്തെ ബിജെപിയുടെ വളര്‍ച്ച കോണ്‍ഗ്രസിന്റെ വലിയ വീഴ്ച്ചയാണ്. ആജ്ഞാ ശക്തിയുള്ള നേതൃത്വത്തിന്റെ അഭാവം കെപിസിസിക്കുണ്ട്. ശുപാര്‍ശയും വ്യക്തിതാല്‍പര്യങ്ങളും നോക്കാതെ പ്രവര്‍ത്തിക്കുന്ന നേതൃനിരയാണ് കോണ്‍ഗ്രസിന് വേണ്ടതെന്നും സുധാകരന്‍ തുറന്നടിച്ചു.

ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ജില്ലയില്‍ കോണ്‍ഗ്രസ് പിന്നിലായതില്‍ ആത്മപരിശോധന ആവശ്യമാണ്. താന്‍ മറ്റിടങ്ങളില്‍ പ്രചാരണത്തിന് പോകാതിരുന്നത് കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിന് അധികാരം വേണമെന്ന് ഉള്ളത് കൊണ്ടാണെന്നും സുധാകരന്‍ വ്യക്തമാക്കി.

English summary
Kerala local body election result 2020: k sudhakaran says he dont have interest to continue in kpcc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X